നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 2അടിപൊളി  

.

.

.

.

.

നീരജ് : മൈര് തണുത്തിട്ട് ഒരു സുഖവും ഇല്ല..! പുറത്തിറങ്ങിയപ്പോഴാണ് ഒരു ആശ്വാസം കിട്ടിയത്..😤

മൂത്രമൊഴിക്കാൻ ടോയ്‌ലറ്റിലേക്ക് നടന്നു കൊണ്ട് നീരജ് പറഞ്ഞു..!

കിച്ചു : അയ്യോ…ഞാനിരുന്നു വിറയ്ക്കുവായിരുന്നു..🙂

നീരജ് ഒന്നും മിണ്ടിയില്ല പകരം ഇത്ര നേരം തണുപ്പടിച്ചതിന്റെ എഫക്റ്റ് ആയിട്ട് എന്നോണം അത്യാവശ്യം നന്നായി മൂത്രമൊഴിക്കാൻ മുട്ടുന്നുണ്ടായിരുന്നു..! അതോണ്ട് തന്നെ നീരജ് മൂത്രമൊഴിക്കാൻ തുടങ്ങി..!

കിച്ചു : ഫസ്റ്റ് ഹാഫ് കുഴപ്പം ഇല്ലല്ലെ അണ്ണാ..🤗

നീരജ് : ഉം..

അതിനുള്ള ഉത്തരം ഒരു മൂളലിൽ ഒതുക്കിക്കൊണ്ട് നീരജ് മൂത്രമൊഴിക്കൽ തുടർന്നു..! മൂത്രമൊഴിച്ച ശേഷം ടാപ്പിലെ വെള്ളത്തിൽ കയ്യും ഒപ്പം ചെറുതായി മുഖവും കഴുകി തിരികെ ടോയ്‌ലറ്റിൻ്റെ പുറത്തേക്ക് നടന്നു..! തീയേറ്ററിന് മുൻപിലെ തൂണും ചാരി സുമയും ഒപ്പം പോപ്കോണും കൊറിച്ച് കീർത്തിയും നിൽപ്പുണ്ടായിരുന്നു..!

കിച്ചു : രാവിലെ മര്യാദക്ക് ചോദിച്ചപ്പോ തനിക്ക് വരാൻ മടി അതോണ്ടാണ് വൈകീട്ട്

ഒന്നൂടെ വിളിക്കണ്ടായത്..😅

കീർത്തിയുടെ കയ്യിലെ പോപ്കോണിൽ കയ്യിട്ടുകൊണ്ട് കിച്ചു സുമയെ നോക്കി പറഞ്ഞു..!

സുമ : ഇവൻ്റൊപ്പമൊരിക്കെ ഒരു പടത്തിന് വന്നു..! പടം ബോംബായിരുന്നു ഏതോ ഒരു തെലുങ്ക് പടം..! അതിന് ശേഷം ആരെങ്കിലും കൂടെയില്ലാതെ ഞാനിവൻ്റെ ഒപ്പം പടത്തിന് പോകാറില്ല..! 😅

കിച്ചുവിന് കളിയാക്കിക്കൊണ്ട് സുമ പറഞ്ഞു..!

അപ്പോഴാണ് ലീലയും ശോഭമ്മയും മറ്റും സ്നാക് കൗണ്ടറിൻ്റെ ഭാഗത്തേക്ക് പോയത്..ഒപ്പം അവളുടെ മറ്റേടത്തെ ഒരു പുച്ഛത്തോടെയുള്ള നോട്ടവും..!

സുമ : ഏതാടാ…അവള് കൊള്ളാലോ..!😌

സുമ നീരജിന് നോക്കി പറഞ്ഞു..!

കിച്ചു : 🙌 കാണുന്ന ആ ഒരു ലുക്ക് മാത്രേ ഉള്ളൂ..! സ്വഭാവം വച്ച് ഒരു ഊമ്പിയ മോളാണ്..😤

കിച്ചു ലീലയെ കുറിച്ചുള്ള അവൻ്റെ അഭിപ്രായം സുമയോടായി പറഞ്ഞു..!

