ലീലയെ കുറിച്ച് കേട്ടുകേൾവിമാത്രമുള്ള സുമ ചിരിച്ചുകൊണ്ട് പറഞ്ഞു..! അപ്പോഴേക്കും മൂന്ന് ചായയും ഒരു കോഫിയും വന്നു..
കീർത്തി : ആളൊരു വെകിളിയിണെന്ന് തോന്നുന്നു..! ഞാൻ വിചാരിച്ചു ആ ചേച്ചിക്ക് അടി കിട്ടുമെന്ന്..🤭
ചായ ഊതി കുടിച്ചുകൊണ്ട് കീർത്തി പറഞ്ഞു..! നീരജ് അതിനെ വെറുതെ ചിരിച്ചതെ ഉള്ളൂ..
കിച്ചു : വെകിളിയാ.., അതുക്കും മേലെ…! 😼
കിച്ചു കീർത്തിയെ തിരുത്തിക്കൊണ്ട് പറഞ്ഞു..!
നീരജ് : 😹
അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് റോഡ് സൈഡിലെ ആ നൈറ്റ് കോഫീ ഹൗസിൻ്റെ മുൻപിൽ ഇരിക്കുമ്പോഴാണ് ശോഭമ്മയേരുടെ കാർ അങ്ങോട്ടേക്ക് വന്നത്..!
കിച്ചു : അണ്ണൻ്റെ പിന്നിൽ വല്ല ജിപിഎസും വച്ചിട്ടുണ്ടാ..! നമ്മൾ എവിടെ പോയാലും അവിടെ എല്ലാം ഇവരും എത്തുന്നുണ്ടല്ലോ..🙄
കിച്ചു അവൻ്റെ സംശയം പ്രകടിപ്പിച്ച് കൊണ്ട് പറഞ്ഞു..! അപ്പോഴേക്കും കാറിൽ നിന്നും എല്ലാരും ചായ കുടിക്കാൻ ഇറങ്ങി..! നീരജിന് കണ്ടപാടെ ബിന്ദു ചേച്ചി അവൻ്റെ അടുത്തേക്ക് വന്നു..!
ബിന്ദു : നിനക്ക് വീട്ടിൽ പോവാനായില്ലേ..😼
വന്നപ്പാടെ ബിന്ദു ചേച്ചി നീരജിനോടായി ചോദിച്ചു..!
നീരജ് : അത് ശെരി..! അല്ലെ.. ചേച്ചിയുടെ പറച്ചില് കേട്ടാ തോന്നും വള്ളി പിടിച്ചത് ഞങ്ങളാണെന്ന്..😼
നീരജ് ബിന്ദു ചേച്ചിയെ നോക്കി കോപ്രായങ്ങൾ കാണിച്ചു..!
നീരജ് : എവിടെ ചേച്ചിയുടെ പുത്രി..ഉറക്കത്തിലാണ 😌
അച്ചുവിന് തിരക്കികൊണ്ട് നീരജ് ചോദിച്ചു..!
ബിന്ദു : ഇല്ല അവരുടെ ഒപ്പം
ഉണ്ട്..! കുറച്ച് നീങ്ങി ഇരുന്നെ..😊
നീരജ് ബിന്ദു ചേച്ചിക്കിരിക്കാൻ പാകത്തിന് കുറച്ച് നീങ്ങിയിരുന്നു..!
നീരജ് : വാട്ട് ഹാപ്പൻ്റ് …മുഖം വല്ലാതെ ഇരിക്കുന്നു..!🤨
നീരജ് ബിന്ദു ചേച്ചിയോടായി ചോദിച്ചു..!
ബിന്ദു : ഓ..അതാ ഏസിയുടെ തണുപ്പടിച്ചിട്ടാണ് തോന്നുന്നു..ചെറിയൊരു തലവേദന പോലെ..😄
ബിന്ദു ചേച്ചി നീരജിന് നോക്കി തലവേദന കാര്യക്കാത്ത മട്ടിൽ പറഞ്ഞു..!
നീരജ് : എന്നാ പിന്നെ ഒരു ചായ പറയട്ടെ..! ചൂട് ചായ കുടിച്ച തലവേദനയ്ക്ക് ഒരു ആശ്വാസം കിട്ടും..🤗
ബിന്ദു : ഉം..😊
ബിന്ദു ചേച്ചി പറഞ്ഞോ എന്ന രീതിയിൽ ഒന്ന് മൂളി..!
