നീരജ് : ദൊ..അരമനയിൽ അവസാനം കാണുന്ന പ്രേതത്തെ പോലെ ബാൽക്കണിയിൽ നിന്ന് നോക്കുന്ന ഒരുത്തിയെ കണ്ടോ..! അവളാണ് എൻ്റെ മെയിൻ ശത്രു , ” ലീല “..!
നീരജ് ഒരു സ്വകാര്യം പോലെ പറഞ്ഞപ്പോ ഒരു ആകാംഷയുടെ പുറത്ത് കൃഷ്ണ ലീലയെ തലപൊക്കി നോക്കി..! ലീലയുടെ നോട്ടം കണ്ടാൽ തോന്നും നീരജ് അതിർത്തികടന്ന തീവ്രവാദിയേയും
കൊണ്ടാണ് വരവെന്ന്..!
നീരജ് : വലിയ റിയാക്ഷൻ ഒന്നും കൊടുക്കണ്ട..! അവള് നമുക്ക് പുല്ല് വിലയാണ് തരുന്നത്..😏
ലീലയെ നോക്കി ചിരിക്കാൻ ശ്രമിച്ച കൃഷ്ണയോട് അവൾക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞുകൊണ്ട് നീരജ് വേറെ എങ്ങോട്ടോ നോക്കി..!
നീരജ് : കാശിൻ്റെ കുന്തിളിപ്പാണ്…😼
നീരജ് പറഞ്ഞ് തീർന്നതും കൃഷ്ണ നീരജിൻ്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..!
നീരജ് : ഭാ..നമുക്ക് പരിചയപ്പെടണ്ടവരെയൊക്കെ നിനക്ക് പരിചയപ്പെടുത്തി തരാ..!😅
നീരജ് കൃഷ്ണയുടെ കൈപിടിച്ച് മുന്നോട്ട് നടന്നു..! വീട്ടിലേക്ക് വന്ന പുതിയ അതിഥിയെ സ്വീകരിക്കാൻ എന്നവണ്ണം മുഖത്ത് നല്ലൊരു ചിരിയുമായി ശോഭമ്മയും ബിന്ദു ചേച്ചിയും വന്നു..! കൃഷ്ണ നീരജിന് ഒന്ന് പരുങ്ങി നോക്കിക്കൊണ്ട് നിന്നു..!
ശോഭമ്മ : എന്താ അവിടെ തന്നെ നിന്ന് കളഞ്ഞത്..! ഞങ്ങളെ കുറിച്ച് എന്തെങ്കിലുമൊക്കെ ഇവൻ പറഞ്ഞ് പഠിപ്പിച്ചിട്ടുണ്ടോ..😹
കൃഷ്ണയുടെ പരുങ്ങൽ കണ്ട് ശോഭമ്മ ഒരു തമാശരൂപേണ പറഞ്ഞു..! ഒപ്പം സപ്പോർട്ടിങ്ങിനെ ബിന്ദു ചേച്ചിയും..!
നീരജ് : ഓ…പിന്നെ ഞാൻ ഈ നാട് മുഴുവൻ ശോഭമ്മയ്ക്ക് എതിരെ പിആർ വർക്ക് നടത്തുവാണല്ലൊ…😌..! ചെരുപ്പ് അഴിച്ചോ..
ശോഭമ്മയ്ക്കുള്ള മറുപടി കൊടുത്ത് കൊണ്ട് നീരജ് കൃഷ്ണയെ നോക്കി പറഞ്ഞു..!
ശോഭമ്മ : ഇവനെപ്പോഴും ഇങ്ങനെ ആണ്..! മോൾടെ അടുത്തും ഇവനിങ്ങനെ തന്നെയാ…😅
കൃഷ്ണ : 😄
ശോഭമ്മയുടെ ചോദ്യത്തിന് കൃഷ്ണ ചിരിച്ചത് മാത്രമേ ഉള്ളൂ..!
നീരജ് : ഇത് ശോഭമ്മ ,ഇത് ബിന്ദു ചേച്ചി..!😌
നീരജ് ശോഭമ്മയെയും ബിന്ദുചേച്ചിയും തൊട്ടുകൊണ്ട് കൃഷ്ണയ്ക്ക് പരിചയപ്പെടുത്തി..!
നീരജ് : ദേ…ഇതാണ് …കൃഷ്ണ..🫶❤️
ബിന്ദു : ഞങ്ങൾക്ക് മനസിലായി..! വാ…മോളെ..
