കുഞ്ഞിപ്പിളളാരുടെ കൂട്ട് സംസാരിച്ചു..!
മുത്തശ്ശി : വലിയ പെണ്ണായി, ഇപ്പോഴും ആ പഴയ കുറുമ്പൊന്നും
മാറിയിട്ടില്ല നെനക്ക്..!
ലീല : 🥹😌
കല്ലുവിൻ്റെ സംസാരം കേട്ട് ലീല പതിയെ ചിരിക്കാൻ തുടങ്ങി..!
മുത്തശ്ശി : എന്തിനാ എൻ്റെ മോള് ആ കുട്ടിയെ എന്തേലുമൊക്കെ ഇങ്ങനെ പറയണേ..😊
ലീലയെ സമാധാനിപ്പിച്ച് കൊണ്ട് കല്ലു എന്താ നീരജിനോട് പറഞ്ഞതെന്ന് അറിയാൻ ചോദിച്ചു..!
ലീല : ഞാനൊന്നും പറഞ്ഞിട്ടില്ല..😌
ലീല ചിരിച്ചുകൊണ്ട് കല്ലുവിനോട് പറഞ്ഞു..!
മുത്തശ്ശി : ലൈലു..എന്നോട് കള്ളം പറയണ്ട..🤨
കല്ലു ലീലയെ നല്ലത് പോലെ അറിയാവുന്നത് കൊണ്ട് നീട്ടി വിളിച്ചു..!
ലീല : പക്ഷേ ..ഞാൻ എഴുന്നേറ്റ് പോവാനൊന്നും പറഞ്ഞിട്ടില്ല..! 😼
മുത്തശ്ശി : പിന്നെ എന്താ പറഞ്ഞേ..🧐
ലീല : ഞാനൊന്നും പറഞ്ഞില്ലാ.. പറഞ്ഞില്ലേ..!😌😄
മുത്തശ്ശി : പിന്നെ എന്താ എൻ്റെ മോള് പറഞ്ഞേ..👀
ലീല : അത്…അത് ” തിന്ന് അമ്പലക്കാള പോലെയായില്ലേ , ഇനി അത് ദഹിക്കാനും നമ്മടെ നെഞ്ചത്തോട്ട് തന്നെ വരുവല്ലോ..” എന്ന് 😼
മുത്തശ്ശി : അതെയോ..😅😤
ലീല : ആഹ്…എൻ്റെ ചെവി..😤
മുത്തശ്ശി ലീലയുടെ ചെവിയിൽ പിടിച്ച് ചെറിയൊരു നുള്ള് കൊടുത്തു..! ലീലയ്ക്ക് വേദന എടുക്കാത്ത രീതിയിൽ എന്ന ഒരു ശാസന പോലെ കല്ലു പറഞ്ഞു..!
മുത്തശ്ശി : അതൊരു പാവം കുട്ടിയ..! വെറുതെ എന്തിനാ അവനെ ദ്രോഹിക്കണേ..! 🤗
ലീല : പാവം കുട്ടിയായത് കൊണ്ടായിരിക്കും ഇങ്ങനെ നമ്മടെ മെക്കിട്ട് തന്നെ കേറിക്കൊണ്ടിരിക്കുന്നു..!😏
മുത്തശ്ശി : അതിനിപ്പോ ഇവിടെയുള്ളവരും മോശൊന്നും അല്ലലോ..🤗
മുത്തശ്ശിയുടെ സംസാരം കേട്ട് ലീല കുറച്ച് നേരം മിണ്ടാതെ ഇരുന്നു..!
മുത്തശ്ശി : കേക്കണുണ്ടൊ നീയ്..😊
ലീല : എനിക്കറിയാൻ പാടില്ലാത്തത്
കൊണ്ട് ചോദിക്കുവാണ്..! ഇത്ര മാത്രം എല്ലാരും അവനെന്തിനാ സപ്പോർട്ട് ചെയ്യണേ..! ഞങ്ങളാണോ അതോ അവനാണൊ ഈ വീട്ടിലെ പിള്ളാര്..എന്ത് വന്നാലും എല്ലാരും അവനെയങ്ങ് താങ്ങും..! ഇന്നലെ എല്ലാരും നോക്കി നിൽക്കെ അല്ലെ അവൻ ജിത്തുവിൻ്റെ മേലെ കൈവെച്ചത് ആരേലും എന്തേലും മിണ്ടിയോ ഇല്ലല്ലോ..?
