ലീലയും അവളുമായി ബന്ധപ്പെട്ട കാര്യങ്ങളും നീരജിന് സംബന്ധിച്ച് മറ്റൊരു യൂണിവേഴ്സ് ആയതുകൊണ്ട് നീരജ് അതിനൊന്നും ചെവിക്കൊടുക്കാതെ അവൻ്റെ പണികൾ തുടർന്നു..! ശോഭമ്മയും കല്ലുവും പിന്നെയും എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു..!
>>>16:05
ടാപ്പ് തുറന്ന് കയ്യും കാലും കഴുകുമ്പോഴാണ് ബിന്ദു ചേച്ചി അങ്ങോട്ടേക്ക് വന്നത്..!
ബിന്ദു : കഴിഞ്ഞില്ലേടാ…😊
നീരജ് : ഇന്നത്തെ ക്വോട്ട കഴിഞ്ഞു .., ഇനി നാളെ..! 😅😌
നീരജ് ചിരിച്ചുകൊണ്ട് പറഞ്ഞു..!
ബിന്ദു : ശെരി…ശെരി നി വേഗം റെഡിയായി അച്ചുവിന് കൂട്ടാൻ പോയ്ക്കെ…!
നീരജിൻ്റെ നേരെ തോർത്തുകൊടുത്തുകൊണ്ട് ബിന്ദു ചേച്ചി പറഞ്ഞു..!
നീരജ് : അതിപ്പോ എത്രയുണ്ട്..! ഒരു ബനിയനും ലോവറും എടുത്തിട്ട എൻ്റെ പണി കഴിഞ്ഞു..! പിന്നെ ബൈക്കൊണ്ട് ഒരു പറക്കൽ അത്രേ ഉള്ളു…😌… ആഹ്..പിച്ചല്ലേ എൻ്റെ മസ്സില്..🙂
നീരജ് കൈതടവികൊണ്ട് പറഞ്ഞു..!
ബിന്ദു : അധിക വേഗം ആളെകൊല്ലും..🌝
കയ്യിലെ പൊടി തട്ടിക്കളയുന്നത് പോലെ കൈപ്പത്തി രണ്ടും തട്ടിക്കൊണ്ട് ബിന്ദു ചേച്ചി പറഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു..!
കയ്യിലെ തോർത്തുകൊണ്ട് കയ്യും മുഖവും മര്യാദയ്ക്കൊന്ന് തുടച്ചു കൊണ്ട് നീരജ് കോട്ടർസിലേക്ക് നടന്നു..! കയ്യിൽ കിട്ടിയ ബനിയനും ലോവറും നിമിഷ നേരംകൊണ്ട് എടുത്തണിഞ്ഞു..! മുടി കൈകൊണ്ടി ഒതുക്കി വെച്ചുകൊണ്ട് ബൈക്കിൻ്റെ താക്കോലും എടുത്ത് കൊണ്ട് റൂമിന് പുറത്തേക്ക് നടന്നു..!
നീരജ് : ചേച്ചിയെ…ചേച്ചി
കിച്ചനിലെ പണികളിൽ മുഴുകിയിരുന്ന ബിന്ദുവിന് നോക്കി നീരജ് ഉറക്കെ വിളിച്ചു..!
ബിന്ദു : എന്താടാ…?
നീരജ് :
എന്തേലും വാങ്ങാൻ ഉണ്ടേൽ നേരത്തെ പറഞ്ഞേക്കണം..! പിന്നെ മനുഷ്യൻ സ്വസ്ഥാമായിരുന്നു ഫോൺ നോക്കുമ്പോ വന്ന് അത് വാങ് ഇത് വാങ് പറഞ്ഞേക്കരുത്..!
ബിന്ദു : അതിനിപ്പോ ഇന്നൊന്നും വാങ്ങാനില്ല..!👋🏼
നീരജ് : ഉറപ്പാണോ..?
ബിന്ദു : ആ..
ഇന്നൊന്നും ഇനി വാങ്ങനില്ല എന്ന രീതിയിൽ ബിന്ദു ചേച്ചി തലയാട്ടി..!
