കിച്ചു : അയ്യോ…വേണ്ട ഡേ..! ഒരിക്കെ കിട്ടിയതിൻ്റെ ക്ഷീണം ഞാൻ കുറച്ച് കുറച്ചായി മാറ്റിക്കൊണ്ട് വരുവാണ്…ഇനി താങ്ങില്ല..😤
നീരജ് : 😹
സാധാരണ ഒരു മൂന്നാള് കൂടുമ്പൊ അതിലൊരുത്താൻ എയറിൽ പോകും അതൊരു യൂണിവേഴ്സൽ ട്രൂത്താണ് പക്ഷേ ഇവിടെ ആളുകളുടെ എണ്ണം മൂന്നല്ല , നാലാണ്…!എയറിൽ പോയി കൊണ്ടിരിക്കുന്നത് കിച്ചുവും..!
കുറച്ച് നേരം കൂടി പിന്നെയും സംസാരിച്ചിരുന്നു..! ഇൻ്റർവെൽ കഴിഞ്ഞിട്ടില്ലെങ്കിലും വെറുതെ പുറത്ത് നിൽക്കണ്ടെ കരുതി അകത്ത് കയറിയതാണ്..! കിച്ചു തൊട്ടപ്പുറത്തിരുന്ന സിനിമയുടെ ടൈറ്റിൽ കാർഡ് സ്റ്റോറി ഇടുന്ന തിരക്കിലാണ്..!
കീർത്തി : ഒന്ന് നോക്കടാ..😀
ഫോണിൽ
നോക്കിയിരുന്ന കിച്ചുവിന് വിളിച്ച ശേഷം കീർത്തി ഒരു ഗ്രൂപ്പ് സെൽഫി എടുക്കാൻ തുടങ്ങി..! കിച്ചു രണ്ട് വിരൽ പൊക്കി വിക്ടറി സിമ്പലിൽ പോസ് കൊടുക്കുന്നുണ്ടായിരുന്നു , നീരജ് വെറുതെ ചിരിച്ച് കൊണ്ട് ഇരുന്നതെ ഉള്ളൂ..!
കിച്ചു : നോക്കട്ടടി..👀
കീർത്തി : നിക്ക് , ഇവിടെന്ന് എടുക്കുമ്പോ വെളിച്ചം അടിച്ചിട്ടൊരു രസം ഇല്ലാ കാണാൻ..!
കീർത്തി എഴുന്നേറ്റ് നീരജിൻ്റെ അടുത്ത് വന്നിട്ട് പിന്നെയും ഗ്രൂപ്പ് സെൽഫി എടുക്കാൻ തയ്യാറായി..!
കീർത്തി : ഇത് കൊള്ളാം..ഒന്ന് ചിരിച്ചേ..😄
കീർത്തിയുടെ സെൽഫിക്ക് പോസ് ചെയ്യുമ്പോഴായിരുന്നു യാദൃച്ഛികമായി ലീല ഇങ്ങോട്ടേക്ക് നോക്കുന്നത് നീരജ് കണ്ടത്..! ലീലയെ പിന്നെ മുൻപും മൈൻഡ് ചെയ്യാത്തത് കൊണ്ട് പിന്നെയും വലുതായി ശ്രദ്ധിക്കാതെ സെൽഫിക്ക് വേണ്ടി ചിരിച്ചോണ്ട് ഇരുന്നു..! സെൽഫി എടുത്തിട്ട് കീർത്തി പിന്നെയും അവിടെ തന്നെ ഇരുന്നു..! ശോഭമ്മയും ലീലയും മറ്റുള്ളവരും നിറഞ്ഞിരുന്നതിൻ്റെ ഓപ്പോസിറ്റ് സൈഡിൽ ആയതുകൊണ്ട് തന്നെ സെൽഫി എടുക്കുമ്പോ ലീല നോക്കുന്നത് നീരജിന് കാണാമായിരുന്നു..! അങ്ങനെ എടുത്ത സെൽഫിയുടെ ക്വാളിറ്റിയും ഏതെങ്കിലും പോരായ്മകൾ ഉണ്ടോ എന്ന് കീർത്തി എടുത്ത ഫോട്ടോസ് കാണിച്ചു തരുമ്പോഴാണ് അച്ചു പോപ്കോണുമായി അങ്ങോട്ടേക്ക് വന്നത്..!
