നീരജിനെ മുൻപ് കണ്ടിട്ടുള്ള പരിചയം വെച്ച് നളിനി മേം അവനെ നോക്കി ചിരിച്ചു..! എന്നാൽ തിരിച്ചൊരു ചിരിക്കൊടുക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല നീരജ് അന്നേരം..!
സുമതി : ആ…രേവതി മിസ്സേ..! സെക്കൻഡ് ബി യിൽ ലാസ്റ്റ് ഹവർ മിസ്സായിരുന്നില്ലെ..!
നളിനി മിസ്സിൻ്റെ കൂടെയുണ്ടായിരുന്ന രേവതി മിസ്സിനോടായി സുമതി ടീച്ചർ പറഞ്ഞു..!
” ആ…അതേ , എന്താ ടീച്ചറെ..”
സുമതി : ആ ക്ലാസിലെ അക്ഷയയുടെ ചേട്ടനാണിത് ആ കുട്ടിയെ കാണാനില്ലെന്നു ഇയാള് പറയുന്നു..! ലാസ്റ്റ് ഹവർ ആ കുട്ടി ക്ലാസിൽ ഉണ്ടായിരുന്നോ..? 👀
നളിനി : കാണാനില്ലേ…പ്ലേ ഗ്രൗണ്ടിലും ക്ലാസിലും മറ്റും നോക്കിയായിരുന്നു..! 😳
തൻ്റെ ക്ലാസിലെ കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞതും നളിനി മേം ടെൻഷനോടെ ചാടി കയറി ചോദിച്ചു..!
നീരജ് : എല്ലായിടത്തും നോക്കി മിസ്സെ..
രേവതി : ആ കുട്ടിയെ അവളുടെ ചേച്ചി വന്ന് കൂട്ടിക്കൊണ്ട്
പോയല്ലോ..!😐
നീരജിനെയും സുമതി ടീച്ചറെയും മാറി മാറി നോക്കിക്കൊണ്ട് രേവതി മിസ്സത് പറഞ്ഞപ്പോ നീരജിനാകെ ഒരു തരം അമ്പരപ്പായിരുന്നു..!
നീരജ് : ചേച്ചിയോ..? ഏത് ചേച്ചി..👀
നീരജ് രേവതി മിസ്സിനെ തുറിച്ച് നോക്കിക്കൊണ്ട് ചോദിച്ചു..!
രേവതി : അതറിയില്ല.., അക്ഷയയുടെ ചേച്ചിയാണെന്ന് പറഞ്ഞാ വന്നത്..! ലാസ്റ്റ് ഹവർ ആയത്കൊണ്ട് കൂട്ടിക്കൊണ്ട് പൊക്കോട്ടേന്നും ചോദിച്ചു..!
നീരജ് : അങ്ങനെ ആരെങ്കിലും വന്നാ നിങ്ങള് കുട്ടികളെ അവരുടെ കൂടെയങ്ങനെ വിടൊ..😤
ചെറുതായൊന്നു ചൊടിച്ചുകൊണ്ട് നീരജ് രേവതിയോടായി ചോദിച്ചു..! നീരജിൻ്റെ വർത്താനം കേട്ട് രേവതി മിസ്സും ആകെ വല്ലാണ്ടായി..!
രേവതി : അല്ലാ… ആ കുട്ടിയും ചേച്ചിയാണ് പറഞ്ഞപ്പൊ..🙂
രേവതി മിസ്സ് നീരജിന് നോക്കിക്കൊണ്ട് എങ്ങനെയോ പറഞ്ഞ് തീർത്തു..!
സുമതി : നിങ്ങള് വീട്ടിലേക്കൊന്ന് വിളിച്ച് നോക്ക്..! ചിലപ്പോ ആ കുട്ടിയുടെ ചേച്ചിയോ റിലേറ്റിവ്സൊ കൂട്ടിക്കൊണ്ടുപോയി കാണും..! ചിലപ്പോ നിങ്ങളോടവർ പറയാൻ മറന്നതായിരിക്കും..
നീരജിനോടായി കുറച്ച് സംയമനം പാലിച്ചു കൊണ്ട് സുമതി ടീച്ചർ പറഞ്ഞു..! അപ്പോഴായിരുന്നു നീരജിൻ്റെ ഫോണിലേക്ക് ബിന്ദു ചേച്ചിയുടെ കോൾ വന്നത്..! നീരജത് അപ്പൊ തന്നെ അറ്റൻഡ് ചെയ്തു..!