നീരജ് : ശോഭമ്മയോ..?👀
ബിന്ദു : ചേച്ചിക്ക് ചെറിയൊരു തലവേദന , കിടക്കുവാണ്…
നീരജ് പിന്നെ ഒന്നും ചോദിക്കാനൊ പറയാനൊ നിൽക്കാതെ ബൈക്ക് സ്റ്റാർട്ട് ആക്കി..!
ബിന്ദു : ഡാ…നോക്കി പോ..! അവളെയും കൊണ്ട് വരുമ്പോ സ്പീഡിൽ ഒന്നും വരാൻ നിക്കണ്ട…
പിന്നിൽ നിന്നും ബിന്ദു ചേച്ചി ഉറക്കെ വിളിച്ചു…! നീരജ് ബൈക്ക് മുന്നോട്ട് എടുത്തു..! ചില കാര്യങ്ങള് എത്ര പറഞ്ഞാലും മനുഷ്യനെ മനസിലാവില്ല..! അതുകൊണ്ട് തന്നെ മെല്ലെ പോവാൻ പറഞ്ഞെങ്കിലും നീരജ് ബിന്ദു ചേച്ചി പറഞ്ഞത് കേൾക്കാതെ പതിവ് സ്പീഡിൽ വിട്ടു..! അതുകൊണ്ട് തന്നെ അധിക ലാഗ് ഒന്നുമില്ലാതെ നീരജ് സ്കൂൾ എത്തി..! നീരജ് ബൈക്ക് നിറുത്തി ഇറങ്ങി മുന്നോട്ട് നടന്നു..!
സ്കൂൾ വിട്ടതിൻ്റെ എല്ലാ ആവേശവും കുട്ടികളുടെ മുഖത്തുണ്ടായിരുന്നു..! അതിൻ്റെ സന്തോഷത്തിലാവണം അവർ സ്കൂൾ മുറ്റത്ത് ഓടി കൊണ്ടിരുന്നത്..! കുറച്ച് പേരാകട്ടെ വരി വരിയായി സ്കൂൾ ബസ്സിലേക്ക് കയറുന്നുണ്ടായിരുന്നു…! ജീവിതത്തിൻ്റെ നല്ലൊരു ഭാഗം..🤍
നീരജ് അതെല്ലാം നോക്കി മുന്നോട്ട് നടന്നു..! അച്ചു സ്ഥിരം നീരജിന് കാത്തിരിക്കാറുള്ള മരച്ചുവട്ടിലേക്കാണ് നീരജ് നടന്നത്…! കാത്തിരിക്കുന്ന മരം എന്നൊന്ന് സ്ഥിരം ഇല്ലെങ്കിലും അച്ചു കൂട്ടുകാരുടെ ഒപ്പം ഇരിക്കാറുള്ളത് ഒരു തണൽ മര ചുവട്ടിലാണ്..! വളർന്ന് പന്തലിച്ച് വെളുത്ത കുഞ്ഞുപ്പുക്കളുള്ള
ഒരു തണൽ മരം..! അതിലെ പൂക്കളിന് വട്ടമിട്ട് അങ്ങോട്ടും ഇങ്ങോട്ടും പറക്കുന്ന പൂമ്പാറ്റകൾ..! തണൽ മരത്തിൻ്റെ തൊട്ടപ്പുറത്തായി രണ്ട് മൂന്ന് ഊഞ്ഞാലും സ്ലൈഡറും ഉണ്ട്…അതിലാണ് അച്ചു സ്കൂള് വിട്ടാൽ കളിക്കാറുള്ളത്..! ഇതിനെക്കാളും നല്ല പ്ലേ ഗാർഡൻ അപ്പുറത്ത് വേറെയുണ്ട്..!
നീരജ് മരത്തിൻ്റെ അടുത്തേക്ക് ചെന്നു..! പതിവിന് വിപരീതമായി അച്ചു മരച്ചുവട്ടിലൊ ഊഞ്ഞാലിലോ സ്ലൈഡറിലൊ അന്നേരം ഉണ്ടായിരുന്നില്ല..!
