ദേവി ചേച്ചിയുടെ ഭാഗത്ത് നിന്നും ഔദ്യോഗികമായ അനുവാദം കിട്ടിയതും നീരജ് നേരെ സൊസൈറ്റിയുടെ പിന്നിലേക്ക് ചെന്നു..! നീരജ് ചെന്നപ്പോ പതിവ് പോലെ കൃഷ്ണ കാലി തീറ്റയുടെ ചാക്കിൽ ചാരി നിൽപ്പായിരുന്നു..!
നീരജ് : കൃഷ്ണേ..🤗🌝
നീരജ് ചിരിച്ചു കൊണ്ട് അവളുടെ മുൻപിലേക്ക് ചെന്നു..!
കൃഷ്ണ : 😤
പ്രത്യേകിച്ചൊരു പ്രതികരണവും ഇല്ലാതെ കൃഷ്ണ കൈകെട്ടി നിന്നു..!
നീരജ് : എന്താ പിണക്കാ..🌝
അപ്പോഴും കൃഷ്ണയുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല..!
നീരജ് : ദേ കളിക്കാതെ എന്തേലും ഒന്ന് പറ..! പിണങ്ങാൻ ആണേൽ ശരിക്കും ഞാൻ അല്ലെ പിണങ്ങേണ്ടത്..! കഴിഞ്ഞ നാല് ദിവസായി നി മെസ്സേജ് അയച്ചിട്ട് , എന്നാ ഞാൻ അയച്ചതൊക്കെ കാണുന്നുണ്ട് പക്ഷേ നോ റിപ്ലേ..! വൈ..!
കൃഷ്ണ നീരജിന് തുറിച്ച് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല..!
നീരജ് : ദേ… പെണ്ണെ..! ആ ചെക്കനെ തല്ലിയതാണ് ഈയൊരു പിണക്കത്തിന് കാരണമെങ്കിൽ നിന്നെ പറഞ്ഞാ ഞാനിനിയും തല്ലും..! സ്വന്തം പെണ്ണിനെ കുറിച്ച് കണ്ട മൈരന്മാര് തൊള്ളയിൽ തോന്നിയത് പറയുമ്പോ ഞാനന്നല്ല ഏതൊരാണം മിണ്ടാതിരിക്കില്ല..! നിന്നെ പറയുന്നതും കേട്ട് മിണ്ടാതെ നിക്കാൻ നീരജ് വെറും ഉണ്ണാക്കനല്ല..! പിന്നെ
നിന്നോട് ഇങ്ങനെ സംസാരിക്കുന്നത് നിന്നെ അത്രയ്ക്കും ഇഷ്ടം ആയത് കൊണ്ടാ..! അതോണ്ട് തന്നെയാ നീരജ് ഇത്രയും താഴണത്..😤
നീരജ് ഇത്ര നേരം കൊണ്ട് നടന്ന ക്ഷമ എവിടെയോ നശിച്ചത് പോലെ തോന്നി..! നീരജിൻ്റെ സംസാരം കേട്ടിട്ട് കൃഷ്ണ കൈകൊണ്ട് ആംഗ്യം കാണിക്കാൻ തുടങ്ങി..!
നീരജ് : നിന്ന് കഥകളി കളിക്കാതെ മനുഷ്യനെ മനസിലാവണ പോലെ കാണിക്ക് പൊന്നെ..! നാല് ദിവസം കാണാത്തത് കൊണ്ട് ചെറിയൊരു ലാഗ്..🌝😌
നീരജ് പറഞ്ഞത് കേട്ട് കൃഷ്ണ മെല്ലെ ആംഗ്യം കാണിക്കാൻ തുടങ്ങി..!
നീരജ് : ” ഇന്നലെ..ബൈക്കിൽ ഉണ്ടായിരുന്നത് ആരാ..”
നീരജ് കൃഷ്ണ കാണിച്ച ആംഗ്യങ്ങൾ എല്ലാം ഒരു കടങ്കതയുടെ ചോദ്യം പോലെ കൂട്ടി പറഞ്ഞു..!
