നീരജ് : പറ്റില്ലല്ലെ…ശെരി വേണ്ട..!
നീരജ്
ഗ്ലാസുമായി പുറത്തേക്ക് നടന്നപ്പോഴാണ് ഹാളിൽ നിന്നും ശോഭമ്മ നീരജിന് വിളിച്ചത്..!
നീരജ് : യാ…കമിംഗ്..😎
പായസം കുടിച്ചുകൊണ്ട് നീരജ് ഹാളിലേക്ക് തിരിച്ചു നടന്നു..! നീരജിന് അനുഗമിച്ചുകൊണ്ട് പിന്നാലെ ബിന്ദു ചേച്ചിയും..! നീരജ് ഹാളിലേക്ക് ചെല്ലുമ്പോ മുൻപ് കണ്ട ഏതാനും മുഖങ്ങൾ ഒഴിച്ചാൽ ബാക്കി എല്ലാരും അവിടെ തന്നെയുണ്ടായിരുന്നു..!
നീരജ് : എന്താ ശോഭമ്മേ..🤗
നീരജ് ചിരിച്ചുകൊണ്ട് ശോഭമ്മ എന്തിനാ വിളിച്ചതെന്ന മട്ടിൽ തലയാട്ടി ചോദിച്ചു..! നീരജിൻ്റെ മുഖം ഒരു പൂർണചന്ദ്രൻറെ കണക്ക് തെളിഞ്ഞ് നിന്നു..!
ശോഭമ്മ : അത്..
ശോഭമ്മ എന്തോ പറയാൻ തുടങ്ങിയെങ്കിലും പറയാൻ വന്നത് എന്തോ ഓർത്തിട്ടെന്ന മട്ടിൽ പൂർത്തിയാക്കാതെ തുടക്കത്തിൽ തന്നെ നിറുത്തി..! നീരജ് ഗ്ലാസിലെ പായസം കോരി കുടിച്ച് കൊണ്ട് ശോഭമ്മയെ ഉറ്റു നോക്കി..!
നീരജ് : പോരട്ടെ…
ഗ്ലാസിൽ നിന്ന് പായസിത്തിലിട്ട വറുത്ത അണ്ടിപ്പരിപ്പ് സ്പൂൺ കൊണ്ട് കോരി കൊണ്ട് നീരജ് പറഞ്ഞു..! ശോഭമ്മ ഒന്നും മിണ്ടിയില്ല…പക്ഷേ മുൻപ് ബിന്ദു ചേച്ചി പറഞ്ഞതിൻ്റെ ഏതാണ്ട് ഒരേ വേർഷൻ തന്നെയാണ് ശോഭമ്മയും പറയാൻ വരുന്നതെന്ന് നീരജിന് മനസിലായി..!
നീരജ് : കൃഷ്ണയ്ക്ക് സംസാരിക്കാൻ പറ്റാത്തതാണോ..!
സ്പൂണിലെ അണ്ടിപ്പരിപ്പ് വായിലേക്ക് വച്ചുകൊണ്ട് നീരജ് പറഞ്ഞപ്പോ ശോഭമ്മയും അവനെ തന്നെ ഉറ്റു നോക്കി..!
നീരജ് : ഞാനും അക്കാര്യം നേരത്തെ പറയാൻ വിട്ടു പോയി..! അവള് വന്ന ശേഷമാ ഞാനുമത് ആലോചിച്ചത്..!
നീരജ് പിന്നെയും പായസം കോരി കുടിക്കാൻ തുടങ്ങി..!
ശോഭമ്മ : അതല്ല…നമുക്കിത് വേണോ..🙂
മടിച്ച് മടിച്ചെന്ന രീതിയിൽ ശോഭമ്മ അങ്ങനെ പറഞ്ഞപ്പോ നീരജിൻ്റെ കയ്യിൽ നിന്നും സ്പൂൺ താഴേക്ക് വീണുപോയി..! ടൈൽസിൽ
പതിച്ച സ്പൂണിൻ്റെ ശബ്ദം അവിടെ ആകെ നിശബ്ദത പരത്തി..!
നീരജ് : അതെന്താ അങ്ങനെ തോന്നാൻ..!
