നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 2അടിപൊളി  

കിച്ചു പറഞ്ഞ പ്രസ്താവനയ്ക്ക് വലിയ ബലം കൊടുക്കാത്തത് പോലെ നീരജിരുന്നു..!

കിച്ചു : അണ്ണന് സിമ്പിൾ ആക്കി പറഞ്ഞ് തരാ..!🤗

കിച്ചു അതിൽ പിടിച്ച് തൂങ്ങാൻ തന്നെ തീരുമാനിച്ചു..!

കിച്ചു : അണ്ണനും കൃഷ്ണ ചേച്ചിയും ഇഷ്ടത്തിലാണല്ലോ..!

നീരജ് : ☺️😌

കിച്ചു : അണ്ണാ…😤

നീരജ് : ആ നി പറഞ്ഞോ ഞാൻ കേൾക്കിണ്ട്..!😅

ചെറുതായി ചിരിച്ചുകൊണ്ട് നീരജ് പറഞ്ഞു..!

കിച്ചു : കൃഷ്ണ ചേച്ചി എന്തേലും വള്ളി പിടിച്ചിട്ട് വന്ന അണ്ണൻ കൃഷ്ണ ചേച്ചിയെ സപ്പോർട്ട് ചെയ്യില്ലേ..! ഒരു ഉദാഹരണത്തിന് , കൃഷ്ണ ചേച്ചിയും മറ്റേ പെണ്ണില്ലേ ലീല അവളും അടിയായി..! അങ്ങനെ വരുമ്പോ അണ്ണൻ ആരെ സപ്പോർട്ട് ചെയ്യും ..കൃഷ്ണ ചേച്ചിയെ..! കാരണം എന്താ അണ്ണൻ ചേച്ചിയെ പ്രേമിക്കുന്നത് കൊണ്ട്..!

നീരജ് : ഉം..

കിച്ചു : പക്ഷേ ഈ വള്ളി തോട്ടിയിട്ട് കൃഷ്ണ

ചേച്ചി പിടിച്ചതാണെങ്കിലോ..! അതായത് ലീലയുടെ ഭാഗത്താണ് ന്യായം എങ്കിലും അണ്ണൻ ആരെ സപ്പോർട്ട് ചെയ്യും..!

നീരജ് : കൃഷ്ണയെ..😁

കിച്ചു : ആ…ഇപ്പൊ മനസിലായൊ..!😃

നീരജ് : എന്ത് മനസിലായ എന്ന്…? നിനക്ക് വയ്യേ , പക്ഷേ ഇതെങ്ങനെ എൻ്റെ കാര്യത്തിൽ ആപ്ലിക്കബിൾ ആവും..! 👀

കിച്ചു : അതൊക്കെ..ആവും..!😌

നീരജ് : ഒന്ന് പോടാ..! നി പറഞ്ഞ പോയിൻ്റ് എനിക്ക് കിട്ടി..! ശോഭമ്മയുടെ സ്വന്തക്കാരൻ ചെക്കനെ സപ്പോർട്ട് ചെയ്യാതെ പണിക്കാരനായ എന്നെ സപ്പോർട്ട് ചെയ്തു എന്നല്ലേ നി പറഞ്ഞത്..! എന്ന അതിനെ ഒറ്റ വാക്കിൽ പറയുവാണേൽ എൻ്റെ ഭാഗത്തല്ലേ ന്യായം ഉള്ളത്..!

കിച്ചു : ഈ ന്യായം ഉണ്ടായിട്ടും അപ്പൊ അണ്ണൻ ലീലയെ സപ്പോർട്ട് ചെയ്യാതെ ഇരുന്നതോ..?

നീരജ് : ഏഹ്..👀

കിച്ചു കുറച്ചും കൂടി സീരിയസ് ആയി..!

കിച്ചു : ന്യായം ഉണ്ടായിട്ടും ലീലയെ സപ്പോർട്ട് ചെയ്യാതെ ആ വള്ളി പിടിച്ച കൃഷ്ണയെ നിങ്ങളെന്തിനെ സപ്പോർട്ട് ചെയ്തു..!

നീരജ് : ലീലയെ എനിക്കിഷ്ടല്ല..! പിന്നെ കൃഷ്ണയെ ഞാൻ സ്നേഹിക്കുന്നു..

