നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 Likeഅടിപൊളി  

ഗീത : എന്തേലും പറഞ്ഞോ..?🌝👀

ഗീത നീരജിന് സസൂക്ഷ്മമൊന്നു ചിരിച്ചുകൊണ്ട് ഇരുത്തി നോക്കി..!

നീരജ് : ഒന്നും പറഞ്ഞില്ലല്ലോ..

തൻ്റെ കള്ളത്തരം ഒളിപ്പിച്ചുകൊണ്ടെന്നപ്പോലെ നീരജ് പറഞ്ഞു..!

ഗീത : ആ…ചിലപ്പോ തോന്നിയതാവും..😄

നീരജ് : ആയിരിക്കും.. 😇

എഴുന്നേറ്റ് പോയാ ചിലപ്പോ മര്യാദകേടായി തോന്നിയാലോ കരുതി നീരജ് അവിടെ തന്നെയിരുന്നു..! ഏകാന്തത മാറ്റാനും താൻ സ്വയം ഓക്കെ ആണെന്ന് കാണിക്കാനും കാലാട്ടി കൊണ്ട് വേറെ എങ്ങോട്ടോ നോക്കിയിരുന്നു..!

ഗീത : സന്ധ്യാ നേരത്ത് കാലാട്ടൻ പാടില്ല..അത് മുതിർന്നവർക്ക് ദോഷം ചെയ്യും..🤍

ഗീത നീരജിൻ്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു..! അത് കൊണ്ട് നീരജ് കാലാട്ടൽ നിറുത്തി..!

ഗീത :

നീരജ് ഏത് വരെ പഠിച്ചു..?😊

നീരജ് : സന്ധ്യ നേരത്ത് വേണ്ടാത്ത കാര്യങ്ങള് ചോദിക്കാൻ പാടില്ല…🌝

ഒരു കുശലാന്വേഷണം പോലെ ഗീത ചോദിച്ചതിന് നീരജ് ഉരളയ്ക്ക് ഉപ്പേരി പോലെ മറുപടി പറഞ്ഞു..!

ഗീത : 😅

നീരജിൻ്റെ മറുപടി കേട്ട് ഗീത ഉറക്കെ ചിരിച്ചു..!

നീരജ് : ഡിഗ്രി…😄

നീരജും ചെറുതായി ചിരിച്ചുകൊണ്ട് അതിനുള്ള മറുപടി പറഞ്ഞു..!

ഗീത : നീരജിൻ്റെ വീട്ടിലരൊക്കെയുണ്ട്..?🤗

നീരജ് : അനാവശ്യ ചോദ്യങ്ങളാണല്ലൊ എല്ലാം..? എന്തേലും പണി തരാൻ ഉദ്ദേശം ഉണ്ടോ..?👀

ഗീതയുടെ അനാവശ്യമായ ഹിസ്റ്ററി ചികയൽകണ്ട് നീരജ് ചോദിച്ചു..!

ഗീത : പണിയൊ…എന്ത് പണി..! നീരജ് ഇങ്ങോട്ടൊന്നും മിണ്ടുന്നില്ല അതോണ്ട് അങ്ങോട്ട് മിണ്ടിക്കളയാമെന്ന് കരുതി..അതിലെന്തെങ്കിലും തെറ്റുണ്ടോ..? ഉണ്ടോ നീരജെ..🙂

ഗീത സൗമ്യമായെന്ന രീതിയിൽ നീരജിനോട് പറഞ്ഞു..! നീരജ് അതിനൊന്നും തിരിച്ച് പറഞ്ഞില്ല…അവിടെ നിശബ്ദത സ്ഥാനം പിടിക്കാൻ തുടങ്ങി..!

നീരജ് : അവിടെ വീട്ടിലാരൊക്കെയുണ്ട്..😊

ഒന്ന് രണ്ടു മിനിറ്റ് നേരത്തെ നിശബ്ദതയെ ഇല്ലാതാക്കികൊണ്ട് നീരജ് ചോദിച്ചു..! ചോദിക്കണമെന്ന് കരുതിയതല്ല എന്നാലും ചോദിച്ചു..!

