നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 Likeഅടിപൊളി  

നീരജ് : ഞാനും നീയുമാത്രമുള്ളെന്ന് പറഞ്ഞിട്ട്..! 👀

കിച്ചു : അങ്ങനെയാണ് ഞാനും കരുതിയത്..! പക്ഷേ ഉടുമ്പ് പിടിക്കണേ പോലെ പിടിച്ചിരിക്കുവാണ്..! ഞാനും ഒഴിവാക്കാൻ നോക്കി പക്ഷേ ഒത്തില്ല..!

നീരജ് : ആര് സുമ വരിണ്ട..

കിച്ചു : മ്ച്ചും …കീർത്തി..!

നീരജ് : കീർത്തിയാ..👀🤥

നീരജ് കിച്ചുവിന് നോക്കി ചോദിച്ചു..!

കിച്ചു : കൊണ്ട് പോയില്ലെങ്കിൽ അവളെന്നെ ഒറ്റും…🙂‍↕️

കിച്ചു നീരജിൻ്റെ മുന്നിൽ നിന്ന് കെഞ്ചി..!

നീരജ് : അവളെയൊന്നും കൊണ്ട് പോകാൻ പറ്റില്ല..! എന്തേലും പറ്റിയാലൊ..? 👀

കീർത്തിയെ കൂടെ കൂട്ടിയിട്ട് എന്തേലും പണി കിട്ടിയാലോന്ന് കരുതി നീരജ് പറഞ്ഞു..! കീർത്തിയെ ബൈക്കിൽ കയറ്റിയതിന് കൃഷ്ണ നുള്ളിയതിൻ്റെ പാട് ഇപ്പോഴും നീരജിൻ്റെ വയറ്റിലുണ്ട്..! അതുകൊണ്ട് തന്നെ കീർത്തിയെ കൊണ്ട് പോകാൻ പറ്റില്ലെന്ന് നീരജ് പറഞ്ഞു..!

കിച്ചു : എന്തേലും പറ്റാൻ പോകുന്നത് എനിക്കാണ്..! അവളെ കൊണ്ട് പോയില്ലെങ്കിൽ അപ്പനും അമ്മയും എന്നെ പിടിച്ചിടിക്കും..! ഞാൻ വീട്ടിലുണ്ട് കരുതിയിട്ടാണ് അവര് മാമൻ്റെ വീട്ടിൽ പോയത്..!😕

കിച്ചു അവൻ്റെ സാഹചര്യം നീരജിനോട് വെളിപ്പെടുത്തി..!

നീരജ് : അവളോടൊന്ന് അഡ്ജസ്റ്റ് ചെയ്യാൻ പറ..! രാത്രിയവുമ്പോഴേക്കും നമ്മൾ തിരിച്ചെത്തില്ലേ..😐

കിച്ചു : അണ്ണനെ അങ്ങനെയൊക്കെ പറയാ..! അണ്ണനെ അറിയാൻ പാടില്ലാത്തത് കൊണ്ടാണ് അവളെന്നെ ഒറ്റും..! അണ്ണൻ വൈകീട്ട് പടത്തിന് പോണില്ല പറഞ്ഞിട്ടാണ് ഞാൻ വീട്ടിലുണ്ടാവുന്നു അമ്മയോട് പറഞ്ഞത്..! എന്നെ വിശ്വസിച്ചിട്ടാണ് അവർ അവളെ ഇവിടെ ഇരുത്തിയിരിക്കുന്നത്… അവരിനി നാളെ വരൂ…😕

കിച്ചു നീരജിനോട് പിന്നെയും കെഞ്ചി പറഞ്ഞു..!

നീരജ് : അതൊന്നും ശരിയാവില്ല…😐

കിച്ചു

: എന്നാ പിന്നെ സിനിമയ്ക്ക് അണ്ണൻ ഒറ്റയ്ക്ക് പോണ്ടി വരും..ആ പിശാച് പെണ്ണ് രാത്രി ഒറ്റയ്ക്കിരിക്കില്ല..😕

നീരജ് : ഡാ…തൽക്കാലം അവളെ അയൽവക്കത്തെ വീട്ടിലെങ്ങാനും ആക്കിയിട്ട് വാ..😐

കിച്ചു : നിങ്ങളെന്നെ കൊലയ്ക്ക് കൊടുക്കാന്ന് നേർച്ച വല്ലതും നേർന്നിട്ടുണ്ടൊ..! എൻ്റെ ഡാഡിയറിഞ്ഞ അതൊക്കെ വലിയ വിഷയമാവും.. അണ്ണാ പ്ലീസ് അണ്ണാ..😕

കിച്ചു നീരജിന് കൺവിൻസ് ചെയ്യാൻ നോക്കി..!

