നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 2അടിപൊളി  

നീരജ് : അണ്ടി..! ഇതറിഞ്ഞതാണേൽ ഞാൻ ഓൺലൈനിൽ എങ്കിലും ബുക്ക് ചെയ്തേനെ..🤥

കീർത്തി അടുത്തുള്ളതുകൊണ്ട് പരമാവധി മാന്യമായ രീതിക്ക് നീരജ് സംസാരിക്കാൻ ശ്രമിച്ചു..!

കീർത്തി : അല്ലെങ്കിലും ഈ പൊട്ടൻ്റെ ഒപ്പം ഇറങ്ങി തിരിച്ചിട്ട് എന്തേലും മര്യാദയ്ക്ക് നടന്നിട്ടുണ്ടോ…😤

കിച്ചുവിൻ്റെ ഉത്തരവാദിത്യമില്ലയ്മയേ പരിഹസിച്ചുകൊണ്ട് കീർത്തിയും അവനെയിട്ട് ചൊറിയാൻ തുടങ്ങി..!

കിച്ചു : ശവത്തിൽ കുത്താതെടി..🫠

കീർത്തിയുടെ കൂടെ പരിഹാസം കേട്ട് കിച്ചു പറഞ്ഞു..!

കീർത്തി : ഞാൻ കുത്തും…🙂‍↕️

കിച്ചു : വലിയ ഡയലോഗൊന്നും അടിക്കണ്ട…! പറയണ കേട്ടാൽ തോന്നും ഞങ്ങൾ നിർബന്ധിച്ചിട്ടാണ് നീ വന്നതെന്ന്..! വലിഞ്ഞ് കേറി വന്നതും പോരാ അവള് വലിയ ഡയലോഗ് അടിക്കാൻ വരണ്..

കിച്ചു കീർത്തിയേ നോക്കി പറഞ്ഞു..!

കീർത്തി : നീയും വലിയ ഡയലോഗൊന്നും അടിക്കണ്ട..! കാണിക്ക കുടുക്കയിലെ പൈസ അടിച്ച് മാറ്റിയിട്ടല്ലെടാ നീയും സിനിമയ്ക്ക് വന്നത്…കള്ള..😤

കിച്ചുവിൻ്റെ ചോദ്യത്തിന്

മറുപടിയെന്ന പോലെ കീർത്തിയും തിരിച്ചടിച്ചു..!

കിച്ചു : ആരാടി കള്ളൻ..നിൻ്റെ അപ്പനാടി കള്ളൻ..! സിനിമയ്ക്ക് ഓസിന് കയ്യും വീശിയറങ്ങിരിക്കുവാണ്..! ടിക്കറ്റ് കാശ് നിൻ്റെ അപ്പൻ കൊടുക്കും കരുതിയാ..😤

കിച്ചുവും കീർത്തിയും കൂടി അടിക്കൂടാൻ തുടങ്ങി..!

നീരജ് : ഒന്ന് മിണ്ടാതിരിക്കോ രണ്ടാളും..! 😤

കിച്ചുവിൻ്റെയും കീർത്തിയുടെയും തല്ല് പിടിക്കണ്ട് ഇടയിൽ കയറി നീരജ് പറഞ്ഞു..!

കിച്ചു : അണ്ണാ ..ഞാനല്ല ഇവളാണ്..🥵

നീരജ് : അപ്പൊ ഇനിയെന്താ ചെയ്യാ…തിരിച്ച് വീട്ടിലേക്ക് പോവല്ലേ..! 😤👀

കിച്ചുവിൻ്റെയും കീർത്തിയുടെയും അടിപ്പിടി കാണാൻ താൽപ്പര്യം ഇല്ലാത്തതുക്കൊണ്ട് ഗതി കെട്ട് നീരജ് പറഞ്ഞു..! അല്ലെങ്കിലും തന്നെ പോലെ ഇത്രയും ഗതികെട്ടവൻ വേറെ ആരെങ്കിലും ഉണ്ടാവൊ..! ശോഭമ്മയുടെ കയ്യും കാലും പിടിച്ചാണ് സിനിമയ്ക്ക് പോട്ടേന്ന് ചോദിച്ചത് ഒടുവിൽ സമ്മതം കിട്ടിയപ്പൊ അതിങ്ങനെയും ആയി..!

