കൃഷ്ണ : 😊
ആദ്യമായിട്ടാണ് കല്ലു കൃഷ്ണയെ കാണുന്നതെങ്കിലും നീണ്ട നാളത്തെ ബന്ധംപോലെയുള്ള സംസാരം കേട്ട് കൃഷ്ണയൊന്നു ചിരിച്ചു..!
മുത്തശ്ശി : വാ…!😊
കല്ലു കൃഷ്ണയെ കൈകൊണ്ട് മാടി വിളിച്ചു..! കൃഷ്ണ ചിരിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തേക്ക് ചെന്നു..! കല്ലുവിന് കണ്ടപാടെ കൃഷ്ണ കല്ലുവിൻ്റെ കാല് തൊട്ട് അനുഗ്രഹം വാങ്ങി..! ഇന്നേ വരെ കണ്ടിട്ടില്ലെങ്കിലും തൻ്റെയും നീരജിൻ്റെയും ഇടയ്ക്ക് ശക്തമായ ഒരു പാലമായി പ്രവർത്തിച്ചത് മുത്തശ്ശിയാണ്..! അതിൻ്റെ എല്ലാ സ്നേഹം ആദരവും കൃഷ്ണയുടെ ആ പ്രവൃത്തിയിൽ ഉണ്ടായിരുന്നു..!
കല്ലു : നന്നായി വരട്ടെ…! ഭാഗ്യം ചെയ്ത കുട്ടിയാട്ടോ നീയ്…😊
ചെറുതായി വിറയ്ക്കാൻ തുടങ്ങിയ കൈകൾ കൊണ്ട് കൃഷ്ണയുടെ തലയിൽ തഴുകികൊണ്ട്
കല്ലു പറഞ്ഞു..!
നീരജ് : എന്നെ കിട്ടിയതാണോ ഇവളുടെ ഭാഗ്യം..😌
ഒരു തമാശ എന്നത് പോലെ നീരജ് കുസൃതി നിറഞ്ഞ ചിരിയോടെ കല്ലുവിനോട് പറഞ്ഞു..!
മുത്തശ്ശി : ഉം…നിനക്ക് നല്ല അടിയുടെ കുറവുണ്ട്…😅
നീരജ് : 😐
മുത്തശി : ഇവനെന്തേലും കുരുത്തക്കേട് കാണിച്ച എന്നോട് പറഞ്ഞോളൂടോ…! ഇല്ലെങ്കിൽ രണ്ടെണ്ണം കൊടുത്താലും വല്യ തെറ്റില്ല..😅
പരമാവധി ഉറക്കെ പറഞ്ഞു കൊണ്ട് ആംഗ്യ ഭാഷയിൽ കല്ലു കൃഷ്ണയോടായി പറഞ്ഞു..!
നീരജ് : കല്ലു , അവൾക്ക് പറഞ്ഞാ മനസിലാവും..! ഈ കഥകളിയുടെ ആവശ്യമൊന്നുമില്ല..😅
കല്ലുവിൻ്റെ പ്രവർത്തിക്കണ്ട് നീരജ് മുത്തശ്ശിയെ കളിയാക്കി പറഞ്ഞു..! അത് ചെറിയൊരു പക വീട്ടലാണോ സംശയം.. ഉം…
നീരജ് : അവൾക്ക് സംസാരിക്കാൻ കഴിയില്ല…!
ഇതെല്ലാം നോക്കി നിന്ന ശോഭമ്മയോടും ബിന്ദുചേച്ചിയോടുമായി നീരജ് പറഞ്ഞു..! പെട്ടെന്ന് ശോഭമ്മയുടെയും ബിന്ദു ചേച്ചിയുടെയും മുഖം ആകെ ഇഞ്ചി കടിച്ചത് പോലെയായി..!
.
.
.
.
.
നീരജ് : ചേച്ചി പായസം കഴിഞ്ഞോ..😁
കൃഷ്ണയെ കൊണ്ടാക്കി തിരിച്ച് വന്ന നീരജ് കിച്ചണിൽ നിന്ന ബിന്ദു ചേച്ചിയോട് ചോദിച്ചു..! ചേച്ചി ഒന്നും മിണ്ടാതെ ഒരു ഗ്ലാസിലേക്ക് പായസം ഒഴിച്ച് അവൻ്റെ നേരെ നീട്ടി..!