നീരജ് : അതിന് എൻ്റൊപ്പം ആരാ..ഇന്നലെ ഉണ്ടായത്..👀
കൃഷ്ണ 🙁 പെണ്ണ്..?👀 )
നീരജ് : ഏത് പെണ്ണ്..! ആർക്കറിയാം.. ആഹ്..🥲
നീരജ് നുണ പറയുവാണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ കൃഷ്ണ നീരജിന് വയറിലെ കൊഴുപ്പിൽ നഖം പൂഴ്ത്തിക്കൊണ്ട് പിച്ചി..!
നീരജ് : ആ…പിടി വിട്..! പിടി വിട് ..! പറയാ
കൃഷ്ണ പിടിവിട്ടതും വയറുഴിഞ്ഞ് കൊണ്ട് നീരജ് നോക്കി..!
നീരജ് : കിച്ചുവിൻ്റെ പെങ്ങളാ. 🫠…! ഇന്നലെ അവിടെ കണ്ടപ്പോ ഞാൻ വെറുതെ ഒന്ന് ചോദിച്ചതാ..വരുന്നുണ്ടോ എന്ന്..! അവള് കയറി…അത് ദൈവം സഹായിച്ച് കൃത്യം നി കാണുകയും ചെയ്തു..🤥🙌
നീരജ് ഇന്നലെ നടന്ന കാര്യങ്ങള് ഒരു കുമ്പസാരം പോലെ പറഞ്ഞു കേൾപ്പിച്ച്..! അതിൻ്റെയെല്ലാം പ്രതികരണം എന്നോണം കൃഷ്ണ നീരജിൻ്റെ കോളർ ശെരിയാക്കികൊണ്ട് ചിരിച്ചു..!
നീരജ് : ഇപ്പോഴെങ്കിലും ചിരിച്ചല്ലോ..! 😃
നീരജ് കൃഷ്ണയെ
പിടിച്ച് അവനിലേക്ക് അടുപ്പിച്ചു..!
നീരജ് : നിൻ്റെ പിണക്കം ഒക്കെ മാറിയാ.. 😌
കൃഷ്ണ ഇല്ലെന്ന രീതിയിൽ തലയാട്ടി..!
നീരജ് : എന്നാ ഞാനാ പിണക്കം മാറ്റട്ടെ..😎
നീരജ് കൃഷ്ണയുടെ ഇടുപ്പിൽ പിടിച്ചുകൊണ്ട് പറഞ്ഞു..!
കൃഷ്ണ : ( എന്താ ഉദ്ദേശം..😌👀 )
നീരജ് : പ്രത്യേകിച്ച് വലിയ ഉദ്ദേശമൊന്നുമില്ല..! ചെറിയൊരു കിസ്സ അടിച്ചാലോ എന്നുണ്ട്..😎
കൃഷ്ണ നീരജിൻ്റെ കവിളിൽ കുത്തിക്കൊണ്ട് ചിരിച്ചു..!
നീരജ് : ഞാനേ കാര്യത്തിൽ പറഞ്ഞതാ..! ഇപ്രാവശ്യം നമുക്കെ ഒരു ഫ്രഞ്ച് പിടിച്ചാലോ…😉
നീരജ് ഒരു കള്ള ചിരിയോടെ പറഞ്ഞപ്പൊ കൃഷ്ണ അവൻ്റെ കയ്യിൽ പിടിച്ച് പിന്നിലേക്ക് മാറ്റാൻ നോക്കി..!
നീരജ് : ആഹ്…🙂
നീരജിൻ്റെ ശബ്ദം കേട്ട്
കൃഷ്ണ അവനെ തന്നെ ഉറ്റുനോക്കി..! നീരജ് ഇന്നലെ അച്ചുവിന് ബൈക്കിൽ കൊണ്ടുപോയതും സ്പീഡ് കൂട്ടി ഓവർടേക്ക് ചെയ്തതും ലീല വീഡിയോ എടുത്ത് ശോഭമ്മയെയും ബിന്ദു ചേച്ചിയെയും കാണിച്ച് അടി വാങ്ങി തന്നതുവരെ നീരജൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞു..! അതെല്ലാം കേട്ടിട്ട് നന്നായെന്നെ കൃഷ്ണ പറഞ്ഞുള്ളു..!
