നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 2അടിപൊളി  

മിച്ചറിൻ്റെ കവർ തുറന്ന് കൊണ്ട് കിച്ചു ചോദിച്ചു..!

കീർത്തി : അത് ഞാൻ തിന്നു..! 😼

അത്രയും പറഞ്ഞിട്ട് കീർത്തി ചെറുതായി നീരജിന് നോക്കിയിട്ട് തിരികെ പോകാൻ ഒരുങ്ങി..!

സുമ : ഡീ…നിനക്ക് ബിയർ വേണ്ടേ

കീർത്തിയോടായി സുമ ബിയർ വേണോന്ന് ചോദിച്ചു..!

കീർത്തി : എനിക്ക് വേണ്ട..!

സുമയുടെ ചോദ്യം കേട്ട് കീർത്തി വേണ്ടെന്ന് പറഞ്ഞു..!

സുമ : ഇതിപ്പൊ ഇങ്ങനെ ആയ നീയല്ലേ വേണം പറഞ്ഞത്..! ജാഡ കാണിക്കാതെ വന്ന് അടിച്ചിട്ട് പോവാൻ നോക്കടി..😼

കീർത്തി ഒന്നും പറയാതെ അവിടെ നിന്ന് താളം ചവിട്ടി..!

കീർത്തി : എനിക്ക് വേണ്ട..! ഞാൻ കഴിക്കില്ല..!

കിച്ചു : അമ്പോ എന്തൊരു തള്ള്..! അണ്ണൻ കേക്കണം..! ഇവള് ഏഴാം ക്ലാസിൽ പഠിക്കുമ്പോ അച്ചൻ്റെ സാധനം എടുത്തടിച്ച് കിടന്നുറങ്ങിയ മുതലാണ്..! അന്ന് ഞാനാണ് അതെടുത്തടിച്ചത് പറഞ്ഞ് എന്നെ പെരയ്ക്ക് ചുറ്റും ഓട്ടിച്ചിട്ടുണ്ട് ഇവള് കാരണം..! അങ്ങനെയുള്ള മുതലാണ് ഇപ്പൊ നിന്ന് പുണ്യാളത്തി കളിക്കുന്നത്..😤

കിച്ചു ഒരു ഒഴുക്കൻ മട്ടിൽ കീർത്തിയുടെ പൂർവകാല ചരിത്രത്തിലെ ഒരു ഏട് നീരജിന് മുൻപിൽ തുറന്നു..!

സുമ : ഡേയ്…വേണേൽ അടിക്ക് ഇല്ലേ പോ..!

സുമയുടെ ചോദ്യത്തിന് മുന്നിൽ വേണ്ടെന്നോ വേണമെന്നോ കീർത്തി പറഞ്ഞില്ല..!

സുമ : ഡാ…ഇതൊന്ന് പൊട്ടിച്ച് കൊടുത്തേ..!

നീരജിന് നേരെ സുമേഷ് ബിയർ കുപ്പി നീട്ടി..! നീരജ് വാ കൊണ്ട് ബിയറിൻ്റെ അടപ്പ് കടിച്ചു തുപ്പി കളഞ്ഞു..!

നീരജ് : ഇതിനെ തണുപ്പിലല്ലോ..!👀

കിച്ചു : മഴയൊക്കെ അല്ലെ അണ്ണാ..! അധികം തണുക്കണ്ടാ കരുതി..!😅

നീരജ് : എന്നാലും തണുപ്പിലാതെ എങ്ങനാ കുടിക്കണേ…😐

നീരജ് കീർത്തിയുടെ നേർക്ക് ബിയർ കുപ്പി നീട്ടി..! കീർത്തി അത് വാങ്ങാതെ മടിച്ച് മടിച്ച് നീരജിന് നോക്കി..!

സുമ : നീയെന്തിനാ അവനെ നോക്കണേ നീയടിച്ചോടി..!

കീർത്തി മടിച്ച് മടിച്ച് ബിയർ കുപ്പി വായിലേക്ക് മുട്ടിച്ചു..! ശേഷം കണ്ണടച്ചുകൊണ്ട് അത് അകത്താക്കാൻ തുടങ്ങി..!

