നീരജ് ശോഭമ്മയുടെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിക്കാൻ നോക്കി..! അത് മുന്നേ കണ്ടത് പോലെ ശോഭമ്മ ഒഴിഞ്ഞ് മാറി..!
ശോഭമ്മ : ഇതെല്ലാ.., ഇതിനപ്പുറം ചാടി കടന്നവനാണീ
കെ.കെ ജോസ്..😌😅
ഫോൺ കയ്യിൽ പിടിച്ച് ആട്ടിക്കൊണ്ട് ശോഭമ്മ നീരജിന് കളിയാക്കി പറഞ്ഞു..!
നീരജ് : ശോഭമ്മേ കളിക്കല്ലേ..😕
നീരജ് ശോഭമ്മയേ നോക്കി ദൈനീയമായി കെഞ്ചി..!
ശോഭമ്മ : ഡാ..ഏതോ ഒരു കിച്ചുമ്മ രണ്ട് ലവ് ചിഹ്നം അയച്ചിരിക്കുന്നു..! ആരാടാ ഈ കിച്ചുമ്മ..😌
വാട്സപ്പിൽ ചാറ്റ് നെയിം കണ്ട് ശോഭമ്മ ചോദിച്ചു..! ഒരു കൗതുകത്തിൻ്റെ പുറത്ത് നീരജ് കൃഷ്ണയെ കിച്ചുമ്മ എന്നാണ് സേവ് ആക്കിയിരിക്കുന്നത്..!
നീരജ് : അത്…കി… കി കിച്ചുവാണ് അന്ന് ഇവിടെ വന്നില്ലേ അവൻ..!🙂
നീരജ് വീണ്ടും ശോഭമ്മയെ പറഞ്ഞ് കൺവിൻസ് ആക്കാൻ നോക്കി..!
ശോഭമ്മ : അതെയോ…😌
ശോഭമ്മ വാട്സ്ആപ്പ് ചാറ്റ് തുറന്ന് നീരജിന് നോക്കി..! നീരജ് ഒരുതരം ചമ്മലോടെ വേറെ എങ്ങോട്ടോ നോക്കി..!
ശോഭമ്മ : കിച്ചു അല്ലെ..! ഒടിയൻ്റെടുത്ത് തന്നെ വേണോ മോനെ മായം കളി..😌
ശോഭമ്മ നീരജിന് നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു..!
നീരജ് : അന്യൻ്റെ പ്രൈവസിയിൽ കൈക്കടത്താൻ പാടില്ല…👀
നീരജ് ഇടക്കണ്ണിട്ട് ശോഭമ്മയെ നോക്കി പറഞ്ഞു..!
ശോഭമ്മ : ഉം…ഇന്നാ…😌
ശോഭമ്മ നീരജിന് നേരെ ഫോൺ നീട്ടി..! നീരജത് അപ്പൊ തന്നെ തട്ടിപ്പറിച്ച് വാങ്ങി..!
നീരജ് : നാണം ഉണ്ടോ…അന്യൻ്റെ സ്വകാര്യത്തിൽ ഒളിഞ്ഞ് നോക്കാൻ..😕
ഫോൺ കയ്യിൽ കിട്ടിയതും നീരജ് ശോഭമ്മയെ നോക്കി പറഞ്ഞു…!
ശോഭമ്മ : ഇല്ല…ഒട്ടും നാണം ഇല്ല..! ശരിക്കും ഇതൊക്കെ കണ്ടിട്ടേ നാണിക്കണ്ടതേ ഞാനാ..😼
നീരജിന് നോക്കി ഒരു അർത്ഥം വെച്ച ചിരിയോടെ ശോഭമ്മ പറഞ്ഞു..!
നീരജ് : നാണിക്കാൻ മാത്രം അതിൽ ഒന്നുമില്ലല്ലോ..😐👀
നീരജ് ശോഭമ്മയെ നോക്കി..! അന്നേരം നീരജിൻ്റെ
മുഖത്തെ ചോരയെല്ലാം വറ്റി വരണ്ടിരുന്നു..!