ഗീത : വീട്ടിലെല്ലാരുമുണ്ട്..! നീരജ് എല്ലാരെയും കണ്ടിട്ടുണ്ടാവുമല്ലോ..ഇല്ലേ..?😊👀

നീരജ് : എനിക്കറിയില്ല..😼

വെറുതെ ചോദിച്ചുപോയതാണ് പക്ഷേ ഗീത അതിൽ പിടിച്ച് കയറാൻ തീരുമാനിച്ചത് പോലെ..! അതോണ്ട് തന്നെ നീരജ് അറിയില്ലെന്ന് പറഞ്ഞു , അല്ലെങ്കിലും അവരുടെ വീട്ടിലെ സെൻസെസ് എടുക്കലല്ലൊ നീരജിൻ്റെ പണി..! പിന്നെയും അവർ എന്തൊക്കെയോ സംസാരിച്ചു..! സംസാരിച്ചൂന്നൊന്നും പറയാൻ പറ്റില്ല , ഗീത എന്തൊക്കെയോ ചോദിച്ചു നീരജതിന് അതേന്നൊ അല്ലെന്നോ രീതിയിൽ മൂളുകയും ചെയ്തു..! ഇതിൻ്റെ ഇടയിൽ ശോഭമ്മ വന്ന് നീരജിനോട് രാത്രി സിനിമയ്ക്ക് പൊക്കോന്ന്

പറഞ്ഞു..! ശോഭമ്മയുടെ ഭാഗത്ത് നിന്നും സിനിമയ്ക്ക് പൊക്കോളാൻ അനുവാദം കിട്ടിയതും നീരജിന് അത് വരെയുണ്ടായിരുന്നു മൂഡ് ഓഫൊക്കെ എങ്ങോട്ടോ പോയി കിട്ടി..! നീരജ് ഫോൺ എടുത്ത് കിച്ചുവിന് വിളിച്ചു..! ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു , റിംഗ് അടിക്കുന്നുണ്ട്..! റിംഗ് അടിക്കുന്നതല്ലാതെ കിച്ചു കോൾ എടുക്കാതെ ഇരുന്നപ്പൊ നീരജ് കോൾ കട്ട് ചെയ്ത് ഒന്നുകൂടി വിളിച്ചു..! ഇപ്രാവശ്യം കിച്ചു കോൾ എടുത്തു..!

കിച്ചു : പറ അണ്ണാ..

കിച്ചു കോൾ എടുത്തുകൊണ്ട് പറഞ്ഞു..!

നീരജ് : എവിടെ ആടാ..ഫോൺ വിളിച്ചാ എടുത്തൂടെ..!🤨

കിച്ചു ആദ്യ റിംഗിൽ തന്നെ കോൾ എടുക്കാത്തത് കൊണ്ട് നീരജ് ചോദിച്ചു..!

കിച്ചു : കുളിക്കാൻ കയറാൻ നിക്കുവായിരുന്നു..! എന്താണ്ണാ കാര്യം..?👀

കിച്ചു നീരജിനുള്ള മറുപടി കൊടുത്തുകൊണ്ട് വിളിച്ച കാര്യം തിരക്കി..!

നീരജ് : ഡാ…സിനിമയ്ക്ക് പോയാലോ..? 🌝

നീരജ് പതിവിലും ആവേശത്തോടെ ചോദിച്ചു..!

കിച്ചു : സിനിമയ്ക്കാ…! അണ്ണനല്ലെ പറഞ്ഞത് പടത്തിന് വരണില്ലാന്ന്..! 😤

രാവിലെ സിനിമയ്ക്ക് പോണക്കാര്യം പറഞ്ഞപ്പൊ വരണില്ലെന്ന് പറഞ്ഞ മുതലാണ് ഇപ്പൊ സിനിമയ്ക്ക് പോവാമെന്ന് പറഞ്ഞ് അങ്ങോട്ടേക്ക് വിളിച്ചു ചോദിക്കുന്നത്..!

നീരജ് : അപ്പൊ ചോദിച്ചപ്പോ ശോഭമ്മ പോണ്ടാ പറഞ്ഞു അതാ..🤗

കിച്ചു : എന്നിട്ട് നിങ്ങടെ ശോഭമ്മ ഇപ്പൊ എന്ത് പറഞ്ഞ്..🫠

Leave a Reply

Your email address will not be published. Required fields are marked *