നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 2അടിപൊളി  

നീരജ് : { കൃഷ്ണെ..നമ്മടെ കാര്യം ഞാനെൻ്റെ അമ്മയോട് പറയട്ടെ..🤗 }

നീരജ് ഒരു ചെറു ചിരിയോടെ കൃഷ്ണയ്ക്ക് മെസ്സേജ് അയച്ചു..!

കൃഷ്ണ : { അത് വേണോ..🫣 }

നീരജ് : { എപ്പോഴായാലും പറയണ്ടേ…🙂‍↔️ }

കൃഷ്ണ : { അതിപ്പോ തന്നെ പറയണമെന്ന് നിർബന്ധം ഉണ്ടോ..🤨🫣 }

നീരജ് : { അല്ലാ…ഇവിടെ ശോഭമ്മയൊക്കെ അറിഞ്ഞ സ്ഥിതിക്ക് അമ്മയോട് പറയുന്നില്ലേ ചോദിച്ചു..🫠 }

കൃഷ്ണ : { 🙄 }

നീരജ് : { വലുതായിട്ടൊന്നുമല്ല..എനിക്കൊരാളെ ഇഷ്ടമാണെന്ന്..! ചെറുതായിട്ടൊന്ന് സൂചിപ്പിച്ചാലോ.. 😊 }

കൃഷ്ണ ഒന്നും മിണ്ടിയില്ല..!

നീരജ് : { നിനക്ക് താൽപ്പര്യം ഇല്ലെങ്കിൽ വേണ്ട 🙂 }

നീരജ് പിന്നെയും മെസേജ് അയച്ചുകൊണ്ട് പറഞ്ഞു..!

കൃഷ്ണ : { ഇനി എന്നെ അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ..🙂 }

നീരജിൻ്റെ മെസ്സേജിന് കൃഷ്ണയുടെ ഭാഗത്ത് നിന്നുമറുപടി വന്നു..!

നീരജ് : { അതിന് അമ്മയ്ക്ക് നിന്നെ കാണിച്ചുകൊടുക്കുന്നില്ലല്ലോ

..! എനിക്ക് ഒരാളെ ഇഷ്ടമാണെന്ന് മാത്രമല്ലേ പറയുന്നുള്ളൂ..👀 }

കൃഷ്ണ :{ അതല്ല 🙂 }

നീരജ്

: { പിന്നെ..? 👀 }

കൃഷ്ണ : { എനിക്ക് സംസാരിക്കാൻ പറ്റില്ലെന്നറിഞ്ഞ അമ്മയ്ക്കെന്നെ ഇഷ്ടപ്പെടില്ലലോ..! എന്നെ വെറുക്കില്ലേ…🙂 }

കൃഷ്ണയുടെ മെസ്സേജുകളിലൂടെ നീരജിൻ്റെ കണ്ണൊന്ന് അരിച്ചു നീങ്ങി..! നീരജ് പിന്നെയും ടൈപ്പിംഗ് തുടർന്നു..

നീരജ് : { നിന്നോടാരാ അങ്ങനെ പറഞ്ഞേ.. അങ്ങനെയൊന്നും ഉണ്ടാവില്ല..! എനിക്ക് നിന്നെ ഇഷ്ടമല്ലേ , അപ്പൊ അമ്മയ്ക്കും നിന്നെ ഇഷ്ടപ്പെടും..! നീയെൻ്റെ സുന്ദരി പെണ്ണല്ലേ…🫶❤️ }

കൃഷ്ണ : { അങ്ങനെയല്ല..! അമ്മ ചിലപ്പോ ദേഷ്യപ്പെട്ടലോ.., എന്നെ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാലോ..🫠 }

നീരജ് : { ദേ പെണ്ണെ.., എനിക്ക് നല്ല ദേഷ്യം വരിണ്ടെ 😤..! നീയെന്തിനാ അനാവശ്യ കാര്യങ്ങളൊക്കെ ഓവർത്തിങ്ക് ചെയ്യാൻ നിക്കണെ..! എനിക്ക് നിന്നെ ഇഷ്ടാണ് നിനക്ക് എന്നെയും , നമ്മക്കത് മതി..! പിന്നെ ആകാശം ഇടിഞ്ഞ് താഴെ വീണാലും ഞാൻ ജീവനോടെ ഉണ്ടെങ്കിൽ നിന്നെയേ കെട്ടു..!❤️🫂 }