കിച്ചു : ആ പടത്തിന് കയറാൻ പറ്റിയില്ലെങ്കിൽ വേണ്ട…നമ്മള് വേറെ പടത്തിന് കേറും…ദേ🤗

കയ്യിലുണ്ടായിരുന്ന മൂന്ന് ടിക്കറ്റ് പൊക്കിപ്പിടിച്ച് കൊണ്ട് കിച്ചു പറഞ്ഞു..!

നീരജ് : ഇതേത് പടത്തിൻ്റെയാ…😳

തികച്ചും അമ്പരപ്പോടെ നീരജ് ചോദിച്ചു..!

കിച്ചു : അതൊക്കെ ഉണ്ട്…! ഇതിനും നല്ല റിവ്യൂ ആണ്..🤗

കിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞപ്പൊ നീരജ് എന്ത് ചെയ്യണമെന്ന രീതിയിൽ കീർത്തിയെയാണ് നോക്കിയത്..! ലേഡീസ് ഫസ്റ്റ് എന്നാണല്ലോ , അതോണ്ട് തന്നെ അവളുടെ കൂടെ അഭിപ്രായം എന്താണെന്ന് അറിയാൻ നീരജ് നോക്കി..!

കീർത്തി : മ്മ്…എന്തായാലും വന്നതല്ലേ..! കണ്ടിട്ട് പോവ , പോരാതെ ടിക്കറ്റും എടുത്തില്ലേ..🫠

തൻ്റെ സഹോദരൻ്റെ മണ്ടത്തരങ്ങളെ നമിച്ചുകൊണ്ട് കീർത്തി പറഞ്ഞു..!

നീരജ് : എന്തേലും ചെയ്യ്…! നല്ലൊരു മികച്ച *#*

ദിവസം…🤬

തലമാന്തിക്കൊണ്ട് നീരജും അതിനെ അനുകൂലിച്ചു..! ടിക്കറ്റ് എടുത്ത സ്ഥിതിക്ക് ഇനി കാണാതെ പോകാൻ പറ്റില്ലല്ലൊ..!

കിച്ചു : ആ പടം നമുക്ക് പിന്നീട് ഇവളെ കൂട്ടാണ്ട് വന്നിട്ട് കാണാ…! പിന്നെ എന്തുവാ കയറുവല്ലേ..🤓

മടിച്ച് മടിച്ച് നിന്ന നീരജിനെയും കീർത്തിയേയും നോക്കി കിച്ചു പറഞ്ഞു..!

നീരജ് : ആഹ്…വാ..😒

കിച്ചുവിനോട് അനുകൂലിച്ചുകൊണ്ട് നീരജ് തിയേറ്ററിനകത്തേക്ക് കയറാൻ ഒരുങ്ങി..!

കീർത്തി : അതേ…ഒരു മിനിറ്റ്..

തിയേറ്ററിനകത്തേക്കുള്ള സ്റ്റെപ്പ് കയറാൻ തുടങ്ങിയ കിച്ചുവും നീരജും ഒരു നിമിഷം നിന്നു..!

കിച്ചു : ഇനി നിനക്കെന്താടി പ്രശ്നം..😤

ക്ഷമ ഇല്ലാത്തവനെപോലെ കിച്ചു ചോദിച്ചു..!

കീർത്തി : അതേ…സുമ വരിണ്ടെന്ന്..🙈

ഫോൺ സ്ക്രീൻ കിച്ചുവിനും നീരജിനും നേരെ തിരിച്ചുകൊണ്ട് കീർത്തിപ്പറഞ്ഞു..!

കിച്ചു : രാവിലെ ചോദിച്ചപ്പോ അവൻ വരണില്ലാന്ന് പറഞ്ഞതാണല്ലോ..👀

കീർത്തി : ആവോ..! ഞാനിപ്പോ സ്നാപ് അയച്ചപ്പോ അവനും വരണ്ട് പറഞ്ഞു..!🙂

നീരജ് : ഇനിയിപ്പോ അവനെയും കാത്ത് നിൽക്കണല്ലോ..😐

Leave a Reply

Your email address will not be published. Required fields are marked *