അത്രയും പറഞ്ഞുകൊണ്ട് നീരജ് കിച്ചുവിന് ഇരുത്തിയങ്ങ് നോക്കി..! കിച്ചുവിൻ്റെ കോപ്രായം കണ്ട് കീർത്തിക്ക് ചിരി പൊട്ടി..!

കീർത്തി : 😅😅

കിച്ചു : കിണിക്കാണ്ട് എഴുന്നേറ്റ് പോടീ…😤

കീർത്തിയുടെ അസ്ഥാനത്തെ ചിരി ഇഷ്ടപ്പെടാതെ കിച്ചു പറഞ്ഞു..!

കീർത്തി : നി പോടാ…! അല്ലെങ്കിലും നിൻ്റെടുത്ത് ആര് സംസാരിക്കാൻ വരുന്നു…😼😡

കിച്ചുവിനോട് തിരിച്ച് ദേഷ്യപ്പെട്ടുകൊണ്ട് കീർത്തി എഴുന്നേറ്റ് പോയി..! നീരജ് കിച്ചുവിൻ്റെ കയ്യിലെ ബിയർ കുപ്പി വാങ്ങി മൂക്കിനോട് അടുപ്പിച്ച് മണത്ത് നോക്കി..!

നീരജ് :

ഏയ്…കുഴപ്പമൊന്നുമില്ലലോ

ബിയർ കുപ്പി മണത്തുക്കൊണ്ട് നീരജ് പറഞ്ഞു..!

സുമ : എന്തേ…? 😅

നീരജ് : ഏയ് കലർപ്പൊന്നും ഇല്ലല്ലോ..ബിയർ തന്നെയല്ലേ എന്ന് നോക്കിയതാ..😌

കിച്ചുവിൻ്റെ കുറച്ച് നേരത്തെ പ്രകടനങ്ങൾ കണ്ടും കേട്ടുമിരുന്ന നീരജ് സുമയുടെ അടുത്ത് ഒരു തമാശ പോലെ പറഞ്ഞു..!

കിച്ചു : ഞാൻ പറഞ്ഞതിലും കാര്യമില്ലേ സുമേ…😐

സുമ : എനിക്കറിയില്ല…! ഞാനിതിലില്ല…🤗😅

സുമ ഈ സംഭവത്തിൽ തനിക്ക് ബന്ധമില്ലെന്ന രീതിയിൽ കയ്യൊഴിഞ്ഞു..!

കിച്ചു : അണ്ണൻ ഒന്ന് ഇരുത്തി ചിന്തിക്ക്…! അല്ലെങ്കിലും ഇരുത്തി ചിന്തിക്കാൻ ഒന്നുമില്ല അണ്ണനോട് അവർക്കെന്തോ സോഫ്കോണറുണ്ട്…👀

നീരജ് : ഏ… ഏഹ്..!👀

നീരജ് കിച്ചുവിന് തന്നെ നോക്കി..!

കിച്ചു : ആന്ന്..! അവർക്ക് അണ്ണനോട് എന്തോ താൽപ്പര്യം ഉണ്ട്…😜

കിച്ചു അവൻ്റെ കയ്യിൽ സ്വയം ആണയടിക്കും പോലെ പറഞ്ഞു..!

നീരജ് : എന്ത് താൽപ്പര്യം..! പറഞ്ഞ പണി മര്യാദയ്ക്ക് വൃത്തിക്ക് ചെയ്യുന്ന ഒരു സാധാരണക്കാരൻ പയ്യൻ..! അതും മകനാകാൻ മാത്രം പ്രായമുള്ള ഒരു പയ്യനോട് തോന്നുന്ന ഒരു സ്നേഹവും വാൽസല്യം അത്രേയുള്ളൂ…!

കിച്ചു : അത്…മകനാകാൻ പ്രായമുള്ള പയ്യൻ…

പുതിയൊരു പോയിൻ്റ് കൂടി കിട്ടിയതുപോലെ കിച്ചു കൈവിരലുകൾ ഞൊടിച്ചു..!

നീരജ് : എന്താടാ…നിൻ്റെ പ്രശ്നം..?

നീരജ് കിച്ചുവിൻ്റെ വാലും തുമ്പുമില്ലാത്ത പ്രകടനങ്ങൾ കണ്ട് ചോദിച്ചു..!

Leave a Reply

Your email address will not be published. Required fields are marked *