നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 2അടിപൊളി  

നീരജ് : പിടിച്ചിരിക്കടി കഴുതേ..!🌝

നീരജ് അവനിലും ബൈക്കിലും ഉണ്ടായിരുന്ന വിശ്വാസത്തിൻ്റെ പുറത്ത് റോഡിലൂടെ വെള്ളം തെറിപ്പിച്ച് മുന്നോട്ട് പോയി കൊണ്ടിരുന്നു..! ഇടയ്ക്ക് വെള്ളം കെട്ടി കിടക്കുന്ന ഭാഗത്തെത്തുമ്പോ മാത്രം ഒരു സുരക്ഷ മാനദണ്ഡം എന്നത് പോലെ ബൈക്ക് സ്ലോ ആക്കും..!

അച്ചു : അതാ പോണു…ആ കാർ..! വെട്ടിക്ക്..!😃

എത്രയോ മുന്നിലൂടെ പോയി കൊണ്ടിരുന്ന കറുത്ത ഫോർച്ചൂണർ കണ്ട് അച്ചു കൈനീട്ടി..! അച്ചുവിൻ്റെ ആവേശത്തിന് കൂട്ടെന്ന പോലെ നീരജ് മുന്നിലുണ്ടായിരുന്ന വണ്ടികൾ വെട്ടിച്ച് മുന്നോട്ട് പോയി കൊണ്ടിരുന്നു..! പക്ഷേ റോക്കറ്റ് പോലെ പോയി കൊണ്ടിരുന്ന ആ ഭീമൻ വണ്ടിയെ പിടിക്കാനുള്ള ത്രാണി ഹിമാലയനെ ഉണ്ടോ ചോദിച്ചാൽ , അതിപ്പോ പറയാൻ പറ്റില്ല..! ഏതാണ്ട് വണ്ടിയുടെ അടുത്തെത്തിയപ്പോ നീരജിന് ഈ കാർ മൂന്ന് എവിടെയോ കണ്ടിട്ടുണ്ടല്ലോ തോന്നി..! പെട്ടെന്ന് തന്നെ ആളെ പിടികിട്ടിയത് കൊണ്ട് ഒരു വള്ളി കൂടി ഒഴിവാക്കാം കരുതി നീരജ് ബൈക്കിൻ്റെ സ്പീഡ് കുറച്ചു..!

അച്ചു : പിടിക്കതിന്..! വേഗം പോ…😤

അച്ചു കൈകൊണ്ട് മുന്നോട്ട് കാട്ടി

പറഞ്ഞു..!

നീരജ് : അതാ ചെർക്കൻ്റെ വണ്ടിയാണ് ആ സോണിടെ…🙃

സ്പീഡ് കുറച്ചുകൊണ്ട് നീരജ് പറഞ്ഞു..!

അച്ചു : കുഴപ്പം ഇല്ല വേഗം പോ..!

തേരിലിരുന്ന് യുദ്ധമുഖത്തേക്ക് ആക്രോശിച്ച് പോകുന്ന രാജാവിന് പോലെ ബൈക്കിൻ്റെ മുന്നിലിരുന്ന് അച്ചു ഉറക്കെ ഒച്ചയിട്ടു..! അച്ചുവിൻ്റെ ശബ്ദം കേട്ട് സൈഡിലുള്ള വണ്ടിക്കാർ നീരജിന് നോക്കുന്നത് കണ്ടപ്പോ നീരജ് പിന്നെയും സ്പീഡ് കൂട്ടി..! ഒടുവിൽ ജങ്ഷനിൽ വച്ച് കാറിനെ കിട്ടിയെങ്കിലും അത് നിർത്തിയിട്ട നിലയിലായിരുന്നു..!

അച്ചു : ഇപ്പൊ നിനക്ക് സമാധാനം ആയല്ലോ..!😤😡

മുന്നിലിരുന്ന് കൈകെട്ടിക്കൊണ്ട് അച്ചു പറഞ്ഞു..!

നീരജ് : നിനക്കെന്താടി വയ്യേ..! വാ ഇറങ്ങ്..!😅

നീരജും അച്ചുവും ബൈക്കിൽ നിന്നും ഇറങ്ങി..! അച്ചു വേഗം പോയി കാറിൻ്റെ ടയറിൽ ചവിട്ടിക്കൊണ്ട് ദേഷ്യം തീർത്തു..!

