നീരജ് : പൊക്കോന്ന് പറഞ്ഞു..!
കിച്ചു : അതെന്താണ്ണാ അങ്ങനെ…! ഇവരെന്താ അന്യനും അമ്പിയും മാറി മാറി കളിക്കണ…😤
നീരജ് : അതൊക്കെ വന്നിട്ട് പറയാ..! ടിക്കറ്റ് ഉണ്ടോ..? സിനിമയ്ക്ക് പോണ്ടൊ..?👀🫠
സംസാരിച്ച് ലാഗ് അടുപ്പിക്കാതെ നീരജ് ഡയറക്ട് പോയിൻ്റിലേക്ക് വന്നു..!
കിച്ചു :
ടിക്കറ്റിൻ്റെ കാര്യം ഓർത്ത് അണ്ണൻ പേടിക്കണ്ട അതൊക്കെ സെറ്റ് ആണ്..! അണ്ണൻ വണ്ടിയും കൊണ്ടൊന്ന് വന്നാ മാത്രം മതി..ഒപ്പം ടിക്കറ്റിൻ്റെ പൈസയും..🌝
നീരജ് : ഓകെ
കിച്ചു : ഒൻപതരയ്ക്ക് ആണ് ഷോ..! നമുക്കൊരു എട്ടേ മുക്കാലിനെ ഇറങ്ങാ…
കിച്ചു അത്രയും പറഞ്ഞുകൊണ്ട് ഫോൺ വെച്ചു..!
>>>9:00
ഒരു എട്ടേമുക്കാലിനെ ഇറങ്ങാനാണ് പറഞ്ഞതെങ്കിലും കിച്ചുവിൻ്റെ സ്ഥിരം ലാഗ് അടുപ്പിക്കൽ ഇതിലും കാണുമെന്നറിയാവുന്നത് കൊണ്ട് നീരജ് വീട്ടിൽ നിന്നിറങ്ങിയത് ഒൻപത് മണിക്ക് ശേഷമായിരുന്നു..! നീരജ് നേരെ ബൈക്കെടുത്ത് കിച്ചുവിൻ്റെ വീടിൻ്റെ അടുത്തേക്ക് വിട്ടു..! വീടിന് മുന്നിലെത്തിയപ്പോ നീരജ് നീട്ടിയൊരു ഹോൺ അടിച്ചു ,ഒപ്പം
” കിച്ചൊ…കിച്ചു..”
എന്നുറക്കെ രണ്ട് പ്രാവശ്യം ഉച്ചത്തിൽ വിളിക്കുകയും ചെയ്തു..! അപ്പോഴുണ്ട് വേലി പഴുതിലൂടെ വീടിൻ്റെ അകത്ത് നിന്നും പുറത്തേക്ക് ഒരുത്തൻ വെള്ള തോർത്തും ഉടുത്തോണ്ട് ഓടുന്നു..!
നീരജ് : ( നായിൻ്റെ മകൻ..😨 ) ഡാ… കിച്ചൊ..
നീരജ് ബൈക്കിൽ നിന്ന് ഇത്തിരി ചരിഞ്ഞു കൊണ്ട് വേലി പഴുതിലൂടെ നോക്കി ഉറക്കെ വിളിച്ചു..!
കിച്ചു : അണ്ണാ…ദേ വരണു..😹
അത്രയും പറഞ്ഞുകൊണ്ട് കിച്ചു ബാത്റൂമിലേക്ക് കയറി..! ” ശെടാ…ഇവൻ സ്ഥിരം പോസ്റ്റ് ആക്കുവാണല്ലോ കരുതിയാണ് അവൻ പറഞ്ഞ സമയത്തിൽ നിന്നും പതിനഞ്ച് മിനിറ്റ് വൈകി ഇറങ്ങിയത്..! അപ്പോഴുണ്ട് ദേ പിന്നെയും പോസ്റ്റ് അടുപ്പിക്കുന്നു..! അല്ലെങ്കിൽ എങ്ങോട്ടെങ്കിലും പോകാ പറയും എന്നിട്ട് വിളിക്കാൻ ചെല്ലുമ്പോഴായിരിക്കും അവൻ്റെ തോർത്തുമെടുത്തുകൊണ്ടുള്ള മാരത്തോൺ ഓട്ടം..🥵 ”
ഒന്ന് രണ്ട് മിനിറ്റ് കിച്ചു നീരജിന് നല്ല പോലെ പോസ്റ്റാക്കി..! പോസ്റ്റെന്ന് പറഞ്ഞാ വെറും പോസ്റ്റല്ല നല്ല പട്ടി പോസ്റ്റ്…! അങ്ങനെ
കുറച്ച് നേരത്തെ പോസ്റ്റാക്കലിന് ശേഷം കിച്ചു വീട്ടിൽ നിന്നും ഡ്രസ്സ് മാറി റോഡിലേക്ക് വന്നു..!
