നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 2അടിപൊളി  

നീരജ് വലിയ പിടുത്തം കൊടുക്കാതെ പറഞ്ഞു..!

ബിന്ദു : അപ്പൊ അവളുടെ മുൻപിൽ വച്ച്

തല്ലണതാണ് പ്രശ്നം..! അല്ലാതെ ചെയ്യുന്നത് തെറ്റാണെന്ന് പറയുമ്പോഴല്ല..😼

നീരജ് : എൻ്റെ പൊന്ന് ചേച്ചി..! ചേച്ചിയുടെ പുത്രി ഉണ്ടല്ലോ…അച്ചു..! ആ കുരിപ്പാണ് എന്നെ മോട്ടറാക്കി ഇത്രയൊക്കെ ഒപ്പിച്ചത്…🙃

നീരജ് ബിന്ദു ചേച്ചിയെയും ശോഭമ്മയെയും മാറി മാറി നോക്കി..!

ബിന്ദു : ആ അതെന്നെ പറഞ്ഞത്..! ആ ചെറിയ കുട്ടി പറയണത് കേട്ട് തുള്ളാൻ മാത്രം ബുദ്ധിയുള്ള നിനക്ക്…😤

നീരജ് : പിന്നെ എൻ്റെ ഡ്രൈവിംഗ് സ്കില്ലിനെ കുറ്റം പറഞ്ഞാ…👀

ബിന്ദു : ഓ…പിന്നെ അന്താരാഷ്ട്ര റേസിംഗ് ആണല്ലോ നടക്കണത്..! നിൻ്റെ അശ്രദ്ധ കുറവ് കൊണ്ടാണെങ്കിലും അല്ലെങ്കിലും ആർക്കേലും എന്തെങ്കിലും പറ്റിയാലോ..😼

നീരജ് : പറ്റിയിലല്ലോ…😐

ബിന്ദു : പറ്റിയില്ലല്ലോ എന്നല്ല , എന്തേലും പറ്റി കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമുണ്ടാ..! റോഡ് എന്തിനാ യാത്ര ചെയ്യാൻ …അത് മര്യാദയ്ക്ക് ഉപയോഗിച്ചൂടെ…😼

നീരജ് : ശെരി…അങ്ങുന്നെ…👍

നീരജ് പ്ലേറ്റും എടുത്ത് കിച്ചനിലേക്ക് നടന്നു..!

ബിന്ദു : നിനക്ക് മതിയായ..രണ്ടെണ്ണം അല്ലെ കഴിച്ചുള്ളൂ..👀

കഴിക്കൽ നിറുത്തി പ്ലേറ്റുമായി നടന്ന നീരജിന് നോക്കി ബിന്ദു ചേച്ചി പറഞ്ഞു..!

നീരജ് : വയറ് നിറഞ്ഞു…! വേണേൽ ശോഭമ്മയ്ക്ക് രണ്ടെണ്ണം കൂടുതൽ കൊടുത്തേക്ക്…😼

>>>7:00

പതിവിലും സന്തോഷത്തിലായിരുന്നു നീരജ് അന്ന് സൊസൈറ്റിയിൽ എത്തിയത്…! മനസിൽ ചില കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നു…അത് തെറ്റല്ലേ എന്നായിരുന്നു പ്രാർത്ഥന…!

ദേവി : എന്താ മോനെ മുഖത്തൊരു തെളിച്ച കൂടുതൽ..🌝

നീരജിൻ്റെ ചിരി കണ്ട് ദേവി ചേച്ചി ചോദിച്ചു..!

നീരജ് : ഓ…നമുക്കെന്ത് തെളിച്ചം ചേച്ചി..! കൃഷ്ണ അകത്തുണ്ടല്ലേ..🌝

നീരജ് ഒരു ദിവ്യനെ പോലെ ദേവി ചേച്ചിയുടെ മുഖത്ത് നോക്കി പ്രവചിച്ചു..!

ദേവി

: നിനക്കെങ്ങനെ മനസിലായി അവള് വന്നിട്ടുണ്ടെന്ന്..🫡

ഒരു സംശയത്തോടെ ദേവി ചേച്ചി നീരജിന് നോക്കി..!

