ജൂലി : എന്താ …എന്തായിവിടെ 👀
സ്റ്റാഫ് റൂമിലെ ടീച്ചർമാരുടെ കൂട്ടം കൂടിയുള്ള നിൽപ്പ് കണ്ട് ഓഫീസ് റൂമിൽ സൈൻ ചെയ്യാൻ പോയി തിരിച്ച് വന്ന ജൂലി മിസ്സ് ചോദിച്ചു..! സുമതി ടീച്ചർ ജൂലി മിസിനോട് നടന്ന സംഭവങ്ങളുടെ ഒരു ചെറിയ വിവരണം പറഞ്ഞ് കേൾപ്പിച്ചു..!
ജൂലി : എന്നോട് ചോദിച്ചിട്ടായിരുന്നു അക്ഷയയെ
കൊണ്ട് പോയത്..ചോദിച്ചപ്പോ ചേച്ചിയാണ് പറഞ്ഞു..! പേര് ശ്രീലീല എന്നായിരുന്നു പറഞ്ഞത്..
ജൂലി മിസ്സിൻ്റെ ഭാഗത്ത് നിന്നും അത്രയും കേട്ടപ്പോഴാണ് അവിടെ കൂടി നിന്ന ടീച്ചർമാർക്കും ആകെ ഒരു സമാധാനം ആയത്..!
.
.
.
.
.
തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ നീരജിൻ്റെ ഉള്ളിലാകെ ലീലയോടുള്ള ദേഷ്യം മാത്രമായിരുന്നു നിറഞ്ഞ് നിന്നത്..! ഒരു ചെറിയ സമയം കൊണ്ട് താൻ അനുഭവിച്ച ടെൻഷനും പേടിയും എത്രത്തോളമുണ്ടെന്ന് നീരജിന് പറഞ്ഞറിയിക്കാൻ പോലും പറ്റുന്ന ഒന്നായിരുന്നില്ല..! ” ഇത് അവൾ , ആ ലീല മനഃപൂർവം തന്നെ ദ്രോഹിക്കാൻ വേണ്ടി ചെയ്യുന്നതാണ് ” നീരജിൻ്റെ ഉള്ളിൽ നിന്നും ആരോ ഉറക്കെ പറയുമ്പോലെ തോന്നി..! അച്ചുവിന് കാണാനില്ല പറഞ്ഞാ സ്വാഭാവികമായും താൻ പേടിക്കും , ടെൻഷനടിക്കും..! തന്നെ കുരങ്ങ് കളിപ്പിക്കുക എന്നാലതെ അതിൽ കവിഞ്ഞ മറ്റൊരു ഉദ്ദേശവും ഇക്കാര്യത്തിൽ ലീലയ്ക്കുണ്ടാവില്ല..!
നീരജ് ദേഷ്യം കൊണ്ട് ആക്സിലേറ്റർ മുറുക്കി..! ആ അക്സിലേറ്ററിൻ്റെ സ്ഥാനത്ത് ലീലയുടെ കഴുത്തായിരുന്നെങ്കിൽ ഒരുപക്ഷേ നീരജത് മുറുക്കിപ്പൊട്ടിച്ചേനെ..!
നീരജ് തിരിച്ച് വന്നപ്പോ അച്ചു മുറ്റത്ത് കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു..! വേഗത്തിൽ ദേഷ്യത്തോടെ നടന്നു വന്ന നീരജ് അച്ചുവിന് കണ്ട് ഒരു നിമിഷം നിന്നു..! എന്നിട്ട് അച്ചുവിന് ഇരുത്തിയൊന്നു നോക്കി..അച്ചു തിരിച്ചും..! നീരജ് വീണ്ടും അകത്തേക്ക് നടന്നു..!
അച്ചു : ( ഇവനിതെന്ത് പറ്റി..!..)