ശോഭമ്മ : ഒന്നുമില്ലേ..! അതൊന്ന് മുഖത്ത് നോക്കി പറഞ്ഞേ..😄
നീരജിൻ്റെ അടുത്തേക്ക് കുറച്ച് കൂടി ചേർന്നുകൊണ്ട് ശോഭമ്മ പറഞ്ഞു..!
നീരജ് : ഒന്നുമില്ല..😼😌
നീരജ് ശോഭമ്മയുടെ മുഖത്ത് നോക്കി പറഞ്ഞെങ്കിലും അവസാനം എവിടെയോ ഒരു ചെറിയ ചിരി പൊട്ടി..!
ശോഭമ്മ : എട കള്ള കാമുക..! 😉
നീരജിൻ്റെ രണ്ട് തോളിലും പിടിച്ചുകൊണ്ട് അവനെ കളിയാക്കുന്നത് പോലെ ശോഭമ്മ പറഞ്ഞു..!
നീരജ് : ശോഭമ്മേ ദേ വെറുതെ രാവിലെത്തന്നെ എന്നെ ഊശിയാക്കാതേ..🙂😌
ശോഭമ്മയുടെ വർത്താനം കേട്ട് മാനം കപ്പല് കയറിയത് പോലെ നീരജ് പറഞ്ഞു..!
ശോഭമ്മ : ശെരി..എപ്പോഴാ അവളെ ഇങ്ങോട്ടൊന്നും കൊണ്ട് വരുന്നത്..! 😼
മുൻപ് നീരജിനോട് ആവശ്യപ്പെട്ടതാണെങ്കിലും ശോഭമ്മ നീരജിനത് ഒന്നുകൂടി ഓർമ്മപ്പെടുത്തി..!
നീരജ് : കൊണ്ട് വരണമെന്ന് എനിക്കും ആഗ്രഹം ഉണ്ട്..! എല്ലാരെയും പരിചയപ്പെടുത്തണമെന്നും..പക്ഷേ വേണ്ട..അത്ശെരിയവില്ല..!🙂
നീരജ് പറയാൻ വന്നത് പറഞ്ഞ് മുഴുവിപ്പിക്കാതെ ഇടയ്ക്ക് വച്ച് നിറുത്തി..!
ശോഭമ്മ : എന്ത് ശരിയാവില്ലെന്ന്..?👀
നീരജ് : അവളെ ഇങ്ങോട്ട് കൊണ്ട് വന്നിട്ട് ആരേലും എന്തേലും പറഞ്ഞാലോ..! എന്നെ കളിയാക്കുന്നത് പോലെയല്ലല്ലോ അവളെ കളിയാക്കുന്നത്..😐
നീരജ് കൃഷ്ണയെ കൊണ്ട് വന്നാലുണ്ടാകുന്ന മെയിൻ പ്രശ്നം പറഞ്ഞു..! തന്നെ പറയുന്നത് പോലെയല്ലല്ലൊ കൃഷ്ണയെ ആരേലും എന്തെങ്കിലും പറഞ്ഞാ..🙂
ശോഭമ്മ : ഇവിടെ ആരും ആരെയും കളിയാക്കാൻ പോണില്ല..!🤗
ശോഭമ്മ നീരജിന് നോക്കി പറഞ്ഞു..!
നീരജ് : അത് വെറുതെ തോന്നുന്നതാ..! എൻ്റെടുത്തുള്ള ദേഷ്യം മുഴുവൻ ചിലപ്പോ അവളോട് കാണിക്കും..! എന്നെ പോലെയല്ല , അവള് ഭയങ്കര പാവം ആണ് ..!
ശോഭമ്മ
: ഇവിടെ ആരും ആ കുട്ടിയെ ഒന്നും പറയില്ല..! നിന്നെ ആരെങ്കിലും എന്തേലും പറയിണ്ടൊ..?
നീരജ് : ആരും ഒന്നും പറയുന്നില്ലേ..👀
ശോഭമ്മയുടെ വർത്താനം കേട്ട് നീരജ് ഒന്ന് അന്താളിച്ചു..!
ശോഭമ്മ : അതിന് നീയും എന്തേലുമൊക്കെ തിരിച്ച് പറയുന്നില്ലേ..! അഥവാ എന്തേലും പറയുന്നുണ്ടെങ്കിൽ നി ഇവിടത്തെ ആളായതുകൊണ്ടല്ലേ..😁
