നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 2അടിപൊളി  

കുറച്ച് നേരത്തെ നിശബ്ദത തകർത്ത് കളഞ്ഞത് ലീലയുടെ കടന്ന് വരവായിരുന്നു..! നീരജിൻ്റെ ഇത്ര നേരത്തെ സംസാരം മുകളിൽ നിന്നും കേട്ടുക്കൊണ്ടായിരുന്നു ലീല ഇറങ്ങി വന്നത്..! സ്റ്റെയർ ഇറങ്ങി വന്ന ലീല നേരെ പോയത് ഫ്രിഡ്ജിൻ്റെ ഭാഗത്തേക്കായിരുന്നു..! നീരജിൻ്റെ നോട്ടം അവളിലേക്കായിരുന്നു , ആ നോട്ടത്തിൽ തന്നെയുണ്ട് അവളോടുള്ള ഇഷ്ടക്കേട്..!ലീല ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്ത് കുടിച്ചു..!

ലീല : അതേടാ…! നിന്നെ ഉപദ്രവിക്കണം കരുതി തന്നെയാ ഞാനങ്ങനെ ചെയ്തത്..! നി എന്താ തല്ലൊ അതോ ഹൈക്കോട്ടിൽ കേസ് കൊടുക്കോ..? 😤🤬

കയ്യിലെ വെള്ളംകുപ്പിയുമായി ലീല ഡൈനിങ് ടേബിളിൻ്റെ അടുത്തേക്ക് നടന്നുക്കൊണ്ട് പറഞ്ഞു..!

ലീല : നീയെന്താ പറഞ്ഞേ നിന്നെ മനപ്പൂർവം ഉപദ്രവിക്കാൻ വേണ്ടി ചെയ്തതാണെന്നൊ..! അതേടാ..നിന്നെ മനപ്പൂർവം ഉപദ്രവിക്കാൻ വേണ്ടി തന്നെ ചെയ്തതാ..!എനിക്കെ..നിന്നെ ഉപദ്രവിക്കുമ്പോ കിട്ടുന്ന ത്രില്ലിലെ..! അത് പോലൊന്ന് വേറെന്ത് ചെയ്താലും കിട്ടണില്ല..😈

ലീല പുച്ഛഭാവത്തോടെ കയ്യിലെ കുപ്പിയിലെ വെള്ളം നീരജിന് മുന്നിലെ ചായ ഗ്ലാസിലേക്ക്

ഒഴിച്ചു.., അത് നിറഞ്ഞൊഴുകി..!

ശോഭമ്മ : മോളെ..😨

ലീലയുടെ പ്രവൃത്തിയിൽ ശോഭമ്മ അറിയാതെ വിളിച്ചുപോയി..!

ഗീത : ലീലെ എന്തായിത്..👀

ബിന്ദു : 🫠

ലീല : ഇത് നക്കി കുടിച്ചിട്ട് ഗ്ലാസും കഴുകിയിട്ട് പോയി വല്ല വാഴയ്ക്കും മണ്ണ് കൂട്ടാൻ നോക്കടാ…😏

പുച്ഛത്തോടെയും നീരജിനോടുള്ള പതിന്മടങ്ങ് വെറുപ്പോടെയും കൂടെ ലീല അത്രയും പറഞ്ഞുകൊണ്ട് തൻറെ റൂമിലേക്ക് തിരികെ പോകാൻ തുടങ്ങി..!

ലീല ഓരോ സ്റ്റെപ്പും മുകളിലേക്ക് കയറി പോകുന്നത് നീരജ് ഒഴികെ എല്ലാരും നോക്കിയിരുന്നു..! ഗ്ലാസിൽ നിറച്ച വെള്ളം ചായയോടൊപ്പം ടേബിളിലൂടെ ഒഴുകി നിലത്ത് വീണു..!

.

.

.

.

.