നീരജിൻ്റെ വരവും പോക്കും കണ്ടിട്ട് അച്ചു സ്വയം ചോദിച്ചു..! നീരജ് കിച്ചൺ വഴി അകത്തേക്ക് കയറി…! പതിവ് പോലെ ബിന്ദു ചേച്ചി ഡൈനിങ് ടേബിളിലിരുന്നു രാത്രിയിലെ കറിക്കുള്ള പയർ അരിയുവായിരുന്നു , ഒപ്പം ശോഭമ്മയും..!
ബിന്ദു
: ഹാ…നി വന്നോ..? നി ഇരിക്ക് ചായ എടുക്കാ..😊
നീരജിന് കണ്ടപാടെ ഒരു ചെറുപുഞ്ചിരിയോടെ ബിന്ദു ചേച്ചി പറഞ്ഞു..! ബിന്ദു ചേച്ചി ചായ എടുക്കാൻ തിരിഞ്ഞതും നീരജ് ചേച്ചിയുടെ കയ്യിൽ പിടിച്ചു..!
ബിന്ദു : എന്താടാ…👀
നീരജിൻ്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കാത്ത എന്തോ ഒന്ന് സംഭവിച്ചത് പോലെ ബിന്ദുചേച്ചി ചോദിച്ചു..!
നീരജ് : എന്താ ഉദ്ദേശം…😤
നീരജ് ബിന്ദു ചേച്ചിയുടെ മുഖത്ത് നോക്കി ചോദിച്ചു..!
ബിന്ദു : എന്തുദ്ദേശം..! നീ കയ്യീന്ന് വിട്ടെ..👀
ബിന്ദു ചേച്ചിയും നീരജിന് നോക്കി തിരിച്ചു ചോദിച്ചു..! നീരജ് ബിന്ദു ചേച്ചിയുടെ കയ്യിലെ പിടുത്തം വിടുവിച്ചു..!
ശോഭമ്മ : എന്താടി..! 👀
ശോഭമ്മ ബിന്ദു ചേച്ചിയേയും നീരജിനെയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു..!
ബിന്ദു : ഏയ് ഒന്നൂല്ല ..ചേച്ചി..!
ബിന്ദു ചേച്ചി ശോഭമ്മ കേൾക്കാൻ പാകത്തിന് ഉറക്കെ പറഞ്ഞു കൊണ്ട് നീരജിൻ്റെ കയ്യിൽ പിടിച്ചു..!
ബിന്ദു : നി വന്നേ..!
ബിന്ദു ചേച്ചി നീരജിൻ്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..!
ശോഭമ്മ : എന്താടാ.. നീരജെ..!👀
നീരജ് : എന്താ അവളുടെ ഉദ്ദേശം..! എനിക്കറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാണ്..😤
നീരജ് കലി കൊണ്ട് തുള്ളി..!
ബിന്ദു : ഡാ…നീയൊന്ന് പതുക്കെ പറഞ്ഞേ നീരജെ..😤
നീരജിൻ്റെ ശബ്ദം ഉയർന്നതും അത് വേറാരെങ്കിലും കേട്ടലുണ്ടാകുന്ന പുകിലുകളെ കുറിച്ചോർത്തുകൊണ്ട് ബിന്ദു ചേച്ചി നീരജിനോട് ശബ്ദം കുറയ്ക്കാൻ പറഞ്ഞു..!
നീരജ് : മിണ്ടാതിരിക്കാനൊ.. എല്ലാരും കേൾക്കട്ടെ…! ഞാൻ അന്നേരം അവിടെ കിടന്ന് അനുഭവിച്ച ടെൻഷൻ എന്താണെന്ന് ചേച്ചിക്കറിയോ , ശോഭമ്മയ്ക്ക് അറിയോ..! 😤🥵
നീരജ് ചൂടായിക്കൊണ്ട് ബിന്ദു
ചേച്ചിയുടെ കൈത്തട്ടിമാറ്റിക്കൊണ്ട് പറഞ്ഞു..!
