നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 2അടിപൊളി  

നീരജ് : അതിന്നലെ ഇവിടത്തെ നായിൻ്റെ മോൻ കീറിച്ചു..!😅

ബിന്ദു ചേച്ചിയുടെ കയ്യിൽ നിന്നും പാൽപാത്രം വാങ്ങിക്കൊണ്ട് ഒരു സ്വകാര്യം പോലെ നീരജ് പറഞ്ഞു..!

ബിന്ദു : അപ്പൊ നീയിതിൻ്റെ പേരിലാണൊ ആ ചെക്കനെ തല്ലിയത്..😕

ഷർട്ട് നോക്കി എളിയിൽ കൈകുത്തികൊണ്ട് ബിന്ദു ചേച്ചി ചോദിച്ചു..!

നീരജ് : അത് വേറെ കാര്യത്തിന്..! ഇതിൻ്റെ ക്ഷീണം ഞാൻ എന്തായാലും തീർക്കും ഇപ്പോഴല്ല ….പിന്നെ..😉

ബിന്ദു : വേണ്ടാത്ത പണിക്കൊന്നും

നിക്കണ്ടാ ടാ നീയിനി..! ഇന്നലെ തന്നെ എന്തൊക്കെയോ പറഞ്ഞാണ് നിന്നെയിവിടെ നിറുത്തിയത് തന്നെ…😳

നീരജ് : കഴിഞ്ഞിട്ടില്ല രാമ..ഇനിയും ഉണ്ട് ബാക്കി..! തായ് വേരറുത്തിട്ടേ ഞാൻ പിൻ വാങ്ങൂ..😉

ബിന്ദു : നീ അധികം ഡയലോഗടിക്കൊന്നും വേണ്ട..! ആ ചെക്കൻ്റെ കൈയ്ക്ക് നല്ല ചതവിണ്ടന്നാ പറഞ്ഞേ ..! അതോണ്ട് പൊന്ന് മോൻ വേറെ അങ്കലാപ്പൊന്നും ഉണ്ടാക്കാതെ പോയി പാല് വാങ്ങിയിട്ട് വരാൻ നോക്ക്..😅

ബിന്ദു ചേച്ചി ചിരിച്ചുകൊണ്ട് നീരജിന് സൊസൈറ്റിക്ക് ഉന്തി തള്ളി വിട്ടു..! നീരജ് ബൈക്കും കൊണ്ട് പോകുന്നത് നോക്കി നിന്ന ബിന്ദു ചേച്ചി അവൻ പോയി കഴിഞ്ഞപ്പോ ഷർട്ടിലേക്ക് ഒന്ന് പാളി നോക്കി..!

(സൊസൈറ്റിയിൽ )

ദേവി : നിൻ്റെ മുഖത്തിതെന്ത് പറ്റി..👀

നീരജിന് കണ്ടയുടൻ ദേവി ചേച്ചി ആദ്യം ചോദിച്ചത് അതായിരുന്നു.. !

നീരജ് : മുഖത്തെന്ത് പറ്റാൻ..👀

നീരജ് ഫോണിൻ്റെ ഡിസ്പ്ലേ ഗ്ലാസിൽ മുഖം നോക്കി..! ശേഷം ക്യാമറ എടുത്ത് മുഖം നോക്കി…വലിയ മാറ്റം ഒന്നും തോന്നിയില്ല..!

നീരജ് : മുഖത്തെന്ത് പറ്റാൻ..! ചേച്ചിക്ക് തോന്നിയതായിരിക്കും..😅

നീരജ് ചിരിച്ചുകൊണ്ട് പറഞ്ഞു..!

ദേവി : ഏയ്…ചെറിയ നീരുള്ളത് പോലെ ..🤨

നീരജ് : ( രാവിലെ കണ്ണാടി നോക്കിയപ്പോഴൊന്നും നീരൊന്നും കണ്ടില്ലലോ..) അറിയില്ല…ചേച്ചി ചിലപ്പോ കട്ടിലിലെവിടെയെങ്കിലും തട്ടി കാണും..😄

മുഖത്ത് പ്രത്യേകിച്ചൊരു നീരുള്ളതായി തോന്നിയില്ലെങ്കിലും നീരജ് ചെറിയ ഒരു എഫക്റ്റ് കുറഞ്ഞ നുണയെടുത്തിട്ടു..!

ദേവി : അല്ലാതെ റോഡിൽ കിടന്നടിക്കൂടിയിട്ടല്ല..🤨

നീരജ് : ( അത് ചേച്ചിയുടെ ചെവിയിലും എത്തിയാ..) 👀🙂

നീരജ് നിർവികാരതയോടെ ദേവി ഏടത്തിയെ നോക്കി..!