ലീലയുടെ ആ ചോദ്യത്തിൽ നീരജിനോടുള്ള അവജ്ഞ നിറഞ്ഞു നിന്നിരുന്നു..!
മുത്തശ്ശി : ഞാനൊരു കാര്യം ചോദിക്കട്ടെ..!😊
ലീല : മ്മ്..ചോദിക്ക്..😼
മുത്തശ്ശി : നിനക്കെന്താ അവനോട് ഇത്രയും ദേഷ്യം..😊
ലീല : ഇതല്ലല്ലോ ഞാൻ ചോദിച്ചതിനെ ഉത്തരം..😼
മുത്തശ്ശി : എന്നാലും പറ..😅
ലീല : പറയാനൊന്നൂല്ല..! എനിക്കവനെ ഇഷ്ടല്ല അത്ര തന്നെ..😏
ലീല അവളുടെ മുടി മുക്കിന് താഴെ മീശ പോലെ വച്ചുകൊണ്ട് പറഞ്ഞു..!
മുത്തശ്ശി : എന്നാലും ഇഷ്ടപ്പെടാതിരിക്കാൻ കാരണം..👀
ലീല : ശെടാ…ഇതിപ്പോ ഒരാളെ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും ഓരോരുത്തർക്ക് ഓരോ കാരണങ്ങൾ ഉണ്ടാവില്ല..😼
ലീല മുത്തശ്ശിയെ നോക്കിക്കൊണ്ട് പറഞ്ഞു..!
മുത്തശ്ശി : ഇത്രയ്ക്ക് ദേഷ്യപ്പെടാൻ മാത്രം അവൻ വേറെ അപരാധങ്ങൾ ഒന്നും ചെയ്തിട്ടില്ലല്ലോ..ഉണ്ടോ..🤨
അവസാനം ഒരു ചോദ്യമെന്ന രീതിയിൽ മുത്തശ്ശി ലീലയുടെ കണ്ണുകളിൽ നോക്കി പറഞ്ഞു..!
ലീല : അപ്പൊ അവൻ ഇത്ര നാളും എന്നോട് കാണിച്ചതോ..? അതൊന്നും അപ്പൊ മുത്തശ്ശി കാണുന്നില്ലേ..! ഇന്നലെ എല്ലാരുടെയും മുന്നിൽ വെച്ച് ജിത്തുവിൻ്റെ മേലെ കൈവച്ചു , സോണിയെ ടൗണിൽ വെച്ച് തല്ലി..👀😏
മുത്തശ്ശി : അവൻ വെറുതെ കയറി തല്ലിയതല്ലാലോ…അതിനെയൊക്കെ നീയും തിരിച്ച് കാണിച്ചിട്ടില്ലേ🤗
ലീല : ദേ…മുത്തശ്ശി..
ലീല എന്തോ പറയാൻ വന്നത് മുഴുവിക്കാതെ പകുതിക്ക് വിഴുങ്ങി..! എന്നിട്ട്
ദേഷ്യപ്പെട്ട് കൊണ്ട് ബെഡിൽ നിന്നും എഴുന്നേറ്റു..!
ലീല : ദേ…ഇത്തിരി സമാധാനം ആകെ കിട്ടുന്നത് മുത്തശ്ശിയുടെ അടുത്താണല്ലോ കരുതിയാണ് വേറെ പല വർക്ക് ഉണ്ടായിട്ടും ഞാനിവിടെ വന്നിരിക്കുന്നത്..! അതിൻ്റെ ഇടയിലും അവനെ നന്മ മരം ആക്കി എന്നെ വില്ലത്തി ആക്കാൻ നോക്കുന്നോ..! 😡😤
ലീല ഒരു ഭീക്ഷണി എന്ന പോലെ മുത്തശ്ശിയോട് പറഞ്ഞു..! ലീലയുടെ കാട്ടിക്കൂട്ടൽ കണ്ട് മുത്തശ്ശിക്ക് ചിരിയാണ് പക്ഷേ വന്നത്..!
