നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 2അടിപൊളി  

>>>9:19

അച്ചു : നോക്കിക്കോ ഇന്നും ലേറ്റാവും…😤

കയ്യില് ബെൻ ടെൻ്റെ വാച്ചിനോട് സാദൃശ്യമുള്ള വാച്ച് നോക്കി അച്ചു പറഞ്ഞു ..!

നീരജ് : ഒന്ന് മിണ്ടാതിരുന്നെ അച്ചു..! ഇവിടെ എൻ്റെ ജീവിത പ്രശ്നമാണ്..

അച്ചു : എന്ത് റോഡിൽ നിക്കണതാ..😼

നീരജ് പറഞ്ഞ് തീരുന്നതിൻ്റെ ഇടയിൽ കയറി അച്ചു പറഞ്ഞു..!

നീരജ് : ഓ..ഒന്നൂലെ..! നിനക്കൊന്ന് കുറച്ച് നേരം മിണ്ടാതിരിക്കാൻ പറ്റോ..🙂

ഒൻപതെ കാലിൻ്റെ പുണ്യാളൻ ബസ്സ് പോണതും നോക്കി നീരജ് പറഞ്ഞു..!

അച്ചു : പോയിട്ട് വേണം എനിക്ക് ഹോം വർക്ക് ചെയ്യാൻ..😕

അച്ചു തിരിഞ്ഞ് നോക്കിക്കൊണ്ട് നീരജിനോട് പറഞ്ഞു..!

നീരജ് : ഹോം വർക്ക് എന്നാ സ്കൂളിലിരുന്ന് ചെയ്യണതല്ല..വീട്ടില് വന്ന് ചെയ്യണതാ..😏

നീരജ് അച്ചുവിന് പുച്ഛിച്ച് തള്ളി..!

അച്ചു : നമ്മുക്ക് തിരിച്ച് വീട്ടിക്ക് പോയാലോ..👀🙂

നീരജ് : എന്തിനെ..? അങ്ങനെ ഇപ്പൊ വീട്ടിൽ പോണ്ടാ..😌

അച്ചുവിനോട് എന്തൊക്കെയോ പറഞ്ഞോണ്ട് നിൽക്കുമ്പോഴാണ് ഫൈറ്റർ ജെറ്റ് കണക്കെ..പുണ്യാളൻ ബസ്സ് പൊടിയും പറത്തി പോയത്..! കൃഷ്ണയെ കാണാലൊ വിചാരിച്ചിട്ടാണ് ഇത്ര നേരം അച്ചുവിൻ്റെ വായിലുള്ളതും കേട്ട് റോഡ് സൈഡിൽ കാത്ത് നിന്നത്..! ഇനിയിപ്പോ ബസ്സിൻ്റെ പിന്നാലെ പോയാൽ അച്ചുവിന് സ്കൂളിൽ പോകാൻ പറ്റില്ലല്ലോ

കരുതി നീരജ് ആ ശ്രമം അവിടെ ഉപേക്ഷിച്ച് നേരെ അച്ചുവിന് സ്കൂളിൽ കൊണ്ടാക്കാൻ പോയി..!

ഒരു നിലവാരം ഇല്ലാത്ത ബസ്സ്..😏 ..! അച്ചുവിന് സ്കൂളിൽ കൊണ്ടാക്കി തിരികെ വന്ന് പതിവ് പോലെ നീരജ് പണി തുടർന്നു..! അതിൻ്റെ ഇടയിൽ കുറച്ച് നേരം കല്ലുവിൻ്റെ അടുത്ത് സംസാരിച്ചു..! ഇന്നലെയുണ്ടായ സംഭവങ്ങളും അതിലെ പ്രശ്ന പരിഹാരങ്ങളും കീറി മുറിച്ച് ഒരു വക്കീലിന് പോലെ കല്ലു പറഞ്ഞ് നിറുത്തി..! ഇനിയൊരു പ്രശ്നത്തിന് മുതിരരുത് എന്ന വിധിക്ക് ശേഷം കോടതി പിരിച്ച് വിട്ടു..!

.

.

.

.

.

ബിന്ദു : നിനക്ക് കുറച്ചുകൂടി ചോറ് ഇടട്ടെ..👀

തവിയിൽ ചോറ് കോരിയെടുത്തുകൊണ്ട് ബിന്ദു ചേച്ചി നീരജിനോട് ചോദിച്ചു..!