നീരജ് : തലവേദന ആണോ..👀
ബിന്ദു ചേച്ചിയുടെ മുഖത്തെ മുൻപ് കണ്ട പ്രസരിപ്പ് ഇല്ലായ്മ കണ്ട് നീരജ് ചോദിച്ചു..! നീരജിൻ്റെ ചോദ്യത്തിന് ബിന്ദു ചേച്ചി അവനെതന്നെയൊന്ന് ഇരുത്തി നോക്കി..!
ബിന്ദു : എന്താടാ ഇത്..😤
ബിന്ദു ചേച്ചി നീരജിന് നോക്കി ചോദിച്ചു..!
നീരജ് : പായസം അല്ലെ…👀🙂
ബിന്ദു ചേച്ചി എന്താ ഉദ്ദേശിച്ചതെന്ന് മനസ്സിലാവാതെ
നീരജ് കയ്യിലുള്ള പായസത്തിലേക്ക് നോക്കി..! അപ്പോഴും മറു കയ്യിലെ സ്പൂൺ കൊണ്ട് അവൻ പായസം കോരി തിന്നുവായിരുന്നു..!
ബിന്ദു : അതല്ല…! 😐
നീരജ് : പിന്നെ…👀
ബിന്ദു : ആ കുട്ടിക്ക് സംസാരിക്കാൻ കഴിയില്ലാ പറഞ്ഞത്..നേരാണൊ..😼
നീരജ് : ആ അത് ഹാളിൽ വച്ച് പറഞ്ഞതല്ലേ..🤗
നീരജ് പിന്നെയും സേമിയ സ്പൂണിൽ കോരി കൊണ്ട് വായിലേക്ക് വച്ചു..!
ബിന്ദു : ഈ വായ മിണ്ടാത്ത കുട്ടിയേയാണൊ നി ഇത്ര നാളും സ്നേഹിച്ചത്..😐
നീരജ് : അതേ…🤗
ഗ്ലാസിലെ അവസാനത്തെ പാൽത്തുള്ളി കൂടി ഗ്ലാസ് കമഴ്ത്തി നാക്കിലേക്ക് ഒറ്റിച്ചുക്കൊണ്ട് നീരജ് പറഞ്ഞു..!
ബിന്ദു : എന്നാലും
നീരജ് : എന്ത് എന്നാലും..! ഒരു കുഴപ്പവുമില്ല..! എനിക്കവളെ ഇഷ്ടാണ് അവൾക്ക് തിരിച്ചും ..അത് പോരെ..!😼
നീരജ് ഹാളിലേക്ക് നടന്നു..! പിന്നെ എന്തോ ഓർത്തത് പോലെ ബിന്ദു ചേച്ചിയുടെ അടുത്തേക്ക് പിന്നെയും വന്നു..!
നീരജ് : ഞാനൊരു ഗ്ലാസ് കൂടി എടുത്തോട്ടെ..🙂
പായസത്തിൻ്റെ രുചിയിൽ നീരജ് ഒന്നുകൂടി പായസത്തിന് വേണ്ടി അപേക്ഷിച്ചു..! ബിന്ദു ചേച്ചി ഒന്നും മിണ്ടിയില്ല…
നീരജ് : തരാൻ പറ്റില്ലല്ലെ…🙂
നീരജ് ഒരു താളവട്ടം സ്റ്റൈലിൽ ബിന്ദു ചേച്ചിയോട് ചോദിച്ചു..! ബിന്ദു ചേച്ചി ഗ്ലാസ് വാങ്ങി അതിൽ പകുതി പായസം നിറച്ചു..!
നീരജ് : ഈ അര ഒരു ഫുള്ളാക്കാൻ പറ്റോ..?
ബിന്ദു ചേച്ചി നീരജിന് തന്നെ ഒന്ന് ഉറ്റുനോക്കി..! ബിന്ദു ചേച്ചിയുടെ മനസ്സിലൂടെ കടന്ന് പോകുന്ന ചിന്തകളും കാര്യങ്ങളും നീരജിന് ബാധിക്കുന്ന ഒന്നല്ല എന്ന മട്ടിലായിരുന്നു നീരജിൻ്റെ പ്രവർത്തികൾ..!