നീരജ് : പോടാ..അവളെ കൊണ്ടുപോയ അത് ചിലപ്പൊ ഇതിനേക്കാളും പ്രശ്നമാവും..😐

കിച്ചു : അവളുടെ ഏട്ടനായ എനിക്കില്ലാത്ത പ്രശ്നം ആണ ഇക്കാര്യത്തിൽ അണ്ണനെ..😼

നീരജ് : എടാ കൃഷ്ണ അറിഞ്ഞ സീനാവും..🫣

നീരജ് കൃഷ്ണ അറിഞ്ഞാലുള്ള കാര്യം കിച്ചുവിനോട് പറഞ്ഞു..!

കിച്ചു : ഒന്ന് പോണ്ണാ..! ചേച്ചി രാത്രി തലയിൽ തോർത്തുംകെട്ടി നിങ്ങളാരെയെങ്കിലും ബൈക്കിൽ കയറ്റുന്നുണ്ടോന്ന് ടോർച്ചടിച്ച് നോക്കാൻ പോവല്ലേ..! അണ്ണനങ്ങോട്ട് നീങ്ങിയിരി …ബാക്കി കാര്യം ഞാൻ സെറ്റ് ചെയ്തോളം…

നീരജ് : ആ…എന്തേലും ചെയ്യ്..🫠

കിച്ചുവിൻ്റെ ഏതാനും മിനിട്ടുകൊണ്ടുള്ള കൺവിങ്സിങ്ങിൽ നീരജ് ഓകെ പറഞ്ഞു…! നീരജ് ഓകെ പറഞ്ഞതും കിച്ചു വീട്ടിനകത്തേക്ക് നോക്കി കീർത്തിയെ വിളിച്ചു..! വിളി കേൾക്കാൻ കാത്ത് നിന്നത് പോലെ കീർത്തി ഓടിയിറങ്ങി വന്നു..! ഒടുവിൽ നീരജും കിച്ചുവും കീർത്തിയും കൂടി ട്രിപ്പിൾസിൽ തീയേറ്ററിലേക്ക് വിട്ടു..!

.

.

.

.

കിച്ചു : അപ്പൊ ആദ്യം അണ്ണൻ വരണില്ല പറഞ്ഞിട്ട്..!

തീയേറ്ററിലേക്ക് പോകുന്നതിനിടയിൽ വീണ്ടും കിച്ചു നീരജിനോട് ചോദിച്ചു..!

നീരജ് : സിനിമയ്ക്ക് പോണ കാര്യം ചോദിച്ചപ്പോ ശോഭമ്മ ഓകെ പറഞ്ഞു..! ബിന്ദു ചേച്ചി ആണ് പോണ്ടാ മഴ വരും പറഞ്ഞത്..!

കിച്ചു

: എന്നിട്ട് എങ്ങനെ കൺവിൻസ് ആക്കി..!

നീരജ് : അതൊക്കെ ആയി..🙂‍↕️

വണ്ടിയോടിക്കുന്നതിൻ്റെയൊപ്പം നീരജ് ഇന്ന് അച്ചുവിന് വിളിക്കാൻ സ്കൂളിൽ പോയതും അവളെ കാണാതായതും ലീല വിളിച്ചിട്ട് വന്നതും വീട്ടിൽ വന്നിട്ടുണ്ടായ കോലാഹലങ്ങളും ഒന്നൊഴിയാതെ പറഞ്ഞുകൊടുത്തു..!

കിച്ചു : നിങ്ങൾക്ക് രണ്ടെണ്ണം പിടിച്ച് പൊട്ടിക്കായിരുന്നില്ലെ അണ്ണാ…അവളെ..!😤

Leave a Reply

Your email address will not be published. Required fields are marked *