നീരജ് ശോഭമ്മയുടെ അടുത്തേക്ക് ഇരുന്നു..!
നീരജ് : അവൾക്ക് മിണ്ടാൻ പറ്റാത്തത് കൊണ്ടാ..
നീരജ് ഒരു വല്ലായ്മ നിറഞ്ഞ സ്വരത്തോടെ ചോദിച്ചു..! ഇന്ന് രാവിലെ വരെ കൃഷ്ണയെ കാണണം പറഞ്ഞാഗ്രഹിച്ച മുഖങ്ങളെല്ലാം ഒരു തരം വെള്ളം കിട്ടാത്ത ചെടിയുടെ വാട്ടത്തോടെ നിൽക്കുന്നു..!
ശോഭമ്മ : 😐
നീരജ് : എൻ്റെ പൊന്ന് ശോഭമ്മേ…
നീരജ് ശോഭമ്മയുടെ കൈ വിരലുകൾ അവൻ്റെ കൈകൾക്കുള്ളിലാക്കി..!
നീരജ് : എനിക്കവളെ എന്ത് ഇഷ്ടാണെന്ന് അറിയോ.., ഒരു പാവം പെണ്ണാണത്..!
നീരജ് വൈകാരികമായ രീതിയിൽ ശോഭമ്മയോട് സംസാരിക്കാൻ തുടങ്ങി..!
ശോഭമ്മ : അതൊക്കെ ആയിരിക്കും..! പക്ഷേ ഈ വായ മിണ്ടാത്ത കുട്ടിയെയും കെട്ടി നിങ്ങളെങ്ങനെ ജീവിക്കും…! ഇപ്പോഴത്തെ ഒരു താൽപ്പര്യത്തിൻ്റെ പുറത്ത്…
നീരജ് : ഞാൻ ഒരുപാട് ആലോചിച്ചെടുത്ത തീരുമാനം ഒന്നുമല്ല..! പക്ഷേ എനിക്കവളെ ഇഷ്ടാണ് അവൾക്ക് എന്നെയും , അത് മാത്രം മതിയെനിക്ക്..! അവൾക്ക് മിണ്ടാൻ പറ്റില്ല എന്നത് ഒരു കുറവായി എനിക്ക് തോന്നിയിട്ടില്ല..ചിലപ്പോ അത് എനിക്കവളെ അത്രയ്ക്കും ഇഷ്ടമായത് കൊണ്ടായിരിക്കും..! അവള് പറയണത് മറ്റാർക്കും മനസ്സിലായിലെങ്കിലും എനിക്ക് മനസിലാവും …കൃഷ്ണയെപ്പോലെ സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു പാവം പെണ്ണിനെ എത്ര ജന്മം കാത്തിരുന്നാലും എനിക്ക് കിട്ടില്ല…
നീരജത് പറയുമ്പൊ അവൻ്റെ കണ്ണുകൾ ശോഭമ്മയെ കൺവിൻസ് ചെയ്യാൻ പാകത്തിന് ഓടി നടന്നു..! മുൻപ് വരെയുണ്ടായിരുന്ന നീരജിൻ്റെ സന്തോഷത്തിൻ്റെ വെളിച്ചം ആരോ ഊതിക്കെടുത്തിയത് പോലെ തോന്നി..! ആർക്കും കൃഷ്ണയെ ഇഷ്ടപ്പെട്ടില്ലേ എന്നൊരു തോന്നൽ എവിടെയൊക്കെയോ…നീരജിൻ്റെ ഉള്ളിൽ രൂപംകൊണ്ടു..!
ബിന്ദു : എന്നാലും മിണ്ടാൻ പറ്റാത്തത് ഒരു പ്രശ്നം അല്ലെ…😐
നീരജിന് സങ്കടപ്പെടുത്തരുതെന്ന് കരുതിയിട്ടും ബിന്ദു ചേച്ചി സമാധാനത്തോടെ എന്നോണം തൻ്റെ അഭിപ്രായം പറഞ്ഞു..!
നീരജ് : എനിക്ക് സംസാരിക്കാൻ പറ്റുമല്ലോ…അത് പോരെ…