സുമ : 😼 അത് വേറാരും കുടിക്കാൻ പോണില്ല..!

കീർത്തിയുടെ മട മടയെന്ന രീതിയിലുള്ള ബിയറടി കണ്ട് സുമ അവളെ ചൊറിയാൻ തുടങ്ങി..!

കീർത്തി : തണുപ്പില്ലാത്തത് കൊണ്ട് ഭയങ്കര കയ്പ്പ്..🙂

പുറം കൈ കൊണ്ട് ചുണ്ട് തുടച്ചുകൊണ്ട് കീർത്തി ഒരു വിളറിയ മുഖത്തോട് കൂടി പറഞ്ഞു..!

കിച്ചു : ഞാൻ കരുതി നേരം വെളുത്തപ്പോഴേക്കും അണ്ണൻ പെട്ടിയും കിടക്കയും എടുത്തിട്ട് സ്ഥലം വിട്ട് കാണുമെന്ന്..!

ഒരു സിപ് ബിയർ കൂടി ഇറക്കികൊണ്ട് കിച്ചു ഇടയിൽ കയറി പറഞ്ഞു..!

നീരജ് : ഞാനും ഇന്നലെ രാത്രി ഏതാണ്ട് അങ്ങനെയൊക്കെ കണക്ക് കൂട്ടിയാണ് ഡ്രസ്സ് എല്ലാം പായ്ക്ക് ചെയ്തത്..!

കിച്ചു : എന്നിട്ടോ..?

നീരജ് പറഞ്ഞ് മുഴുവിക്കുന്നതിന് മുൻപ് ഇടയിൽ കയറി ചോദിച്ചുകൊണ്ട് കിച്ചു പിന്നെയും സിഗരറ്റ് എടുത്ത് ചുണ്ടിലേക്ക് വച്ചു..

നീരജ് : എന്നിട്ടെന്ത്..! ശോഭമ്മ പോണ്ടാ പറഞ്ഞു..🤗

നീരജ് വിദൂരതയിലേക്ക് നോക്കി പറഞ്ഞു..!

കിച്ചു : ഒന്ന് പോണ്ണാ..തള്ളാതെ..! അണ്ണൻ കരഞ്ഞ് കാല് പിടിച്ച് കാണും..! ഒടിയനോട് തന്നെ വേണോ അണ്ണാ മായൻ കളി..😌

നീരജ് പറഞ്ഞതിൽ വിശ്വാസം വരാതെ കിച്ചു പറഞ്ഞു..!

നീരജ് : നിന്നോട് തള്ളിയിട്ട് എനിക്കെന്ത് കിട്ടാനാ മൈരെ..😐

നീരജ് ഒരു സഹതാപത്തോടെ കിച്ചുവിന് നോക്കി..!

കിച്ചു : അല്ല അണ്ണാ..! അണ്ണൻ തന്നെ ഒന്ന് ചിന്തിച്ച് നോക്ക്..! അണ്ണൻ അവിടത്തെ ആരാ..?😃

കിച്ചു ആരാണെന്ന് രീതിയിൽ നീരജിനോട് കൈകൊണ്ട് ആംഗ്യം കാട്ടി..!

നീരജ് : പണി..ക്കാരൻ…!

കിച്ചു : അതേയ് പണിക്കാരൻ..! അങ്ങനെയുള്ള പണിക്കാരനായ അണ്ണൻ മുതലാളിയുടെ സ്വന്തം കൂടപ്പിറപ്പിൻ്റെ മകനെ..! അതായത് ആ വ്യാളി ചെക്കനെ തല്ലിയെന്ന് പറയുമ്പോ അവർക്ക് പൊളിയണ്ടത് അല്ലെ..? 😃

കിച്ചു നിഗൂഢമായ ഒരു കേസിൻ്റെ തുമ്പ് കണ്ട് പിടിച്ച പൊലീസുകാരനെപ്പോലെ നിലം തൊടാതെ അഭിമാനത്തിൻ്റെ മുഖംമൂടിയണിഞ്ഞു നിന്നു..!

നീരജ് : മ്മ് ….അതിന്..?

കിച്ചു : അതിനെ ഒന്നൂല്ലെ…..😕

Leave a Reply

Your email address will not be published. Required fields are marked *