നീരജ് : മതി ചേച്ചി..😊

നീരജ് ബിന്ദു ചേച്ചിയോട് പറഞ്ഞു..!

ശോഭമ്മ : മതിയാക്കിയാ..! നി കുറച്ചല്ലേ കഴിച്ചുള്ളൂ..😐

തൊട്ടടുത്ത കസേരയിലിരുന്ന ശോഭമ്മ നീരജിനോടായി പറഞ്ഞു..!

ബിന്ദു : കുറച്ചും കൂടി കഴിക്കടാ..!🤗

ബിന്ദു ചേച്ചി നീരജിൻ്റെ പ്ലേറ്റിലേക്ക് കുറച്ചും കൂടി ചോറ് വിളമ്പി..!

നീരജ് : ഏയ്…മതി , മതി..! കുറച്ച് മതി ചേച്ചി ഇത്രയൊന്നും ഞാൻ കഴിക്കില്ല..!

പ്ലേറ്റിലെ ചോറ് നോക്കി നീരജ് പറഞ്ഞു..!

ശോഭമ്മ : ഈ പ്രായത്തിൽ കഴിച്ചില്ലെങ്കിൽ പിന്നെയത് പ്രായത്തിൽ കഴിക്കാനാ..! അത് മുഴുവൻ കഴിച്ചോണം..😄

നീരജ് : 😅

ശോഭമ്മ പറഞ്ഞത് കേട്ട് നീരജ് വെറുതെ ചിരിച്ചു കൊടുത്തു..! നീരജ് ഭക്ഷണം കഴിക്കാൻ തുടങ്ങി..

ഗീത : ദേ ഈ പുളിശേരി കൂടി കുറച്ചൊഴിക്കെ..😊

നീരജിൻ്റെ അടുത്തേക്ക് പാത്രം നീക്കി വച്ചുകൊണ്ട് ഗീത സ്നേഹത്തോടെ

പറഞ്ഞു..!

നീരജ് : അയ്യോ.. വേണ്ട ..! ഇനി കഴിക്കാൻ സ്ഥലൂല്ല..😄

നീരജ് അങ്ങനെ പറഞ്ഞെങ്കിലും ഗീത ഒരുപൊട്ട് പുളിശേരി കൂടി ഒഴിച്ചു കൊടുത്തു..! ആ നേരത്താണ് ലീല അങ്ങോട്ടേക്ക് വന്നത്..!

ശോഭമ്മ : ആ…ലൈലു..! മോള് കഴിക്കുന്നോ..😊

ലീലയ കണ്ടതും ശോഭമ്മ സ്നേഹത്തോടെ പറഞ്ഞു..!

ലീല : ഓ ..വേണ്ടാൻ്റി..! കിട്ടിയതൊക്കെ ധാരാളം..! എല്ലാരും കൂടി തീറ്റിപ്പിക്കുവല്ലേ , അത് നടക്കട്ടെ..😏

ലീല അത്രയും പറഞ്ഞു കൊണ്ട് ഫ്രിഡ്ജ് തുറന്ന് വെള്ളം എടുത്ത് കുടിച്ചു..!

ശോഭമ്മ : 😐

ലീലയുടെ അസ്ഥാനത്തുള്ള വർത്താനം കേട്ട് ശോഭമ്മ ഗീതയെ നോക്കി..! ഗീത കണ്ണ് തുറിപ്പിച്ചുകൊണ്ട് ലീലയെ നോക്കി പല്ല് കടിച്ചു..!

ഗീത : 👀😤

ലീല : മമ്മി എന്നെ നോക്കി പേടിപ്പിക്കൊന്നും വേണ്ട..! ഞാനുള്ള കാര്യം തന്നെയാ പറഞ്ഞത്..!😏

വെള്ളം ഒരു കവിള് കൂടി കുടിച്ചുകൊണ്ട് ബോട്ടിൽ തിരികെ വച്ച് ഫ്രിഡ്ജ് അടച്ചു..!

ലീല : തിന്ന് അമ്പലകാള പോലെയായി..! ഇനി അത് ദഹിക്കാനും നമ്മടെ നെഞ്ചത്തോട്ട് തന്നെ വരുവല്ലൊ…😤😏

Leave a Reply

Your email address will not be published. Required fields are marked *