മനസ് : ഒരു മൈരും ചെയ്യില്ല..! ഇവിടെ വനിതാ കമ്മീഷൻ ഒക്കെ സ്ട്രോങ്ങ് ആണ്…! കേസ് കൊടുത്താലേ മക്കള് അങ്ങ് വടക്ക് കണ്ണൂർ സെൻട്രൽ ജയിൽ തൊട്ട് ഇങ്ങ് തെക്ക് പൂജപ്പുര സെൻട്രൽ ജയില് വരെ അഴി എണ്ണി കഴിയേണ്ടി വരും..! മൊത്തത്തിൽ ജീവിതം ഗോപി…
മനസ്സാണ്…! അറിയാലോ മൈരൻ ആസ്ഥാനത്ത് കയറിയെ വാചകം അടിക്കൂ..!
ബിന്ദു : അച്ചു …! അമ്മേടെ മോള് ഇനി മിണ്ടാതെ ഇരുന്നോണം കേട്ടല്ലോ..!😊
അച്ചുവിന് സ്നേഹത്തോടെ പറഞ്ഞ് മനസ്സിലാക്കിച്ചുകൊണ്ട് ബിന്ദു ചേച്ചി പറഞ്ഞു..!
അച്ചു : 🌝
ബിന്ദു : പിന്നെ നിന്നോട്..! കൊച്ച് കുട്ടികള് എന്തേലും പറഞ്ഞു കരുതി അതിൻ്റെ താളത്തിനൊത്ത് തുള്ളാൻ നിന്നാലുണ്ടെല്ലോ..! എൻ്റെ കയ്യിൽ നിന്ന് നല്ലത് കിട്ടും..!😤
അച്ചുവിനോട് സ്നേഹത്തിൻ്റെ ഭാഷയിൽ ആണ് പറഞ്ഞതെങ്കിലും നീരജിൻ്റെ അടുത്തെത്തിയപ്പോ അതൊരു വാണിങ് ആയി മാറി..!
നീരജ് : പിന്നെ എൻ്റെ ഡ്രൈവിംഗ് സ്കില്ലിനെ കുറ്റം പറഞ്ഞാലോ…!😏
ബിന്ദു : അതന്നെയാണ് ഞാനും പറഞ്ഞത്..! ചെറിയ പിള്ളാർ എന്തേലും പറഞ്ഞു കരുതി അത് കാര്യമായി
എടുക്കുന്ന നിന്നെ വേണം ആദ്യം പറയാൻ..! ഇന്നലെ കിട്ടിയത് മറന്നിട്ടില്ലല്ലോ…😤
ബിന്ദു ചേച്ചി പറഞ്ഞ് നിറുത്തിയതും നീരജ് അച്ചുവിന് പൊക്കിയെടുത്ത് ബൈക്കിൻ്റെ ഫ്രണ്ടിലിരുത്തി..!
അച്ചു : അമ്മാ… താറ്റ 👋🏼..! ശോഭമ്മ .. താറ്റ..!👋🏼
അച്ചു എല്ലാരോടുമായി യാത്ര പറയാൻ തുടങ്ങി..!
നീരജ് : ആ…മതി മതി..! സ്കൂളിലേക്ക് അല്ലെ പോണേ…യുദ്ധത്തിന് അല്ലല്ലോ അത്രയൊക്കെ താറ്റാ മതി…😏
അച്ചു : നി പോടാ…! ചേച്ചി താറ്റാ…👋🏼
അച്ചു വീടിൻ്റെ മുകളിലെ ബാൽക്കണിയിലേക്ക് നോക്കി കൈ വീശി..! അപ്പോഴാണ് നീരജടക്കം എല്ലാരും വീടിന് മുകളിലെ ലീലയെ കണ്ടത്…! നീരജ് ശോഭമ്മയെ നോക്കി..
ശോഭമ്മ : നോക്കി പോയിട്ട് വായോ..! സ്പീഡിൽ പോവണ്ടാ.. 🫠
നീരജ് ബൈക്ക് മുന്നോട്ട് എടുത്തു..! ഗേറ്റ് കഴിയുന്നത് വരെ അച്ചു എല്ലാർക്കും കൈ കാണിച്ചുകൊണ്ടിരുന്നു..!
