ശോഭമ്മ : ഇതിനാണോ
നിയിത്ര നേരം ഇവിടെ കിടന്ന് താളം ചവിട്ടിയത്..! ഇവിടെ ആരും ആ കുട്ടി വന്നാ ഒന്നും പറയില്ല…അതെൻ്റെ ഉറപ്പ്..! ആരേലും എന്തേലും പറഞ്ഞാ ഞാൻ നോക്കിക്കോളാം.., എന്താ അത് പോരെ..!
നീരജ് അത് സമ്മതിക്കുന്ന രീതിയിൽ തലയാട്ടി..!
.
.
.
.
.
നീരജ് : ഇവൾക്കിന്ന് വേറെ പണിയൊന്നുമില്ലേ..👀
കിച്ചണിൽ പണികളോരൊന്നായി ഒതുക്കിക്കൊണ്ടിരുന്നു ബിന്ദു ചേച്ചിയെ തോണ്ടികൊണ്ട് നീരജ് പറഞ്ഞു..!
ബിന്ദു : എനിക്കറിയില്ല..! രാവിലെ തൊട്ട് അവളവിടെ തന്നെയുണ്ട്..😄
ഹാളിലെ സെറ്റിയിൽ ഫോണും നോക്കിയിരിക്കുന്ന ലീലയെ നീരജ് തറപ്പിച്ചൊന്ന് നോക്കി..!
നീരജ് : അല്ലെങ്കിൽ എന്തേലും വർക്ക് ഉണ്ട് പറഞ്ഞ് പുറത്തേക്ക് പോകുന്നതാണല്ലോ..! ഇന്നിപ്പോ കരുതിക്കൂട്ടി ലീവ് എടുത്തത് പോലെ..🙂
നീരജ് പിന്നെയും ബിന്ദു ചേച്ചിയെ നോക്കി..!
ബിന്ദു : എൻ്റെ പൊന്ന് മോനെ , എന്നെ വിട്ടേര്..! നിനക്കെന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ നി അവളോട് പോയിട്ടെന്ന് ചോദിക്ക്..! 🙏😒
രാവിലെ തൊട്ടുള്ള നീരജിൻ്റെ ടോർച്ചർ സഹിക്കാൻ പറ്റാതെ ബിന്ദു ചേച്ചി കൈകൂപ്പികൊണ്ട് പറഞ്ഞു..!
നീരജ് : എന്തേലും എടാകൂടം ഒപ്പിച്ചാ..അവ സത്തെ..😼
നീരജ് കയ്യിലുണ്ടായിരുന്ന കാരറ്റ് കടിച്ചുകൊണ്ട് പറഞ്ഞു..!
ബിന്ദു : എന്താ..👀
നീരജ് പറഞ്ഞത് മനസ്സിലാവാതെ ബിന്ദു ചേച്ചി ചോദിച്ചു..!
നീരജ് : അല്ലാ..എന്തേലും വള്ളി ഒപ്പിച്ചാ അവളെ ഞാൻ കൊല്ലുമെന്ന്..😹🙈
ഇനി അവിടെ നിന്ന അവൾക്ക് മുൻപ് ചിലപ്പോ താൻ ചാകുമെന്ന തോന്നലിൽ നീരജ് പുറത്തേക്ക് നടന്നു..!
സമയം പിന്നെയും ഒരുപാട് മുന്നോട്ട് പോയി..! മിനിറ്റുകൾ മണിക്കൂറുകൾ ആയി..! സമയം ഏതാണ്ട് പതിനൊന്ന് മണി കഴിഞ്ഞു..! പായസം ആയ ശേഷം
അച്ചു രണ്ടാമത്തെ ഗ്ലാസ് പായസം ഇതിനിടയ്ക്ക് കുടി കഴിഞ്ഞു..!
ശോഭമ്മ : ഇന്ന് തന്നെ വരാമെന്നല്ലെ ആ കുട്ടി പറഞ്ഞത്..👀
നീരജ് : വരുമെന്നാ …പറഞ്ഞത്..!
പായസം കുടിച്ച ഗ്ലാസിൻ്റെ അടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന സേമ്യ തൊണ്ടിക്കൊണ്ട് നീരജ് പറഞ്ഞു..!
