നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 2അടിപൊളി  

നീരജ് ചായയും കുടിച്ച് എഴുന്നേറ്റു..! പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ നീരജ് തിരികെ വന്നു..!

നീരജ് : ചേച്ചി…ഒരു കാര്യം ചോദിച്ചോട്ടെ..!🤗

ബിന്ദു : എന്താ..👀

നീരജ് : സ്വകാര്യം ആണ്..!🌝

നീരജ് ബിന്ദു ചേച്ചിയോട് അടുത്തേക്ക് ചെന്നു..!

ബിന്ദു : ഉം… പറ

ബിന്ദു ചേച്ചി നീരജ് പറയാൻ പോകുന്ന കാര്യം എന്താണെന്ന് കേൾക്കാൻ സന്നതയായി നിന്നു..!

നീരജ് : അത്…അത്

സ്വകാര്യം പറയാൻ ചെന്നതാണെന്ന ഭാവത്തിൽ നീരജ് ബിന്ദു ചേച്ചിയോട് കയ്യിൽ ചെറുതായി ഒന്ന് കടിച്ചു …🤗

ബിന്ദു : ആഹ്…എടാ കാല..😖

നീരജ് : തല ഇരിക്കുമ്പോ വാലാടരുത്..😂

നീരജ് ചിരിച്ചുകൊണ്ട് പുറത്തേക്ക് ഓടി..!

>>> 9:20

നീരജ് ബൈക്ക് തുടയ്ക്കുവയിരുന്നു..! അപ്പോഴായിരുന്നു ഒരു സൈഡിൽ അച്ചുവിൻ്റെ ബാഗും തൂക്കിയിട്ട് ബിന്ദു ചേച്ചി അങ്ങോട്ടേക്ക് വന്നത്..!

നീരജ് : ഈ…😁

ബിന്ദു ചേച്ചിയെ കണ്ടതും രാവിലെ കൊടുത്ത കടിയുടെ ഓർമയിൽ നീരജ് ചിരിച്ചു..!

ബിന്ദു : കുരങ്ങൻ..🙂‍↕️

നീരജ് : ആയിക്കോട്ടെ…! അവിടത്തെ പുത്രി എവിടെ ദി ഓജി കുട്ടി കൊരങ്ങത്തി…👀

ബിന്ദു ചേച്ചിയുടെ പിന്നിലേക്ക് നോക്കിക്കൊണ്ട് നീരജ് ചോദിച്ചു..!

അപ്പോഴാണ് പതിവില്ലാതെ ചുണ്ടത്ത് ലിപ്സ്റ്റിക്കും തേച്ച് തുള്ളി ചാടികൊണ്ട് അച്ചു വന്നത്.., ഒപ്പം ശോഭമ്മയും..!

നീരജ് : എന്തോന്നാടി…ചുണ്ടത്ത് വാരി തേച്ചേക്കുന്നത്..😏

അച്ചുവിന് രാവിലെ തന്നെ ദേഷ്യം പിടിപ്പിക്കാനായി നീരജ് ചോദിച്ചു..!

അച്ചു : നി പോടാ…! ഇതേ ലിബ്സ്റ്റിക്കാ..😝

നീരജിന് നോക്കി കോക്രി കാണിച്ചുകൊണ്ട് അച്ചു പറഞ്ഞു..!

നീരജ് : ആണോ മനസിലായേ ഇല്ല..! ആദ്യം അതിൻ്റെ പേര് മര്യാദയ്ക്ക് പറയാൻ പഠിക്ക്..🤭

നീരജ് അച്ചുവിന് കളിയാക്കിക്കൊണ്ട് ചിരിച്ചു..!

അച്ചു : അമ്മാ…🥺

നീരജ് : കുമ്മാ…😛

ബിന്ദു : നീ അടിവാങ്ങുവെ…😤

നീരജ് : കേട്ടല്ലോ അടി കൊള്ളുന്നു…😅

ബിന്ദു : ഞാൻ നിന്നോടാ പറഞ്ഞത്..! വെറുതെ ഇരിക്കണ എൻ്റെ കൊച്ചിന് ദേഷ്യപിടിപ്പിച്ചാൽ ഉണ്ടല്ലോ..😤

അച്ചുവിൻ്റെ മുടി ഒതുക്കിക്കൊണ്ട് ബിന്ദു ചേച്ചി പറഞ്ഞു..!

നീരജ് : ഓ…ഇപ്പൊ നിങ്ങള്

അമ്മയും മോളും ഒരു ടീമ്..! നമ്മള് പുറത്ത്..🙂‍↕️

ശോഭമ്മ : എന്തോന്ന് നീരജെ..!

