നീരജ് മുഖമുയർത്തി ബിന്ദു ചേച്ചിയെ നോക്കി..!
.
.
.
.
.
.
കിച്ചു : അണ്ണനിങ്ങിനെ ഡെസ്പ്പടിക്കല്ലേ..! അതവര് അപ്പോഴത്തെ ഒരു സിറ്റുവേഷനിലും അണ്ണനോടുള്ള ഒരു സ്നേഹത്തിൻ്റെ പുറത്തും പറഞ്ഞതല്ലേ…
കമുകിൻ തടികൊണ്ടുള്ള ഏറുമാടത്തിൽ വിലങ്ങനെ കിടന്ന നീരജിനോടായി കിച്ചു പറഞ്ഞു..! നീരജിൻ്റെ ഭാഗത്ത് നിന്നും യാതൊരു വിധ പ്രതികരണവും കിച്ചുവിന് നേരെ അന്നേരം ഉണ്ടായില്ല..!
കിച്ചു : അണ്ണാ…നിങ്ങളത് വിട്…!
നീരജിൻ്റെ മനസ്സ് വേറെ എങ്ങോ ആണെന്ന രീതിക്ക് കിച്ചു പറഞ്ഞു..!
നീരജ് : ഞാനതൊരു കാര്യാക്കി എടുത്തിട്ടില്ല..! അതോണ്ട് തന്നെ ഞാനത് വിട്ടു…😒
കിടന്ന കിടപ്പിൽ ഒരു നെടുവീർപ്പ് പോലെ നീരജ് പറഞ്ഞു..!
കിച്ചു : പിന്നെ എന്താണ് പ്രശ്നം..? നിങ്ങടെ ആരേലും ചത്ത..
നീരജിന് ഒന്ന് ഉഷാറക്കാനായി എന്നോണം കിച്ചു നീരജിൻ്റെ വയറ്റിൽ കൈകൊണ്ട് കുത്തി..!
നീരജ് : ഒഹ്…ഒഹ്..😳
കുത്തിൻ്റെ ശക്തിയിൽ നീരജ് ചുമച്ചു കൊണ്ട് എഴുന്നേറ്റു..!
കിച്ചു : 😐
നീരജ് : നീയെന്നെ കൊല്ലുവോടാ…🫠
കിച്ചു : 🤓
നീരജിന് നോക്കി ഒരു വളിച്ച ചിരി ചിരിച്ചുകൊണ്ട് കിച്ചു കുറച്ചും കൂടി അടുത്തേക്ക് ചാരി ഇരുന്നു..!
കിച്ചു : അത് വിട്.., ലെവള് വേറെ പ്രശ്നമൊന്നും ഉണ്ടാക്കിയില്ലേ…
ലീലയുടെ ഭാഗത്ത് നിന്നും എന്തേലും ചരട് വലി ഉണ്ടായൊന്നറിയാനായി കിച്ചുവിൻ്റെ മനസ് വെമ്പൽ
കൊണ്ട്..!
നീരജ് : മ്ച്ചും …
നീരജ് ഇല്ലെന്ന് രീതിയിൽ ചുമലനക്കി..!
കിച്ചു : ശേ…അങ്ങനെ വരാൻ വഴി ഇല്ലല്ലോ..🧐
സ്വന്തം കയ്യിൽ അടിച്ചുകൊണ്ട് കിച്ചു പറഞ്ഞു..!
നീരജ് : എങ്ങനെ വരാൻ…👀
നീരജ് കിച്ചുവിന് അടിമുടി നോക്കിക്കൊണ്ട് ചമ്രം പടിഞ്ഞിരുന്നു..!
കിച്ചു : അല്ലാ…എൻ്റെ തിയറി തെറ്റിയോ സംശയം…😐
നീരജ് : ഓഹോ…എന്തായിരുന്നു നിൻ്റെ തിയറി..👀
കിച്ചു : അല്ല…ചേച്ചി വരുമ്പോ അവള് ഒടുക്കുണ്ടാക്കുന്നു കരുതി..! അത് കണ്ട് അണ്ണൻ അവളെ എടുത്ത് പഞ്ഞിക്കിടുന്നു..🤗
തികച്ചും സ്വാഭാവികം എന്നോണം കിച്ചു പറഞ്ഞു നിറുത്തി..!