ശോഭമ്മ : അപ്പൊ നിനക്കുറപ്പില്ലേ..😼
എളിയിൽ കൈകുത്തികൊണ്ട് ശോഭമ്മ ചോദിച്ചു..!
നീരജ് : അങ്ങനെ ഒക്കെ ചോദിച്ചാ…അവള് വരും 🙂
എന്തോ പറയാനായിട്ട് വന്നെങ്കിലും ശോഭമ്മയുടെ വായിലിരിക്കുന്നത് കേൾക്കണ്ടേ കരുതി നീരജ് കൃഷ്ണ വരുമെന്ന് പറഞ്ഞു..! ഇതിനോടകം തന്നെ തൻറെ കണക്കുകൂട്ടലുകളെല്ലാം തെറ്റിയെന്ന് നീരജിന് മനസിലായി അതോണ്ട് തന്നെ എല്ലാത്തിനും ഒരു കൂൾ മൂടായിരുന്നു..😤
ബിന്ദു : നീയൊന്ന് വിളിച്ച് നോക്ക്..!😼
നീരജ് : എന്തിനെ..? വരുമ്പോ വരും..!
നീരജ് അച്ചുവിൻ്റെ ഗ്ലാസിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു..!
നീരജ് : നിനക്ക് മുന്തിരി വേണോ..👀
കയ്യിൽ പായസത്തിലേ ഉണക്ക മുന്തിരി പിടിച്ചുകൊണ്ട് നീരജ് ചോദിച്ചു..!
അച്ചു : എനിക്കൊന്നും വേണ്ട..😼
നീരജ് : താങ്ക്സ്..🤗
നീരജ് അച്ചുവിൻ്റെ ഗ്ലാസിലെ മുന്തിരി നിമിഷ നേരം കൊണ്ട് കയ്യിട്ട് എടുത്തു..!
അച്ചു : ഏ….ഏഹ്😤😖
നീരജ് : മോങ്ങിക്കോ… മോങ്ങിക്കൊ …! ഐ ഡോണ്ട് കെയർ..😏
ബിന്ദു : ഡാ…
നീരജ് : അവള് വേണ്ടാ പറഞ്ഞിട്ടാ ഞാൻ എടുത്തത്..! 🙂
ബിന്ദു : എൻ്റെ പൊന്നോ…ഇങ്ങനെ ഒരുത്തൻ..! ആ കുട്ടിയെ ഒന്ന് വിളിച്ച് നോക്കാൻ..😤
നീരജ് : അതാണോ..ഞാൻ കരുതി മുന്തിരി എടുത്തതിന് ആണെന്ന്..😁
ബിന്ദു : 🙂
നീരജ് : അവളെ വിളിക്കുന്ന കാര്യം പോസിബിളല്ല..! അവളുടെ വീട്ടിലെങ്ങാനും
എൻ്റെ കോൾ പിടിച്ചാ അവളുടെ ആങ്ങളമാർ എന്നെ കുനിച്ച് നിറുത്തി നല്ല ഗുമ്മൻ കുത്ത് കുത്തും..😐
ബിന്ദു : നീരജെ…😤🙌
നീരജ് : ഞാൻ ട്രൈ ചെയ്തു..!
ബിന്ദു : എന്ത്..?👀
നീരജ് : അല്ലാ നോട്ടത്തിൻ്റെ അർഥം എനിക്കെങ്ങനെ പെണ്ണ് കിട്ടിയെന്നല്ലേ..!😌
ബിന്ദു : അത് വേണേ ഞാൻ നിൻ്റെ മുഖത്ത് നോക്കി ചോദിക്കും..! 😼
അപ്പോഴാണ് ലീലയുടെ അമ്മ അങ്ങോട്ടേക്ക് വന്നത്..!
ഗീത : എവിടെ ശോഭേ കക്ഷി..👀
ശോഭമ്മ : എനിക്കറിയില്ല..! എല്ലാം ഇവൻ ഒപ്പിക്കുന്നതാ..! ഇവനാ പറഞ്ഞത് വരുമെന്ന്..😐