കൃഷ്ണ : { 🥹 🫂 }

നീരജ് : { അമ്മയോട് പറയുന്നതിന് മുൻപ് നിന്നോടൊന്ന് ചോദിക്കാ കരുതി അത്രയേ ഉള്ളൂ..! പിന്നെ ശോഭമ്മയും ബിന്ദു ചേച്ചിയും അറിഞ്ഞ സ്ഥിതിക്ക് എൻ്റെ അമ്മ കൂടി അറിഞ്ഞോട്ടേ കരുതി..! ഇപ്പൊ പറയണ്ടെങ്കിൽ വേണ്ട…, പിന്നീട് എപ്പോഴെങ്കിലും പറയാ..! അതിനിങ്ങനെ കാട് കയറി ചിന്തിക്കാനൊന്നും നിക്കണ്ട..😤 }

നീരജ് സ്ക്രീനിൽ നിന്നും കണ്ണുയർത്തി പുറത്തേക്ക് നോക്കി..! അല്ലെങ്കിലും അവളെന്തിനാ ഇങ്ങനെയൊക്കെ ചിന്തിക്കണേ..! ഈ ലോകത്ത് ആരൊക്കെ എതിർത്താലും , തടസ്സം നിന്നാലും ജീവനോടെ ഉള്ളിടത്തോളം കാലം ഈ നീരജ് തന്നെയേ അവളെ കെട്ടു..അത് അവൾക്കും അറിയാ…

_______________________________________

വണക്കം മക്കളെ,

തെറി പറയരുത്..🙏

ഇനിയൊരു തിരിച്ചു വരവില്ലാ ശശിയെ എന്ന് കരുതിയ ആളാണ്…! എന്നിട്ടും നീണ്ട…..നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം ഞാൻ പിന്നെയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്..! എന്തിനെ..? ഏതിനെ എന്നൊന്നും ചോദിക്കരുത്…എന്നാലും വന്നു..! സത്യം പറയാലോ.. ഞാനീ യൂണിവേഴ്സിൽ നിന്നെന്നെ മാറിപ്പോയി…! ഇത്ര നാളത്തെയും പോലെ ഒരു മടിയൻ ലൈഫ് അല്ല ജീവിതം എന്താണെന്ന് ഇപ്പൊ ശരിക്കും തിരിച്ചറിയുന്ന കൈപ്പേറിയ ഘട്ടത്തിലൂടെയാണ് ഞാൻ പോയിക്കൊണ്ടിരിക്കുന്നത്..! തികച്ചും യാദൃച്ഛികമായി എപ്പോഴൊ വെറുതെ എഴുതി കുറിച്ചിട്ട കുറച്ച് ഭാഗങ്ങൾ പിന്നെയും കണ്ടു..! അപ്പോഴാണ് ഇങ്ങനെയൊരു സാധനത്തിന് കുറിച്ച് എനിക്കോർമ്മ വന്നത്..! സോ ഈ സൈറ്റിലേക്ക് പിന്നെയും വന്നു ചിലരുടെയൊക്കെ കമൻ്റ് കണ്ടു…അപ്പൊ പിന്നെ മുൻപെഴുതിയതും നിലവിലെഴുതിയതും ചേർത്ത് ഒരു പാർട്ട് അങ്ങോട്ട് തരാമെന്ന് കരുതി…! മുൻപത്തെ പാർട്ട് എപ്പോഴോ എഴുതിയത് കൊണ്ട് ആ ഒരു ട്രാക്കിലേക്ക് പിന്നെയും എത്തിയിട്ടുണ്ടോ അറിയില്ല..എന്നാലും എഴുതിയിടത്ത് വരെ പോസ്റ്റ് ചെയ്യുന്നു..! രണ്ട് പാർട്ട് ആക്കി പോസ്റ്റ് ചെയ്യാ കരുതിയതാണ് എന്നാലും സൈറ്റ് മോഡറേഷന് ശേഷമുള്ള ഞാൻ പോസ്റ്റ് ചെയ്യുന്ന എൻ്റെ ആദ്യ പോസ്റ്റായത് കൊണ്ട് എത്ര പേജ് ഉണ്ടാകുമെന്.! അതോണ്ട് തന്നെ പോസ്റ്റ് ചെയ്യുന്നു തെറ്റ് കുറ്റങ്ങളുണ്ടെങ്കിൽ ക്ഷമിക്കണം..! അഭിപ്രായങ്ങൾ കമൻ്റ് ചെയ്താൽ അടുത്ത പാർട്ടിൽ എന്തെങ്കിലും മാറ്റം വരുത്താലോ..! അടുത്ത പാർട്ട് വേഗം തരാം..

Leave a Reply

Your email address will not be published. Required fields are marked *