നീരജ് : ചേട്ടാ …ഇവിടെ ഒരു ചായ..🖐
നീരജ് ചായക്കടക്കാരനെ നോക്കി കൈപ്പൊക്കി ഒരു ചായയ്ക്ക് ഓർഡർ കൊടുത്തു..!
” ഇവിടെ വന്ന് എടുത്തോളൂ ടാ..അങ്ങോട്ട് കൊണ്ട് തരാൻ ആളൊഴുവില്ല..”
സപ്ലൈർ തിരക്കിലായത് കൊണ്ട് ചായ അടിക്കുന്ന ചേട്ടൻ സൗമ്യമായ സ്വരത്തോടെ അവിടെ വന്ന് ചായ എടുത്തോളാൻ പറഞ്ഞു..!
നീരജ് : ആ…👍
നീരജതിനെ ഓകെ എന്ന രീതിയിൽ മറുപടി പറഞ്ഞു..!
ശോഭമ്മ : ബിന്ദുന് ചായ പറയട്ടെ..😊
കൗണ്ടറിൻ്റെ ഭാഗത്ത് നിന്നും ശോഭമ്മ ബിന്ദു ചേച്ചിയോടായി ചോദിച്ചു..!
ബിന്ദു : വേണ്ടേച്ചി ഇവൻ പറഞ്ഞിട്ടുണ്ട്..🤗
ശോഭമ്മയോടായി തനിക്ക് നീരജ് ചായ പറഞ്ഞ കാര്യം ബിന്ദു ചേച്ചി പറഞ്ഞു..! അതിന് ശോഭമ്മ ശരിയെന്ന് പറഞ്ഞു..!
ബിന്ദു : ഇതെന്താടാ നനഞ്ഞിരിക്കുന്നത്..👀
നീരജിൻ്റെ ബനിയനിൽ പിടിച്ചുകൊണ്ട് ബിന്ദു ചേച്ചി ചോദിച്ചു..!
നീരജ് : ഈ…പോകുമ്പൊ ചെറുതായി മഴ കൊണ്ടു..😁
നീരജ് ബിന്ദു ചേച്ചിയെ നോക്കി മുപ്പത്തി രണ്ട് പല്ലും കാണിച്ചു ചിരിച്ചു..!
ബിന്ദു : ഇതന്നെയല്ലേ ഞാനും പറഞ്ഞത് മഴ പെയ്യുന്നു..! ബോധമുള്ള മനുഷ്യന്മാരായാലെ പറഞ്ഞാ കേൾക്കണം..!😼
ബിന്ദു ചേച്ചി നീരജിൻ്റെ ബനിയനിൽ പിടിച്ചുകൊണ്ടന്നെ പറഞ്ഞു..!
നീരജ് : ഞാൻ പറഞ്ഞതാ ചേച്ചി ഇവനോട് കോട്ട് എടുക്കാൻ..! അപ്പൊ ഇവനാ പറഞ്ഞത് മഴ വരില്ലന്ന്..! പോരാതെ അവൻ പറഞ്ഞു കരിനാക്കാണ് പറഞ്ഞാ അച്ചട്ട് ആണെന്ന്… എവിട്രാ നിൻ്റെ കരിനാക്ക്..😼😤
നീരജ് നൈസ് ആയി കിച്ചുവിൻ്റെ തലയിലത് വച്ചുകൊടുത്തു..! ഒരുക്കണക്കിന് കിച്ചുവാണ് കരി നാക്കാണ് മഴ പെയ്യിലെന്ന് പറഞ്ഞ് നീരജിന് കൺവിൻസ് ആക്കിയത്..!
നീരജ് : ഞാൻ പോയി ചായ എടുത്തോണ്ട് വരാ..😁
ഇനി അവിടെ ഇരുന്ന എന്തേലും കേൾക്കുമെന്ന് കരുതി കിച്ചുവിന് ഇട്ട് കൊടുത്ത് നീരജ് ചായ എടുക്കാൻ കൗണ്ടറിലേക്ക് ചെന്നു..! കടക്കാരൻ ചേട്ടൻ ചായ അടിക്കുന്ന തിരക്കിലായിരുന്നു..!