നീരജ് : അങ്ങനെ നല്ല കാര്യം വല്ലതും ചെയ്യ്..! പിന്നെ കാർ നമ്മടെ അല്ലെങ്കിലും കാല് നമ്മടെ ആണേ..😅

സോണിയുടെ കാറിൻ്റെ ടയറിൽ ചവിട്ടിയതിന് നീരജ് അച്ചുവിന് അഭിനന്ദിച്ചെങ്കിലും കാലെങ്ങനും വീൽ കപ്പിൽ കൊണ്ട് വേദന എടുത്ത സ്വയം അനുഭവിചോണം എന്ന മട്ടിൽ പറഞ്ഞു..!

അച്ചു : ചോക്ലേറ്റ് വാങ്ങി തരൊ..!😃

സൂപ്പർ മാർക്കറ്റിലേക്ക് കയറിയ നീരജിന് കണ്ട് അച്ചു പിന്നാലെ തുള്ളി ചാടി നടന്നു..!

നീരജ് : ഒന്ന് പയ്യെ പറയൊ..!🙂

ഉറക്കെ പറഞ്ഞ അച്ചുവിന് വാണിങ് കൊടുത്ത് കൊണ്ട് നീരജ് പറഞ്ഞു..!

അച്ചു : ചോക്ലേറ്റ് വാങ്ങി തരൊ..!🙂

നീരജിൻ്റെ പാൻ്റിൽ പിടിച്ചുകൊണ്ട് അച്ചു പതുക്കെ പറഞ്ഞു..!

നീരജ് : ഇല്ലാ..😼

അച്ചു : പ്ലീസ്..🥲

നീരജിന് നോക്കി അച്ചു മുഖത്ത് ദൈന്യത

വരുത്തിക്കൊണ്ട് പറഞ്ഞു..!

നീരജ് : ബാലൻസ് വല്ലതും ഉണ്ടേൽ നോക്കാം..😌

നീരജ് അകത്തേക്ക് നടന്നു , ഒപ്പം അച്ചുവും..! സ്കൂളിൽ നിന്നും തിരിച്ച് വരുമ്പോ ബിന്ദു ചേച്ചി പ്രത്യേകം മറക്കാതെ വാങ്ങാൻ പറഞ്ഞ അല്ലറ ചില്ലറ സാധനങ്ങൾ നീരജ് ഓരോ സെക്ഷനിലൂടെയും നടന്ന് എടുത്തിട്ട് വന്നു..! ബിൽ കൗണ്ടറിൽ കൊടുത്ത് അതിൻ്റെ ബില്ലും വാങ്ങി പൈസയും കൊടുത്തു..! ബാലൻസ് വന്ന പത്ത് രൂപയ്ക്ക് ഒരു ഫൈവ്സ്റ്റാറും വാങ്ങി അച്ചുവിന് കൊടുത്തു..!

അച്ചു : ഇതല്ല…അത്..അത്..!

നിലത്ത് ചാടികൊണ്ട് അച്ചു നൂറിൻ്റെ ഡയറി മിൽക് ചൂണ്ടിക്കൊണ്ട് പറഞ്ഞു..!

നീരജ് : ആകെ പത്ത് രൂപയുള്ള പൊന്ന് മോള് ഇത് വാങ്ങിച്ചേ…അത് പിന്നെ വാങ്ങി തരാ..!

ആൾക്കാർ ശ്രദ്ധിക്കാതിരിക്കാൻ കുറച്ച് കുനിഞ്ഞ് അച്ചുവിൻ്റ് ഷർട്ട് കോളർ റെഡിയാക്കികൊണ്ട് നീരജ് ഒരു സ്വകാര്യം പോലെ പറഞ്ഞു..! സാഹചര്യം അതായത് കൊണ്ടാണോ അതോ അവിടെ കിടന്ന് കരഞ്ഞാലും ഡയറി മിൽക് കിട്ടില്ല കരുതിയിട്ടാണോ എന്തോ അച്ചു വലിയ പിടിവാശി കാണിക്കാതെ നീരജിൻ്റെ ഒപ്പം പുറത്തേക്ക് വന്നു..!

Leave a Reply

Your email address will not be published. Required fields are marked *