നീരജ് : അതോ..! എനിക്കെ ദേ ഇവിടെയൊരു കണ്ണും കൂടിയുണ്ട് അതിൽ തെളിഞ്ഞതാ..😌 എല്ലാം അറിയുന്നവൻ നാം..

☮️

നെറ്റിയിൽ ചൂണ്ടിക്കൊണ്ട് നീരജ് പറഞ്ഞു..!

ദേവി : നീരജാനന്ത സ്വാമി തിരുവടികളേ…!😅

നീരജ് : എന്തോ…! പറഞ്ഞാലും മകളെ..! ഭവതിക്ക് എന്ത് ഉപകാരം ആണ് നോം ചെയ്യേണ്ടത്..! എന്തായാലും അതെല്ലാം നാം നമ്മുടെ പ്രിയയെ കണ്ടതിന് ശേഷം മാത്രം..🤗😇

നീരജ് കൃഷ്ണയെ കാണാൻ തിടുക്കം കൂട്ടി..!

ദേവി : സ്വാമിയുടെ തൃക്കണ്ണ്..അവിടത്തെ പ്രിയ കുത്തിപ്പൊട്ടിക്കാതെ നോക്കിക്കൊ..😏🙌

മുഖത്ത് നിഗൂഢതയോടൊപ്പം സംശയവും കലർത്തിക്കൊണ്ട് ദേവി ചേച്ചി പറഞ്ഞു..!

നീരജ് : ചേച്ച്യെ..🤥

ചേച്ചിയുടെ പറച്ചില് കേട്ടിട്ട് ഇന്ന് മിക്കവാറും നീരജിൻ്റെ ഫ്യൂസൂരാൻ സാധ്യതയുണ്ട്..!

ദേവി : ഇന്നലെ ക്ലാസ് കഴിഞ്ഞ് വന്നപ്പോഴേ അവളുടെ മോന്ത ഊതി വീർപ്പിച്ച ബലൂൺ പോലെയുണ്ടായിരുന്നു..! കാര്യം തിരക്കിയപ്പോ നീയാണ് പ്രശ്നം എന്ന് മനസിലായി..👀

നീരജ് : 🫠

ദേവി : എന്ത് വിക്രസാടാ നീ ഒപ്പിച്ചേ..👀

നീരജ് : ഞാൻ ഒന്നും കാണിച്ചിട്ടില്ല..! കഴിഞ്ഞ നാല് ദിവസം ആയി മര്യാദയ്ക്ക് അവളെ കണ്ടിട്ട് ..! എന്തിനെ ചേച്ചിക്കറിയാലോ ഒരു മെസ്സേജ് പോലും ഏഹേ..! ആ ഞാൻ എന്ത് ചെയ്യാനാ ചേച്ചി..! 🙂

ദേവി : ആ…, അതൊന്നും എനിക്കറിയില്ല..! പക്ഷെ എന്തോ കാര്യമായിട്ട് പറ്റിയിട്ടുണ്ട്..! 😤

നീരജ് : ചേച്ചി ഈ പാത്രം ഒന്ന് പിടിച്ചേ..! ഞാൻ പോയി ഒന്ന് സംസാരിച്ച് നോക്കട്ടെ..!

പാൽ പാത്രം ദേവി

ചേച്ചിയുടെ കയ്യിൽ കൊടുത്ത് കൊണ്ട് നീരജ് പറഞ്ഞു..!

നീരജ് : പോയി സംസാരിക്കട്ടെ..!👀

പാൽ പാത്രം കയ്യിൽ വാങ്ങിയ ദേവി ചേച്ചിയോട് നീരജ് ചോദിച്ചു..!

ദേവി : ഞാൻ വേണ്ട പറഞ്ഞാ നി സംസാരിക്കാതെ ഇരിക്കോ..!👀

നീരജ് : മ്ച്ചും ..🙂‍↔️

നീരജ് ഇല്ലെന്ന മട്ടിൽ ചുമൽ കൂച്ചി കാണിച്ചു..!

ദേവി : എന്നാ പിന്നെ പൊക്കൊ..🙂‍↔️

Leave a Reply

Your email address will not be published. Required fields are marked *