നീരജ് : ഹ…ഹലോ
ഫോൺ ചെവിയിലേക്ക് വച്ചുകൊണ്ട് നീരജ് പറഞ്ഞു..! ഇവിടെ നടക്കുന്നതെന്താണെന്നും അച്ചുവിന് കാണാനില്ലെന്ന് ബിന്ദു ചേച്ചി അറിഞ്ഞാലുള്ള അവസ്ഥയും ഓർത്തിട്ട് അറിയാതെ നീരജിന് സൗണ്ട് ഇടറി..!
ബിന്ദു : ഹലോ…ഡാ നീയിതെവിടെ..
മറുതലക്കൽ നിന്നുമുള്ള ബിന്ദു ചേച്ചിയുടെ ചോദ്യത്തിന് നീരജിൻ്റെ പക്കൽ ഉത്തരമില്ലാത്തത് പോലെ തോന്നി..!
നീരജ് : ചേച്ചി…ഞാ..ന് അച്ചു..
നീരജിൻ്റെ വാക്കുകൾ മുറിഞ്ഞ് കൊണ്ടിരുന്നു..!
ബിന്ദു : നീയിതെത്ര നേരമായി പോയിട്ട്..നി ഇങ്ങോട്ടിന്ന്
വരുന്നില്ലേ..😤
ബിന്ദു ചേച്ചിയുടെ ശബ്ദം കനക്കുന്നതും ചൂട് പിടിക്കുന്നതും നീരജറിഞ്ഞു..! ഒരു പക്ഷേ ആ ചൂടിൽ ചിലപ്പോ നീരജ് ഇല്ലാതാകുമെന്ന് വരെ അവനെ തോന്നി..!
രേവതി : അതേ… ലൈല എന്നങ്ങണ്ടാണ് ആ കുട്ടി വിളിക്കാൻ വന്ന പെണ്ണിനെ കണ്ടപ്പോ പറഞ്ഞത്..!🙂
നീരജ് ഫോണിൽ നിന്നും ശ്രദ്ധതിരിച്ച് രേവതിയെ നോക്കി..!
നീരജ് : എന്താ..👀
രേവതി : അല്ല വിളിക്കാൻ വന്ന പെണ്ണിനെ കണ്ടപ്പോ ആ കുട്ടി ലൈല എന്നെങ്ങാണ്ടാണ് പറഞ്ഞത്..! ഞാൻ പറഞ്ഞതാ ക്ലാസ് ടീച്ചറോട് ചോദിച്ചിട്ട് കൊണ്ടുപൊക്കാളാൻ…🙂
രേവതി മിസ്സ് വിറയാർന്ന സ്വരത്തോടെ അവരുടെ ഭാഗം വ്യക്തമാക്കാൻ നോക്കി..!
ബിന്ദു : ഹലോ…ഹലോ ഡാ കേൾക്കിണ്ടാ..
ഫോണിലെ സ്പീക്കറിൽ നിന്നും ബിന്ദു ചേച്ചിയുടെ ശബ്ദം നീരജ് കേട്ടു..!
നീരജ് : ചേച്ചീ…ആ ലീല അവിടെയെങ്ങാനും ഇണ്ടാ..!
നീരജ് ഫോണിലൂടെ തന്നെ ശബ്ദം നേരെയാക്കി ചോദിച്ചു..!
ബിന്ദു : ആ.. ഞാനത് പറയാനാ വിളിച്ചത്..! ലീല വരുമ്പോ അച്ചുവിനും കൂട്ടിക്കൊണ്ട് വന്നു..! നീയിങ് പോര്..
ബിന്ദു ചേച്ചിയുടെ വായിൽ നിന്നും അത്രയും കേട്ടപ്പോ നീരജിനെ അന്നേരം ഉണ്ടായ ആശ്വാസം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നായിയുന്നു..! എന്നാൽ നീരജിൻ്റെ ഉള്ളിൽ ലീലയോടുള്ള ദേഷ്യം നിറഞ്ഞുകൊണ്ടിരുന്നു..!