നീരജ് : മ്മ്…👀
അച്ചുവിന് കണ്ടപാടെ എന്താണെന്ന് മട്ടിൽ നീരജ് മൂളിക്കൊണ്ട് ചോദിച്ചു..! അച്ചു ഒന്നുമില്ലെന്ന് രീതിയിൽ ചുമൽ കൂച്ചി..!
കിച്ചു : ഹായ്…അച്ചു..🤗
അച്ചുവിന് നോക്കി ഹായ് പറഞ്ഞുകൊണ്ട് കിച്ചു അവളുടെ പോപ്കോണിൽ കയ്യിട്ടുകൊണ്ട് പോപ്പ്കോൺ എടുത്തു..! എടുത്തതെ ഓർമയുള്ളു അടുത്ത നിമിഷം തന്നെ കിച്ചുവിൻ്റെ മുഖത്ത് അച്ചുവിൻ്റെ കൈ വീണു…!
നീരജ് : 😐
കിച്ചു : അണ്ണാ…😤😡
കീർത്തി
: ഇതിൻ്റെ വല്ല ആവശ്യവും ഉണ്ടോ..! നിനക്ക് ഇതിൽ കയ്യിട്ടാ പോരായിരുന്നോ, ആ കൊച്ചിൻ്റെ കയ്യിൽ നിന്ന് വരെ അടി വാങ്ങാനായിട്ട്…😅
കീർത്തി പോപ്പ്കോൺ കിച്ചുവിന് എടുക്കാൻ പാകത്തിന് വെച്ചുകൊണ്ട് പറഞ്ഞു..!
നീരജ് : പോട്ടെടാ..! നിനക്ക് ഇത് ആദ്യമായിട്ടല്ലെ, അതിൻ്റെയാ..! ഇനി കിട്ടുമ്പൊ ശരിയായിക്കോളും..😌🤗
പൊട്ടിച്ചിരിക്കണമെന്നുണ്ടെങ്കിലും കിച്ചുവിന് സങ്കടം ആവണ്ട കരുതി നീരജ് സമാധാനിപ്പിക്കുമ്പോലെ ചെറുതായി ശവത്തിൽ കുത്തി..!
കിച്ചു : ആശ്വസിപ്പിക്കൽ ആണെങ്കിൽ അത് ഇങ്ങനെ അല്ല , ഇതൊരു മാതിരി ശവത്തിൽ കുത്തലായിപ്പോയി..😕
അച്ചു പിന്നെ തിരികെ അവളുടെ അമ്മയുടെ അടുത്തേക്ക് പോയി..! സത്യം പറഞ്ഞാ തല്ലാൻ വേണ്ടി മാത്രം വന്നതാണോ അവളെന്ന് തോന്നിപ്പോയി ഒരു നിമിഷം..! ഇൻ്റർവിലിന് ശേഷം സിനിമ പിന്നെയും തുടങ്ങി..! തിയേറ്ററിനകത്തെ ലൈറ്റ് എല്ലാം അണഞ്ഞു , മറ്റവന്മാർ പിന്നെയും വന്നിരുന്നു..! ഇപ്രാവശ്യം ലീല ഇരുന്ന റോയുടെ ബാക്കിലായാണ് അവന്മാർ വന്നിരുന്നത്..!
കിച്ചു : ഇവന്മാർ വള്ളി പിടിക്കാൻ വേണ്ടി വന്നത് പോലെയുണ്ടല്ലോ അണ്ണാ..! 😼
മാറ്റവന്മാരുടെ പ്രകടനങ്ങൾ കണ്ട് കിച്ചു നീരജിനോടായി പറഞ്ഞു..!
നീരജ് : ഏയ്..! കിട്ടേണ്ടതാണെങ്കിൽ അവന്മാർക്ക് അത് കിട്ടുമെടാ ..🙈
വള്ളി പിടിക്കാൻ വേണ്ടി വന്നവരാണെങ്കിൽ എന്തൊക്കെ സംഭവിച്ചാലും കിട്ടണ്ടത് കിട്ടേണ്ടവർക്ക് തന്നെ കിട്ടും..,അതാണല്ലോ പ്രമാണം..!