നീരജിൻ്റെ സംസാരം കേട്ട് ശോഭമ്മ ചോദിച്ചു..!

നീരജ് : ചുമ്മാ…! ഇതെല്ലാം എൻ്റെ ഒരു നമ്പർ അല്ലെ ശോഭ കുഞ്ഞേ..😉

നീരജ് ശോഭമ്മയുടെ കവിളിൽ പിടിച്ചുകൊണ്ട് പറഞ്ഞു..!

ബിന്ദു : ആളെ കുപ്പിയിലാക്കാൻ നിന്നെ കഴിഞ്ഞേ ഉള്ളൂ വേറെ ആരും..😄

നീരജ് : 😌

ബിന്ദു : അച്ചു…ലഞ്ച് ബോക്സിലെ ലഞ്ച് മുഴുവൻ കഴിക്കണം കേട്ടോ…വെറുതെ കളയരുത്..! ആരോടും തല്ല് പിടിക്കരുത്, കേട്ടോ…😘..!

അച്ചുവിൻ്റെ കോളർ ശെരിയാക്കികൊണ്ട് ബിന്ദു ചേച്ചി പറഞ്ഞു..! ആ മുഖത്ത് ഒരമ്മയുടെ സ്നേഹം നിറഞ്ഞ് തുളുമ്പി..! ബിന്ദു ചേച്ചി ബാഗ് നീരജിൻ്റെ കയ്യിൽ കൊടുത്തു..! നീരജ് അതെടുത്ത് പുറത്തിൻ്റെ ഒരു വശത്തായി തൂക്കി..!

നീരജ് : ഇവളെയൊന്നും ശരിക്കും വണ്ടിയിൽ കയറ്റാൻ പറ്റില്ല…! ഒരു ഡയറി മിൽക്കിനെ വേണ്ടി എന്നെ ഒറ്റുക്കൊടുത്തവളാണിവൾ…കുട്ടി പിശാച്…🤥

ഇന്നലെ കിട്ടിയ തല്ലുകളെ ഓർത്തുകൊണ്ട് നീരജ് പറഞ്ഞു..!

ബിന്ദു : ഡാ…👀

നീരജ് : ഏയ് ഞാൻ ചുമ്മാ പറഞ്ഞതാ..കയറ് കയറ്..🌝

അച്ചു ബൈക്കിൽ കേറാനായി നീരജിൻ്റെ അടുത്തേക്ക് വന്നു..!

നീരജ് : പൊന്ന് മോള് ബാക്കിൽ കയറിയാ മതി..!

എന്നത്തേയും പോലെ ഫ്രണ്ടിൽ ഇരിക്കാനായി മുന്നിലേക്ക് വന്ന അച്ചുവിന് നോക്കി നീരജ് പറഞ്ഞു..!

അച്ചു : അമ്മാ…😖🥺

ശോഭമ്മ : അവളെ മുൻപിൽ ഇരുത്തടാ…വെറുതെ കരയിപ്പിക്കല്ലേ…!🌝

അച്ചു ഒരു കരച്ചലിലേക്ക് കാലെടുത്ത് വെക്കും മുൻപേ ശോഭമ്മ കയറി ഇടപെട്ടു..!

നീരജ് : മുന്നിൽ ഇരുത്തിയ ഏതേലും വണ്ടി പോണ് കണ്ടാ അവസാനം അതിന്

വെട്ടിക്ക് ഇതിന് വെട്ടിക്ക് പറഞ്ഞ് തൊള്ളയിടും..! അവസാനം ചീത്ത മുഴുവൻ ഞാൻ കേൾക്കണം..!

ഇന്നലെ ബൈക്ക് സ്പീഡിൽ ഓടിച്ചത് വീഡിയോ സഹിതം ലീല ശോഭമ്മയെ കാണിച്ച് തനിക്ക് ചീത്ത വാങ്ങി തന്നതും തല്ല് കിട്ടിയതും നീരജിൻ്റെ ഓർമയിൽ തെളിഞ്ഞ് വന്നു..! ഇന്നലെ ചൊറിഞ്ഞ് വന്നതാണെങ്കിലും അടുത്ത ഒരു വള്ളി ഈ അടുത്ത കാലത്തെങ്ങും പിടിക്കില്ല എന്ന നിശ്ചയദാർഢ്യത്തിന് പുറത്ത് മിണ്ടാതെ ഇരുന്നതാണ്..! ഇല്ലേ അവളെ ആ ലീലയെ പിടിച്ച് ചുമരിൽ ഉരച്ചേനെ..🗿

Leave a Reply

Your email address will not be published. Required fields are marked *