നീരജ് : നീയെന്താടാ കളിക്കണ മൈരെ..😡
നീരജ് കിച്ചുവിന് നോക്കി പറഞ്ഞു..!
കിച്ചു : അതാ …സീരിയലും കണ്ട് അറിയാതെ ഇരുന്ന് പോയണ്ണാ…🤗
നീരജ് : സീരിയലാ…👀
കിച്ചു : ആ…വീട്ടിൽ വച്ചപ്പോ ഒരു കൗതുകത്തിന് പുറത്തിരുന്നു കണ്ട് പോയി..അണ്ണാ..! അണ്ണൻ ക്ഷമി..😄
കിച്ചു ഇളിച്ചുക്കൊണ്ട് പറഞ്ഞു..!
നീരജ് : ഉം ശെരി…നിൻ്റെയില് കോട്ട് ഇല്ലെടാ…? മഴ വരും തോന്നണു..! ഞാനാണെ കോട്ടും എടുത്തിട്ടില്ല..!🫠
ഒരു ബഹിരാകാശ നിരീക്ഷകനെപ്പോലെ ആകാശത്തേക്ക് കാര്യമായി നോക്കിക്കൊണ്ട് നീരജ് പറഞ്ഞു ..!ആകാശത്താണെ പതിവ് നക്ഷത്രങ്ങളോ ചന്ദ്രനൊ അന്നേരം ഉണ്ടായിരുന്നില്ല..!
കിച്ചു : ചുമ്മാതിരിയണ്ണാ…മഴ പോലും..! ആൾക്കാര് കേൾക്കണ്ട പിന്നെ ചിരിക്കാൻ വേറൊന്നും വേണ്ട..! രണ്ടു മൂന്ന് ദിവസായി നല്ല വെയിലാണ്…അപ്പോഴാണിനി മഴ..!
നീരജിൻ്റെ വാദത്തെ അപ്പാടെ തള്ളിക്കൊണ്ട് കിച്ചു പറഞ്ഞു..!
നീരജ് : എന്നാലും കോട്ട് എടുത്തോ എങ്ങാനും പെയ്താലോ..!
ഭയം വേണ്ട ജാഗ്രത മതിയെന്ന് പറയുമ്പോലെ ഒരു സേഫ്റ്റിക്ക് കോട്ട് എടുത്താലോന്ന് നീരജ് ചോദിച്ചു..!
കിച്ചു : അണ്ണൻ ദേ ഇത് കണ്ട കരി നാക്കാണ്..! ഞാൻ പറഞ്ഞാലേ അച്ചട്ടാണ്…😛🌝
പുറത്തേക്ക് നാക്ക് നീട്ടിക്കൊണ്ട് കിച്ചു പറഞ്ഞു..!
നീരജ് : ശെരി…ശെരി നിന്ന് കൊണയടിക്കാതെ കേറ്… കേറ്..!😹
നീരജ് മിറർ തുടച്ചുകൊണ്ട് പറഞ്ഞു..!
നീരജ് : കേറടാ..👀
ബൈക്കിൽ കയറാതെ താളം ചവിട്ടി നിക്കണ കിച്ചുവിന് കണ്ട് നീരജ് പറഞ്ഞു..!
കിച്ചു : അണ്ണാ അതേ …ഒരാള് കൂടി കയറിയാ കുഴപ്പം ഉണ്ടോ..?🤗🫠
കിച്ചു
ബൈക്കിൻ്റെ സീറ്റിൽ പിടിച്ചുകൊണ്ട് പറഞ്ഞു..!