നീരജ് : പൊന്ന് മകനെ…, നിനക്കെന്നെ കോടതി കയറ്റിയാലേ സമാധാനം ആവൂ…😤
ചെറുതായി പല്ല് കടിച്ചിട്ടെന്നോണം നീരജ് പറഞ്ഞു..!
കിച്ചു : അല്ലാ അവളുടെ ഒരു സ്വഭാവം വച്ച് എന്തേലും കുത്തി തിരുപ്പ് ഉണ്ടാക്കാതിരിക്കിലല്ലോ…! അതോണ്ട് പറഞ്ഞു പോയതാണേ..😁
ലീലയുടെ ശരിക്കുമുള്ള സ്വഭാവം നല്ല വെടിപ്പായി അറിയാവുന്നത് കൊണ്ട് കിച്ചു അങ്ങനെ ചിന്തിച്ചതില്ല വേറെ തെറ്റൊന്നുമില്ലായിരുന്നു..!
അങ്ങനെ എന്തൊക്കെയോ പറഞ്ഞും കേട്ടും നീരജ് കിച്ചുവിൻ്റെ ഒപ്പം അവിടെ തന്നെയിരുന്നു..! ഏതാണ്ട് ഏഴുമണി ആയപ്പോഴാണ് നീരജ് തിരികെ വീട്ടിലേക്ക് പോയത്..!
വന്നപ്പോഴുണ്ടായ വാട്ടമൊന്നും തിരികെ പോരാൻ നേരം നീരജിൻ്റെ മുഖത്തുണ്ടായിരുന്നില്ല..! കുറച്ച് നേരം കോട്ടേഴ്സിൽ തന്നെയിരുന്നു ഫോണും നോക്കിയിരുന്നു..! അപ്പോഴാണ് അച്ചു അങ്ങോട്ടേക്ക് വന്നത്..
നീരജ് : എന്താടി…
അച്ചു വന്നപ്പാടെ ഫോണിൽ നിന്നും തലയുറത്തി നീരജ് ചോദിച്ചു..!
അച്ചു : മ്ച്ചും ..
അച്ചു പതിവ് പോലെ ചുമലനക്കി ഒന്നുമില്ലെന്ന് പറഞ്ഞു..! നീരജ് പിന്നെയും ഫോണിലേക്ക് നോക്കിയപ്പോ അച്ചു അവളുടെ പതിവ്
തിരച്ചിൽ നടത്താൻ തുടങ്ങി..!
നീരജ് : അവടെ ഒന്നുമില്ല..😼
ഫോണിൽ നിന്നും തലയുയർത്താതേ നീരജ് അച്ചുവിനോട് പറഞ്ഞു..! അല്ലെങ്കിലും ഈയൊരു ഇൻവെസ്റ്റിഗേഷൻ അച്ചുവിന് ഇടയ്ക്കുള്ളതാണ്..! ഹോസ്റ്റലിൽ വാർഡൻ കുപ്പിയോ മറ്റോ തപ്പാൻ ഇറങ്ങുന്നപോലെയാണ് അച്ചുവിൻ്റെ പ്രതീക്ഷിക്കാത്ത നേരത്തുള്ള ഈ മിന്നൽ പരിശോധന..!
അച്ചു : നിന്നെ അമ്മ വിളിക്കിണ്ട്..
ഇൻവെസ്റ്റിഗേഷൻ്റെ ഇടയിലെന്നോണം അച്ചു നീരജിന് നോക്കി പറഞ്ഞു ..!
നീരജ് : അതെയാ…
നീരജ് ഫോൺ ഓഫാക്കി ചാർജ് ചെയ്യാനിട്ടു..! കിടക്കയിൽ നിന്നും ഇറങ്ങി അച്ചുവിന് പൊക്കിയെടുത്തു..!
അച്ചു : വിട്…വിടന്നേ..😤
അച്ചു നീരജിൻ്റെ കയ്യിലും പുറത്തും തല്ലിക്കൊണ്ട് കുതറാൻ തുടങ്ങി..!
