നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 Likeഅടിപൊളി  

നീരജ് ഫോണെടുത്ത് ഇന്നലെ റെക്കോർഡ് ചെയ്ത വീഡിയോ കിച്ചുവിന് മുൻപിൽ പ്ലേ ചെയ്തു..!

കിച്ചു : 😐

നീരജ് : ഇനി പറ ..😼

വീഡിയോ അവസാനിച്ചപ്പോ നീരജ് കിച്ചുവിന് നോക്കി പറഞ്ഞു..! കിച്ചു അറിയാതെ പേസ്റ്റ് കൂടി അറിയാതെ വിഴുങ്ങി പോയി..എന്നിട്ടൊരു പൊട്ട ചിരി ചിരിച്ചു..!

കിച്ചു : അണ്ണാ..അത് അപ്പോഴത്തെ ഒരു മൂഡിൽ പറഞ്ഞ് പോയതാ..😄

നീരജ് : എപ്പോഴത്തെ മൂഡിൽ..? 😼

കിച്ചു : ആ ഒരു കിക്കിൻ്റെ മേലെ പറഞ്ഞുപോയതല്ലേ…അണ്ണൻ ഷെമി..🙏 😅

കിച്ചു നീരജിന് നേരെ കൈകൂപ്പിക്കൊണ്ട് ചിരിച്ചു പറഞ്ഞു..!

നീരജ് : അതെയാ..! അപ്പൊ ഇതോ..?😼

കിച്ചു : ഏത്..👀

നീരജ് പിന്നെയും അടുത്തൊരു വീഡിയോ കൂടെ പ്ലേ ചെയ്തു..! ഇന്നലെ കിച്ചു കൃഷ്ണയെയും ലീലയെയും ഉദാഹരണമാക്കി പറഞ്ഞ പോയിൻ്റ് കൂടി നീരജ് എടുത്തിട്ടു..!

കിച്ചു : എൻ്റെ പൊന്നണ്ണാ ക്ഷമിക്ക്..,പറ്റിപ്പോയി..! ഇന്നലെ രണ്ടെണ്ണം അടിക്കുമ്പോ ആ ദളപതി സിനിമ കൂടി കണ്ടതിൻ്റെ ഹാങ്ങോവറിൽ പറഞ്ഞുപോയതാണ്..! ലീലയെ ആര് സപ്പോർട്ട് ചെയ്യുന്നു , അവളോട് പോയി പണി നോക്കാൻ പറ..! കൃഷ്ണ ചേച്ചി ഉയിര് , കൃഷ്ണ ചേച്ചി കീ ജയ്…😌

നീരജ് : ഡേയ്…ഡേ മതി..! ഓവർ ആക്കാതെ..!

കിച്ചുവിൻ്റെ പ്രകടനങ്ങൾ കണ്ട് നീരജ് നിറുത്താൻ പറഞ്ഞു..!

നീരജ് : ഈ വീട്ടിൽ ജനിച്ചതാണേ ഞാനിങ്ങനെ കിടന്ന് കഷ്ടപ്പെടണോടാ..! നല്ല ഒന്നാം തരം പുറത്ത് കാണിക്കാൻ പറ്റാത്ത തന്തയും വായ തുറന്ന എൻ്റെ ചെവി തിന്നുന്ന ഒരു തള്ളയും ഉണ്ടെനിക്ക്..! അവരെങ്ങാനും നി പറഞ്ഞത് കേട്ട അന്ന് നിൻ്റെ അന്ത്യം ആയിരിക്കും..😅😌

നീരജ് ചിരിച്ചുകൊണ്ട് പറഞ്ഞപ്പൊ കിച്ചുവും നീരജിന് നോക്കി തിരിച്ചും ചിരിച്ചു

നീരജ് : പോട്ടെ…ഇനി നിന്നാലെ ശോഭമ്മ എന്നെ ശരിക്കും പുറത്താക്കും..😅

നീരജ് ചാവി തിരിച്ച് ഹിമാലയൻ സ്റ്റാർട്ട് ആക്കി..! അക്സിലേറ്റർ ചെറിയ രീതിയിൽ മുറുക്കിക്കൊണ്ട് കിച്ചുവിന് നോക്കി..!

നീരജ് : പോട്ടെ…🤓 ചിന്ന തയവള് തന്ത രാസവേ…മുള്ളിൽ തോണ്ട്രിയാ ചിന്ന റോസാവെ…😅😅

കിച്ചുവിന് നോക്കി പറഞ്ഞു ചിരിച്ചുകൊണ്ട് നീരജ് വണ്ടി മുന്നോട്ട് എടുത്തു..!

.

.

.