ദേവി : നോക്കണ്ട…!

അവളെന്നോട് എല്ലാം പറഞ്ഞു..😐

നീരജ് : 😕

ദേവി : എന്തിനാടാ വെറുതെ റോഡിൽ കിടന്ന് അടിയുണ്ടാക്കാനൊക്കെ പോണേ..😤

ദേവി ചേച്ചി നീരജിനോട് അടിയുണ്ടാക്കാൻ പോയതിനെക്കുറിച്ച് ചോദിച്ചു..!

നീരജ് : ഒന്നും വേണം വെച്ചായിരുന്നില്ല ചേച്ചി..! അവളെ പറഞ്ഞപ്പോ , കേട്ട് നിക്കാൻ ഞാനൊരു പോഴനല്ല..!😏

ദേവി : അതും അവള് പറഞ്ഞു..

നീരജ് : എന്ത് പോഴനല്ലാന്നൊ..😌

നീരജ് ചളി വാരി കുതറിയെറിഞ്ഞു..!

ദേവി : അല്ല , അവളെ പറഞ്ഞപ്പോഴാണ് നി കയറി തല്ലിയതെന്ന്..! എന്നാലും ഒന്നും വേണ്ടായിരുന്നു ..😼

നീരജ് : എൻ്റെ ഒരഭിപ്രായത്തിൽ കൊടുത്തത് പോരാന്നെ പറയു..😌

ദേവി : ഇനി ഒന്നിനും പോണ്ടാ..! ഞാനിന്നല്ലേ ഒരാളെ സമാധാനിപ്പിക്കാൻ പെട്ട പാട്..! ഇന്നലെ നിന്നെ പോലീസ് പിടിച്ചോണ്ട് പോയി പറഞ്ഞ് കുറെ നേരം ഇരുന്ന് കരയിണ്ടായിരുന്നു ഒരാളവിടെ..😌

നീരജ് : അതെയാ..എന്നിട്ടവളെവിടെ👀❤️

നീരജ് സൊസൈറ്റിയുടെ അകത്തേക്ക് പാളി നോക്കിക്കൊണ്ട് ചോദിച്ചു..!

ദേവി : നോക്കണ്ട അവളകത്തില്ല…😐

നീരജ് : വന്നില്ലേ..👀

കൃഷ്ണയെ കാണാത്തത് കൊണ്ട് നീരജ് ബിന്ദു ചേച്ചിയെ നോക്കി പറഞ്ഞു..!

ദേവി : മ്ച്ചും …😐

ഇല്ലെന്ന രീതിയിൽ ദേവി ചേച്ചി ചുമൽ കുലുക്കി..!

നീരജ് : ഇന്നലെ തൊട്ട്.. ദേ ഇപ്പൊ വരെ കൊറെ മെസ്സേജ് അയച്ചു.., ഒന്നിനും ഒരു റിപ്ലേയുമില്ല ..! പക്ഷേ എല്ലാം അവള് കാണിണ്ട്..🙂

ദേവി : അറിയില്ല…ഇന്നെന്തോ മുഖത്തൊരു തെളിച്ചമില്ല ..! അതോണ്ട് ഞാനിങ്ങോട്ട് വിളിക്കാനും നിന്നില്ല..😐

നീരജ് : ചിലപ്പോ പിണക്കമായിരിക്കും..മാറും മാറിയാൽ വരുമായിരിക്കും..!🙂

പിന്നെ അധിക നേരം ഒന്നും സൊസൈറ്റിയിൽ

നിന്നില്ല..! കുറച്ച് നേരം കൂടി സംസാരിച്ച് നീരജ് പാലും വാങ്ങി തിരികെ പോന്നു..! ദേവി ചേച്ചിയോട് മീഡിയേറ്റർ ആയി ഇടപ്പെട്ട് എല്ലാമൊന്ന് സോൾവാക്കി തരണമെന്ന് നീരജ് പറഞ്ഞു..! അതിനൊരു മറുപടി എന്നോണം ദേവി ചേച്ചി തലയാട്ടി കൈകൊണ്ട് ഓകെ കാണിച്ചു..! പോണ വഴിക്ക് കിച്ചുവിന് കണ്ടെങ്കിലും വൈകീട്ട് കാണാ പറഞ്ഞ് തടിയൂരി..!

Leave a Reply

Your email address will not be published. Required fields are marked *