നീരജ് : പിന്നെ…സ്നേഹകൂടുതൽ കൊണ്ടാണല്ലൊ ഇടയ്ക്കിടയ്ക്ക് പണി തന്ന് ശവത്തിൽ കുത്തുന്നതുപോലെ സംസാരിക്കുന്നത്..!എപ്പൊ എങ്ങിനെ പണി തരാമെന്നാ ചിലരൊക്കെ ഉറക്കത്തിൽ പോലും ചിന്തിക്കുന്നത്..😼
നീരജ് ലീലയെ ഉദ്ദേശിച്ച് തന്നെ പറഞ്ഞു..!
ശോഭമ്മ : എൻ്റെ പൊന്ന് മോൻ തൽക്കാലം കാട് കയറി ചിന്തിക്കുവൊന്നും വേണ്ട..! നാളെ ആ കൊച്ചിനെയും കൂട്ടി ഒന്ന് ഇവിടെ വരെ വായൊ..! നിനക്ക് അവളോട് ചോദിക്കാൻ ധൈര്യമില്ലെങ്കിൽ ഞാൻ അവളോട് പറയാം ” ഒന്ന് ഇവിടെ വരെ വരാമോന്ന്..”
ഇനി കൃഷ്ണയെ ഇങ്ങോട്ട് ക്ഷണിക്കാൻ നീരജിന് മടിയാണെങ്കിൽ ആ ചുമതല താൻ ഏറ്റോളാമെന്ന് ശോഭമ്മ പറഞ്ഞു..!
നീരജ് : ഏയ്…ധൈര്യക്കുറവിന്നുമില്ല..🙂
ശോഭമ്മ : വേറാരെയും കാണിക്കാൻ അല്ലെങ്കിലും ഞാനും അമ്മയും ബിന്ദുവുമൊക്കെയില്ലേ ഇവിടെ..! ഞങ്ങളുമൊന്നു കാണട്ടെടാ..😅
വളച്ചുകെട്ടലുകളൊന്നുമിലാതെ ശോഭമ്മ അവരുടെ ആവശ്യം പറഞ്ഞു..!
നീരജ് : തൽക്കാലം അങ്ങിനെയിപ്പൊ കാണണ്ട..😁
ഡൈനിങ് ഏരിയയിൽ നിന്ന് പുറത്തേക്ക് നടക്കാനൊരുങ്ങിക്കൊണ്ട് നീരജ് പറഞ്ഞു..!
ശോഭമ്മ : വേണ്ടാ…! നീയായിട്ട് കാണിച്ച് തന്നില്ലെങ്കിൽ ഞങ്ങളായിട്ട് തന്നെ പോയി കണ്ടോളാം..! ഈ സൊസൈറ്റി എന്തായാലും ഒരു രാത്രി കൊണ്ട് മാഞ്ഞ് പോകില്ലല്ലൊ..
നീരജിന് നോക്കി ചൊടിച്ചുക്കൊണ്ട് ശോഭമ്മ പറഞ്ഞു..!
നീരജ് : അത് വേണോ..! ഇറ്റ്സ് ടൂ റിസ്ക്കി..!
😐
പുറത്തേക്ക് നടക്കാനൊരുങ്ങിയ നീരജ് പെട്ടെന്ന് തിരിഞ്ഞുകൊണ്ട് ശോഭമ്മയോട് പറഞ്ഞു..!
ശോഭമ്മ : ഒരു റിസ്ക്കുമില്ല..! ഞാനും ബിന്ദുവും കൂടി സൊസൈറ്റിയിലേക്ക് പോകുന്നു അവിടെയുള്ള ആ കുട്ടിയുടെ ചേച്ചിയോട് കാര്യം പറയുന്നു..! ഇല്ലെങ്കി ഞങൾ നേരിട്ട് വീട്ടിൽ പോയി കണ്ടോളാം…അല്ലെ ബിന്ദു 😉
ബിന്ദു : അതേ..😌
നീരജ് : അവളുടെ വീട്ടിലെങ്ങാനും അറിഞ്ഞാ എൻ്റെ കഥ തീർന്നു… നാല് ഏട്ടന്മാരാണ്…അതും അവർക്ക് ഇവള് ഒറ്റ പെങ്ങളും..😐
നീരജ് കൃഷ്ണയുടെ വീട്ടിലറിഞ്ഞാലുള്ള പുകില് ശോഭമ്മയോടും ബിന്ദു ചേച്ചിയോടും പറഞ്ഞു..!