ചിന്ന തയവള് തന്ത രാസവേ…മുള്ളിൽ തോണ്ട്രിയാ ചിന്ന റോസാവെ…😅😅

സൊല്ലവാ ആരാറൊ നാം സൊന്തങ്കൾ യാരാറൊ ഉൻതൻ കണ്ണിൽ യേന്താൻ നീരൊ…

ചിന്ന തയവള് തന്ത രാസവേ..💎

.

.

.

.

ബിന്ദു : എന്താടാ പോയി…പോയി ഇനി സൂര്യനസ്തമിച്ചാലെ പാലുമായി വരൂ..😤

നീരജിന് കണ്ടയുടൻ ബിന്ദു ചേച്ചി മുഖം കറുപ്പിച്ച് പറഞ്ഞുകൊണ്ട് നീരജിൻ്റെ കയ്യിൽ നിന്നും പാൽ പാത്രം വാങ്ങി..!

നീരജ് : ഒരു പത്ത് പതിനഞ്ച് മിനിറ്റ് വൈകിയതിനെയാണോ ചേച്ചിയിങ്ങനെ ചൂടാവണെ…🙂

ബിന്ദു : നി എത്ര കൊണ്ടാലും പഠിക്കില്ലല്ലെ..നീരജെ..!

തിരികെ കിച്ചനിലേക്ക് നടക്കുന്നതിനിടയിൽ ബിന്ദു ചേച്ചി നീരജിന് നോക്കി പറഞ്ഞുകൊണ്ട് നടന്നു..!

നീരജ് : അതിനിപ്പോ എന്താ ഉണ്ടായേ..!

ആരേലും എന്തേലും പറഞ്ഞോ..? 🤨

ബിന്ദു : ഇവിടെ നി മാത്രം അല്ല..ഉള്ളത്..വേറെ പലരും ഉണ്ട്..! അവരൊക്കെ ചായ കുടിക്കാൻ വന്നിരിക്കുമ്പോ ഞാനവരോടൊക്കെ ആയി പറയാ ” അയ്യോ ചായ കുടിക്കാൻ ആണേൽ പാലില്ല , പാല് വാങ്ങാൻ ആള് പോയിട്ടുണ്ട് ഒന്ന് വെയിറ്റ് ചെയ്യൂ ഇപ്പൊ വരുംട്ടൊ ” എന്ന് പറയണോ..? 😡😤

ബിന്ദു ചേച്ചി നീരജിന് നോക്കി പ്രത്യേക ആക്ഷനും മുഖറസങ്ങളോടെയൊക്കെ പറഞ്ഞപ്പോ നീരജിന് ചിരിയാണ് വന്നത്..! എന്നാ ആ ചിരി പുറത്ത് കാട്ടിയ കൈയില്ലിരിക്കുന്ന പാൽ പാത്രം മോന്തയിൽ വന്ന് പതിക്കാൻ സാധ്യതയുണ്ടെന്ന ചിന്തയിൽ നീരജ് ചിരി അടക്കി പിടിച്ചു..!

മിനിറ്റുകൾ എങ്ങോട്ടോ ഓടാൻ തുടങ്ങാൻ..! ഇത്ര നേരം ആരോ സെറ്റ് ചെയ്തത് പോലെ സ്ലോ മോഷനിൽ പോയ സമയം നിമിഷ നേരംകൊണ്ട് പന്തയകുതിരയുടെ കൂട്ട് മുന്നോട്ട് ചലിക്കാൻ തുടങ്ങി..! നീരജ് പതിവ് പോലെ ചെടികളും മറ്റും നനക്കാനും പട്ടിയെ കുളിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു..! അതെല്ലാം മര്യാദയ്ക്ക് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അച്ചുവിന് സ്കൂളിൽ കൊണ്ടാക്കാനുള്ള സമയം ആയെന്ന് നീരജിന് ഓർമ വന്നത്..! ആരോ തൊടുത്തു വിട്ട വാണം പോലെ നീരജ് വേഗം കുളിച്ച് റെഡിയായി പുറത്തേക്കിറങ്ങി..! ഇല്ലേ അത് മതി അച്ചു സ്കൂളിൽ പോവാതിരിക്കാൻ..! പതിവ് പോലെ വലിയ തെളിച്ചമില്ലാത്ത മുഖത്തോടെ അച്ചു യൂണിഫോമുമിട്ടു വന്നു..! പിന്നാലെ ബാഗുമായി ബിന്ദു ചേച്ചിയും ശോഭമ്മയും പിന്നാലെ..! പതിവ് യാത്ര പറച്ചിലിന് ശേഷം അച്ചുവിനെയും കൂട്ടി നീരജ് സ്കൂളിലേക്ക് യാത്ര തിരിച്ചു..! പോകുന്ന വഴിക്ക് ഇടയിൽ കൃഷ്ണയെ കാണാൻ എന്നോണം പുണ്യാളൻ ബസ്സും നോക്കി കുറച്ച് നേരം നീരജ്

Leave a Reply

Your email address will not be published. Required fields are marked *