ബിന്ദു ചേച്ചി കൃഷ്ണയുടെ കയ്യും
പിടിച്ച് അകത്തേക്ക് നടന്നു..!
ശോഭമ്മ : ബിന്ദു , നീ ഇവർക്ക് കുടിക്കാൻ എടുത്തോ..! ഞാൻ അമ്മയെ കൊണ്ട് വരാ ..! മോളിരിക്ക് ടോ…🤗
നീരജ് : മോള് മാത്രം ഇരുന്നാ മതിയോ..😼
ശോഭമ്മ : തൽക്കാലം മോള് മാത്രം ഇരുന്നാ മതി..!😅
ശോഭമ്മ അത്രയും പറഞ്ഞു കൊണ്ട് മുത്തശ്ശിയെ കൂട്ടാൻ അകത്തേക്ക് പോയി..! നീരജ് കൃഷ്ണയെ നോക്കി..! കൃഷ്ണയുടെ മുഖത്ത് മുൻപുണ്ടായിരുന്ന ടെൻഷൻ ഒന്നും ആ നേരത്തില്ലായിരുന്നു..!
നീരജ് : ഞാൻ പറഞ്ഞില്ലേ , അവരൊക്കെ ഭയങ്കര സിംപിൾ ആണ്..! എന്നെ ഭയങ്കര കാര്യം ആണ്..😌
നീരജ് കൃഷ്ണയോട് പറഞ്ഞപ്പോ കൃഷ്ണ ചെറുതായി തലയാട്ടി ചിരിച്ചുകൊണ്ട് മനസിലായെന്ന് പറഞ്ഞു..! നീരജ് കൃഷ്ണയെയും കൊണ്ട് ഹാളിലേക്ക് നടന്നു..! കൃഷ്ണയുടെ കണ്ണുകൾ ഹാളിലെ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ഓരോ ചുമർ ചിത്രങ്ങളിലും പരതി നടന്നു..! കഥകളിയുടെ മുതൽ രാജ രവിവർമ്മയുടെ ചിത്രങ്ങൾ വരെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു..! ഹാളിലെത്തിയപ്പോ നീരജ് തെല്ലൊന്നമ്പരന്നു..! ആ വീട്ടിൽ രാത്രി മാത്രം കണ്ട് പരിചയമുള്ള പല മുഖങ്ങളും അന്നാ പകൽ വെട്ടത്തിൽ നീരജ് ഹാളിൽ കണ്ടു..!
നീരജ് : ( ഇവർക്കൊന്നും വേറെ പണിയില്ലെ…😤 )
ഹാളിലും ഡൈനിങ് ഏരിയയിലും മറ്റുമായി ഫോണും നോക്കിയും സംസാരിച്ചും ഇരുന്ന ശോഭമ്മയുടെ ബന്ധുജനങ്ങളെ( ഗീതയുടെ ഫാമിലി ) കണ്ട് നീരജ് ചിന്തിച്ചു..! കൃഷ്ണയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല…, രണ്ടും മൂന്നും കഷ്ടിച്ച് അഞ്ചാളെ ഉണ്ടാവു പറഞ്ഞിട്ടിപ്പോ ഒരു ചെറിയൊരു കമ്മിറ്റി കൂടാനുള്ള ആളുണ്ടായിരുന്നു അവിടെ..!
കൃഷ്ണ : 😐👀
നീരജ് : ( ഇന്ന് ഹർത്താലാ…😕 )
കൃഷ്ണയുടെ
നോട്ടത്തിൻ്റെ അർത്ഥം മനസ്സിലാക്കിയിട്ടെന്നോണം നീരജ് ഒരു മൈൻഡ് വോയിസ് പോലെ പറഞ്ഞു..! അപ്പോഴാണ് അച്ചു അങ്ങോട്ടേക്ക് ഓടി വന്നത് പിന്നാലെ സ്റ്റെയർ ഇറങ്ങി പടയപ്പയിലെ നീലാംബരിയുടെ കൂട്ട് ലീലയും ഇറങ്ങി വന്നത്..! ലീലയുടെ മുഖം കണ്ടപ്പോ നീരജിന് എവിടുന്നോ അറിയാത്തൊരു എനർജി കിട്ടിയത് പോലെയായിരുന്നു..! കാരണം വേറെ ആരുടെ മുൻപിൽ താഴേണ്ടി വന്നാലും ലീലയുടെ മുൻപിൽ താഴുന്നത് നീരജിന് ചിന്തിക്കാൻ കഴിയാത്ത ഒന്നായിരുന്നു..!