ശോഭമ്മ : ഇല്ലെങ്കി ഇലയ്ക്കും മുള്ളിനും കേടില്ലാത്ത രീതിക്ക് നി അവളെ ഇങ്ങോട്ട് കൊണ്ട് വാ ..😼
കൃഷ്ണയെ കണ്ടാലേ താൻ ഇനി ഈ മിഷനിൽ നിന്നും പിന്മാറുവെന്ന് ശോഭമ്മ കട്ടായം പറഞ്ഞു..!
നീരജ് : അത് റിസ്ക്കാണ്…😐
ശോഭമ്മ : ഒരു റിസ്ക്കുമില്ല..! ബിന്ദു നാളെ നീരജ് ആ കുട്ടിയെ ഇങ്ങോട്ട് കൊണ്ട് വരുന്നുണ്ടെ..😼
അവസാനത്തേത് ഉറക്കെ പണി തിരക്കിലായിരുന്ന ബിന്ദു ചേച്ചി കേൾക്കാൻ പാകത്തിന് ശോഭമ്മ പറഞ്ഞു..! പക്ഷേ അതാ വീട് മുഴുവൻ കേൾക്കുന്ന രീതിയിലായിരുന്നു പറഞ്ഞത്..!
നീരജ് : നാളെ തന്നെയാ…കുറച്ച് സമയം താ..🙂
ശോഭമ്മ : ഇത്ര നാളും സമയം തന്നില്ലെ അത് തന്നെ ധാരാളം…
ശോഭമ്മ അത്രയും പറഞ്ഞുകൊണ്ട് റൂമിലേക്ക് കയറിപ്പോയി..! നീരജ് ഡൈനിങ് ടേബിളിൻ്റെ ചെയറിൽ പിടിച്ചു നിന്നു കുറച്ച് നേരം..!
നീരജ് : എന്നാലും എടിപ്പിടി പറഞ്ഞാലെങ്ങനാ…! സമയം താ…😼
ശോഭമ്മ : രണ്ടു ദിവസം..! അതിന് ശേഷം ആളെ കണ്ടില്ലെങ്കിൽ ഞാൻ പറഞ്ഞത് ഓർമ്മയുണ്ടെല്ലോ..
നീരജിൻ്റെ
ചോദ്യത്തിന് ഹാളിൻ്റെ ഏതോ മൂലയിൽ നിന്നും മറുപടി വന്നു..!
സമയം പിന്നെയും കൊറെ മുന്നോട്ട് പോയി..! പതിവ് പോലെ നീരജ് അച്ചുവിന് സ്കൂളിൽ കൊണ്ടാക്കി..!
മറ്റനാൾ ശനിയാഴ്ചയാണ്..അത് കൊണ്ട് തന്നെ കൃഷ്ണയ്ക്ക് ക്ലാസുണ്ടാവില്ല..! ശനിയാഴ്ച വേറെ പ്രത്യേകിച്ച് അവധിയൊന്നും ഇല്ലാത്തത് കൊണ്ട് ഇടങ്കോലിടാൻ പാകത്തിന് ആരും ഉണ്ടാവില്ല..! പിന്നെയുള്ളത് ഗീതയാണ് , മറ്റവളുടെ അമ്മ..! അവർ നാളെ പോകുമെന്ന് പറയുന്നത് കേട്ടു..! അപ്പൊ പിന്നെ ശനിയാഴ്ച വീട്ടിൽ ശോഭമ്മ,ബിന്ദു , കല്ലു, അച്ചു ഇവരെ ഉണ്ടാവു…! കൃഷ്ണയെ കൊണ്ട് വരാൻ പാകത്തിന് വേറെ നല്ലൊരു ദിവസം ഇനി വേറെ അടുത്ത് കിട്ടാനില്ല..!
അച്ചുവിന് കൊണ്ടാക്കി വീട്ടിലേക്ക് മടങ്ങുന്നതിനിടെ നീരജ് ചിന്തിച്ച് കൂട്ടിയത് മുഴുവൻ എങ്ങനെ കൃഷ്ണയെ സേഫ് ആയി കൊണ്ട് വരാമെന്നാണ്..!