ഒരുപാട് നേരത്തെ ശോഭമ്മയുടെ സമാധാനിപ്പിക്കലിനെ ശേഷമാണ് അച്ചുവിൻ്റെ കാര്യത്തിൽ നീരജൊന്ന് തണുത്തത്…! ഒരുകണക്കിന് ഗീത പറഞ്ഞതുപോലെ ഒന്നും സംഭവിച്ചിട്ടില്ലലോ എന്നൊരു ചിന്തയിൽ നീരജും അതിൽ നിന്ന് പിടിവിട്ടു..! പക്ഷെ മേലാൽ ലീലയുടെയോ മറ്റാരുടെയെങ്കിലും ഭാഗത്ത് നിന്ന് ഇത്തരം പ്രവർത്തികൾ ഉണ്ടാകരുത്..! അഥവാ വിളിച്ചിട്ട് വരാൻ ഉദ്ദേശം ഉണ്ടെങ്കിൽ ആരോടെങ്കിലും , അല്ലെങ്കിൽ നേരത്തെ മുൻകൂട്ടി അറിയിക്കണമെന്ന ഉടമ്പടിയിൽ നീരജ് സമാധാനചർച്ചയിൽ നിന്നും പിൻവാങ്ങി..!

>>>

നീരജ് അവൻ്റെ താടിയും മുടിയും ഫോൺ ക്യാമറയിൽ വ്യത്യസ്ത പോസിൽ നോക്കിക്കൊണ്ടിരിക്കുവായിരുന്നു..!

നീരജ് : വെട്ടാനായി..🤨

നീരജ് സ്വയം പറഞ്ഞു കൊണ്ട് ക്യാമറ ഓഫാക്കി..ബെഞ്ചിന് മുകളിലേക്ക് കാല് കയറ്റി വെച്ചിരുന്നു..! എന്നിട്ട് ഗൂഗിളിലെ ഗോസിപ്പ് ന്യൂസുകളും ടെക്നോളജിക്കാലായ പുതിയ ഗാഡ്ജറ്റുകളെക്കുറിച്ചുളള ന്യൂസുകളും നോക്കാൻ തുടങ്ങി..! അപ്പോഴായിരുന്നു ഗീത അങ്ങോട്ടേക്ക് വന്നത്…! ഗീതയെ കണ്ടതും നീരജ് ബെഞ്ചിന് മുകളിൽ വെച്ച കാല് താഴെ ഇറക്കിവെച്ച് മര്യാദയ്ക്ക് ഇരുന്നു..!

ഗീത : 😊

ഗീത നീരജിന് നോക്കി ചിരിച്ചുകൊണ്ട് ബെഞ്ചിലേക്ക് ഇരുന്നു..!

നീരജ് : 🙂

നീരജും അതിനൊരു എഫക്റ്റ് ഇല്ലാത്ത രീതിയിൽ ഒരു ചിരിക്കൊടുത്തു…!

ഗീത : എന്താടോ..മുഖത്തൊരു തെളിച്ചം ഇല്ലാത്തത്..! എൻ്റെ മോള് അങ്ങനെ പറഞ്ഞത് കൊണ്ടാണോ..?😅

നീരജിൻ്റെ മുഖത്തെ വിരസഭാവം മുൻകൂട്ടി അറിഞ്ഞത് പോലെ ഗീത ചിരിച്ചുകൊണ്ട് ചോദിച്ചു..!

നീരജ് : ഏയ്…അങ്ങനെന്നുല്ല..! 🫠

നീരജ് ഭാവവ്യത്യാസങ്ങൾ ഒന്നുമില്ലാതെ പറഞ്ഞു..!

ഗീത : അവള് ചിലപ്പോഴൊക്കെ അങ്ങനെയാ..! അതോണ്ട് അവള് പറഞ്ഞതൊന്നും കാര്യക്കാൻ നിക്കണ്ട..🫠😅

നീരജ് : ( മകൾക്ക് വക്കാലത്ത് പിടിക്കാൻ ഇറങ്ങിയതാണൊ…🌝 )

നീരജ് പ്രത്യേകിച്ചൊന്നും പറഞ്ഞില്ല..! മകള് പിടിക്കുന്ന വള്ളിക്ക് കോംപ്രമൈസിനെ വരുന്നൊരു അമ്മ..! ചത്തിട്ട് നെഞ്ചത്ത് റീത്ത് വെയ്ക്കുന്നത്പോലെയൊരു ഏർപ്പാട്..! അതുകൊണ്ട് തന്നെ ഗീതയുമായൊരു സമാധാനസന്ധി ചർച്ചകൾക്ക് നീരജ് ഇരുന്നുകൊടുക്കാറില്ല..! മൊത്തത്തിൽ അവളുടെ അമ്മയായത് കൊണ്ടുള്ള ഒരു താല്പര്യമില്ലായ്മ..

Leave a Reply

Your email address will not be published. Required fields are marked *