സുമ : ഇവളാണാ നിൻ്റെ അണ്ണാക്കിൽ അടിച്ച് തന്നത്..😅

ലീലയോടുള്ള കിച്ചുവിൻ്റെ അതൃപ്തി കണ്ട് സുമ വെറുതെ ഒന്ന് ചോദിച്ചു..!

നീരജ് : അണ്ണാക്കിലല്ല.. അന്നനാളത്തിൽ..😹..! മോൻ അന്ന് വലിയ നന്മമരം കളിച്ച് ഷോ കാണിച്ചതാ..! കിട്ടേണ്ടത് കിട്ടിയപ്പോ ആ വഴിക്കില്ല..ഇല്ലടാ😌

നീരജ് കിച്ചുവിൻ്റെ തോളിൽ കൈവെച്ചുകൊണ്ട് പറഞ്ഞു..!

കീർത്തി : 😂

കിച്ചു : നി ചിരിക്കണ്ട..! ഇത് വേറെ ഡീലിങ്സ് ആണ്…!😐

സുമയുടെയും നീരജിൻ്റെയും കളിയാക്കലുകൾ പോരാതെ കീർത്തിയുടെ ചിരികൂടിയായപ്പൊ കിച്ചു പറഞ്ഞു..!

കീർത്തി : ഏത് ഡീലിങ്സ് ആണെങ്കിലും നിനക്ക് എപ്പോഴും ഇങ്ങനെയൊക്കെ തന്നെയാണ് നടക്കുന്നത്..😅

കീർത്തി കിച്ചുവിനെ അടിയോടെ വെച്ചുകൊണ്ട് പറഞ്ഞു..!

നീരജ് : പുല്ല് വിലയാണല്ലൊ…ഭാ ഇനി സ്വല്പം ഏസിയിലിരുന്ന് ശരീരം തണുപ്പിക്കാം..😌

നീരജും കിച്ചുവും സുമയും കീർത്തിയും പിന്നെയും

തിയറ്ററിൻ്റെ ഉള്ളിലേക്ക് കയറി സീറ്റിലേക്ക് പോയിരുന്നു..! ഇൻ്റർവെൽ കഴിയാത്തത് കൊണ്ട് തിയേറ്ററിനക്ത് അപ്പോഴും ലൈറ്റ് കത്തിക്കൊണ്ടിരുന്നു..! സീറ്റിലിരുന്ന് എന്തൊക്കെയോ സംസാരിക്കുമ്പോഴായിരുന്നു ശോഭമ്മയും ലീലയും ബാക്കി കൂടെയുള്ളവരും പോപ്കോണും ജ്യൂസുമൊക്കെ വാങ്ങി തിയേറ്ററിനകത്തേക്ക് കയറി വന്നത്..!

സുമ : കാണാനൊക്കെ ഒരു ലുക്കൊക്കെയുണ്ട്..😌

എല്ലാരുടെയും ബാക്കിലായി ജ്യൂസ് ബോട്ടിലും കയ്യിൽ പിടിച്ച് ഫോണും നോക്കി നടന്ന ലീലയെ നോക്കി സുമ പറഞ്ഞു..!

നീരജ് : ഉം..😼🙌

കീർത്തി : എന്തേ…ഇഷ്ടപ്പെട്ടാ..?😌

സുമ : കാണാൻ കുഴപ്പമൊന്നുമില്ല…, വേണമെങ്കിൽ നോക്കാ..!😅

ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞുകൊണ്ട് സുമ ചിരിച്ചു..!

കിച്ചു : നി അവളെ കെട്ടിയാൽ നിനക്ക് നോവൽ സമ്മാനം കിട്ടും..🙂

നീരജ് : നോവലല്ലടാ ചെറുകഥ…! എടാ… നോബേൽ സമ്മാനം പൊട്ടാ..😅

കിച്ചുവിന് തിരുത്തിക്കൊണ്ട് നീരജ് പറഞ്ഞു..!

കിച്ചു : ആ…അതെങ്കിലത്..! എന്തായാലും കാര്യം പിടികിട്ടിയല്ലോ..😏

സുമ : എനിക്കെന്തായാലും ആ ഒരു സമ്മാനം വേണ്ട..! നി വേണേൽ കെട്ടിക്കോ😅

Leave a Reply

Your email address will not be published. Required fields are marked *