.
.
.
.
അച്ചു : ആ…മഞ്ഞ കാറ് മഞ്ഞ കാറ്…!😃
മുന്നിലൂടെ പോയ കാറിനെ ചൂണ്ടി അച്ചു പറഞ്ഞു..!
നീരജ് : മിണ്ടാതെ ഇരുന്നോണം…! ഇന്നലെ എന്നെ ചീത്ത പറഞ്ഞപ്പോ മറ്റവള് വാങ്ങി തന്ന ഡയറിമിൽക്കും തിന്ന എന്നെ പറയുന്നത് കേട്ട് കിണിച്ചോണ്ട് ഇരുന്നതല്ലേ നി…!
അച്ചു ഒന്നും മിണ്ടിയില്ല..! നീരജ് മുന്നിലൂടെ പോയ മഞ്ഞ മാരുതി സെന്നിനെ നോക്കി..! എസി ഓഫാക്കിയത് കൊണ്ടാണോ അറിയില്ല ഒരു മിസൈൽ പോലെ കാർ പറ പറക്കുന്നുണ്ടായിരുന്നു..! നീരജ് ഗിയർ ഷിഫ്റ്റ് ചെയ്ത് ബൈക്കിൻ്റെ ആക്സിലേറ്റർ മുറുക്കി..! ബൈക്കിൻ്റെ സ്പീഡ് കൂടുന്നതിനുസരിച്ച് മുഖത്തേക്ക് വന്നടിക്കുന്ന കാറ്റ് കൊണ്ട് അച്ചു മുഖം താഴേക്ക് ആകി പിടിച്ചു..! മുഖത്തിന് നേർക്ക് പറന്നുയർന്ന
അച്ചുവിൻ്റെ മുടി നീരജ് ഒതുക്കി കൊടുത്തു..! കാറിൻ്റെ അടുത്തെത്തറയപ്പോ അച്ചുവിൻ്റെ മുഖത്ത് നീരജിനില്ലാത്ത ആവേശം ആയിരുന്നു..!
അച്ചു : വെട്ടിക്ക്…വെട്ടിക്ക് വെട്ടിക്ക്…😃
അച്ചുവിൻ്റെ ആവേശം നീരജിലേക്കും പടർന്നതും ഒരു റേസിംഗ് ട്രാക്കിലെന്ന പോലെ നീരജ് ബൈക്ക് ഓടിച്ച് മുന്നോട്ട് പോയി..! എത്ര മുന്നോട്ട് പോയാലും അപകടം ഒന്നും പറ്റാതിരിക്കാൻ നീരജ് പ്രത്യേകം ശ്രമിച്ചിരുന്നു..! അത് അവൻ്റെ കോൺഫിഡൻസിനേക്കാൾ ഏറെ ആ ബൈക്കിനോടുള്ള വിശ്വാസം കൂടിയായിരുന്നു..! ഇത്ര നാളും കൂടെ കൊണ്ട് നടന്നിട്ട് എവിടെയോ വീഴ്ത്തിയിടാത്ത ശരീരത്തിൽ അത്ഥമാവെങ്ങനെയാണോ അതിലേറെ ആത്മബന്ധത്തിൽ ഇഴകി ചേർന്ന ഒരു യന്ത്രത്തോടുള്ള വിശ്വാസം നീരജിൽ നിറഞ്ഞ് നിന്നു..! ഒടുവിൽ മാരുതി സെന്നിനെ ഓവർ ടേക്ക് ചെയ്ത് സേഫ് ആയ രീതിയിൽ മുന്നോട്ട് പോയപ്പോ അച്ചു കയ്യടിച്ചുകൊണ്ട് ഉറക്കെ കൂവി..!
നീരജ് : മിണ്ടാതിരിക്കടി…🌝
നീരജ് ബൈക്കിൻ്റെ സ്പീഡ് കുറച്ച് യാത്ര സാവധാനത്തിലാക്കി..!
നീരജ് : എങ്ങിനെ ഉണ്ടായിരുന്നെൻ്റെ റൈഡിങ്…😌
അച്ചു : കുഴപ്പം ഇല്ല…! ഇച്ചിരി കൂടി സ്പീഡ് വേണായിരുന്നു..!🌝
