നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 2അടിപൊളി  

ശോഭമ്മ : മറ്റേ ആൾക്കാരോ..👀

നീരജ് പറഞ്ഞത് മനസ്സിലാവാതെ ശോഭമ്മ ചോദിച്ചു..!

നീരജ് : ആ…തൊഴിലാളികളെ അടിച്ചൊതുക്കുന്ന മുതലാളി വർഗ്ഗം..😌🤗

ശോഭമ്മ : നീയാണോ തൊഴിലാളി..👀

നീരജ് : യെസ്..😌😁

ശോഭമ്മ : അയ്യടാ…ഒരു തൊഴിലാളി വന്നേക്കുന്നു..! നിന്ന് വർത്താനം പറയാതെ എൻ്റെ ഒപ്പം വാടാ ചെറുക്കാ..😄

നീരജ് : ഓകെ ബോസ്..🫣

നീരജ് ഒരു പ്രത്യേക രീതിയിൽ മുന്നോട്ട് കുനിഞ്ഞു കൊണ്ട് പറഞ്ഞു..! നീരജിൻ്റെ ഓരോ പൊട്ടത്തരങ്ങൾ അറിയാവുന്നത് കൊണ്ട് ശോഭമ്മ നടക്കാൻ തുടങ്ങി..,പിന്നാലെ നീരജും..! അല്ലേലും നീരജ് ഈ കാണുന്ന തണ്ടും തടിയെ ഉള്ളൂ..,ചില സമയത്ത്

നീരജിനേക്കാളും ഭേദമാണ് അച്ചു..!

ശോഭമ്മ : പറ്റുവെങ്കിൽ നാളെയോ മറ്റന്നാളൊ ആയിട്ട് ടൗണിൽ പോയി കുറച്ച് വിത്ത് വാങ്ങണെ…

ശോഭമ്മ നടത്തത്തിനിടയിൽ പറഞ്ഞു..!

ശോഭമ്മ : ഇപ്പൊ മഴ ഉള്ളത് കൊണ്ട് ചീരയും മത്തനും വെള്ളരിയൊക്കെയും പെട്ടെന്ന് വളരുമെന്ന് മാസികയിൽ കണ്ടായിരുന്നു..! നമുക്കപ്പോ കുറച്ച് ചീരയും വെണ്ടക്കയും പാകി നോക്കാ ,മുളയ്ക്കുവാണെ ഈ വെറുതെ പുല്ല് പിടിച്ച് കിടക്കുന്നവടെ വൃത്തിയാക്കിയിട്ട് നട..! എന്താ നിൻ്റെ അഭിപ്രായം…👀

നീരജിൻ്റെ ശബ്ദം ഒന്നും കേൾക്കാത്തത് കൊണ്ട് ശോഭമ്മ തിരിഞ്ഞു നോക്കി..! നീരജ് ഫോണിലും നോക്കി നടപ്പായിരുന്നു..

ശോഭമ്മ : ഡാ…😤

ശോഭമ്മ നീരജിന് നോക്കി ഉറക്കെ വിളിച്ചു..!

നീരജ് : ഏഹ്..👀

നീരജ് എന്താണെന്ന് മട്ടിൽ ശോഭമ്മയേ നോക്കി..!

ശോഭമ്മ : ഞാനീ..പറയണത് വല്ലോം നി കേൾക്കിണ്ടാ..😤

ശോഭമ്മ നീരജിൻ്റെ കയ്യിലെ ഫോൺ വാങ്ങിക്കൊണ്ട് പറഞ്ഞു..!

നീരജ് : ആ…ഞാൻ കേട്ടോളം എന്താ ശോഭമ്മ പറഞ്ഞേ..😅

നീരജ് ശോഭമ്മയേ നോക്കി ചോദിച്ചു..!

ശോഭമ്മ : നിൻ്റെ തല ..,ഇനി ഫോണിൽ നോക്കിയാലുണ്ടല്ലോ..😤

ഫോൺ തിരികെ നീരജിൻ്റെ നേരെ നീട്ടിക്കൊണ്ട് ശോഭമ്മ പറഞ്ഞു..!

” കൃഷ്ണെ , ഞാൻ നിന്നോട് സോറി പറഞ്ഞല്ലോ..! നിന്നെ പറഞ്ഞത് കൊണ്ടല്ലേ ഞാനവനെ തല്ലിയത്..എന്നിട്ടെന്താ നീയെന്നോട് ഇങ്ങനെ പെരുമാറണെ…🙂 ”

ഫോൺ കൊടുക്കുന്നതിൻ്റെ ഇടയിൽ ശോഭമ്മയുടെ കൈ തട്ടി നീരജയച്ച വോയിസ് പ്ലേ ആയി..!

നീരജ് : 🙂

ശോഭമ്മ ആ വോയിസ് കേട്ടത് കൊണ്ടാണോ എന്തോ നീരജിൻ്റെ മുഖം ആകെ വിളറിയ പോലെയായി..!

ശോഭമ്മ : എന്താടാ …! എന്തേലും പ്രശ്നം ഉണ്ടോ..🙂👀

നീരജിൻ്റെ

മുഖഭാവവും ഒപ്പം ആ വോയിസും കൂടി കേട്ടിട്ട് ശോഭമ്മ നീരജിനോട് ചോദിച്ചു..!

നീരജ് : ഏയ്..എന്ത് പ്രശ്നം.., അത് വെറുതെ ചുമ്മാ..🤗

നീരജ് ശോഭമ്മയെ നോക്കി പ്രശ്നം ഒന്നുമില്ലെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു..!

ശോഭമ്മ : നിനക്കെന്നോട് പറയാൻ മടിയാണോ , അതോ എന്നെ അന്യയായോണൊ നി ഇപ്പോഴും കാണണെ..🙂

നീരജ് : ഏയ്…അങ്ങനൊന്നുമില്ല ശോഭമ്മേ..!🙂

ശോഭമ്മ : പിന്നെന്താ..?👀

ശോഭമ്മ നീരജിനോട് കാര്യം തിരക്കി..!

നീരജ് : വലുതായിട്ട് ഒന്നൂല്ല..! അതിന്നലത്തെ പ്രശ്നത്തിന് ശേഷം അവളെന്നോട് ഒന്നും മിണ്ടിയിട്ടില്ല..! ഇന്നലെ തൊട്ട് തുടങ്ങിയതാ ഞാൻ മെസ്സേജ് അയക്കാൻ പക്ഷേ നോ റിപ്ലേ..! എന്നാ അവളെല്ലാം കാണണിണ്ട്..! രാവിലെ സൊസൈറ്റിയിൽ പോയപ്പോഴും അവിടെയും വന്നിട്ടില്ല..! ദേവി ചേച്ചിയോട് ചോദിച്ചപ്പോ ഇന്നലെ എന്നെ പൊലീസ് കൊണ്ടോയി പറഞ്ഞ് അവള് കൊറെ കരഞ്ഞു പറഞ്ഞു..! അപ്പൊ ഒന്നും പിണക്കം മാറ്റാനായിട്ട്..🙂

നീരജ് ശോഭമ്മയോട് നിറുത്തി നിറുത്തി പറഞ്ഞു..!

ശോഭമ്മ : ഇതിനാണോ നീയിത്രയും നേരം മുഖം ഇഞ്ചി കടിച്ചത് പോലെ വെച്ചത്..! ഇതൊക്കെ സാധാരണ അല്ലടാ..സ്നേഹം ഉള്ളടത്തെ പരിഭവം കാണൂ..!

നീരജ് : അതിനിത് വലിയ പ്രശ്നമൊന്നുമല്ല..! എനിക്കറിയാ അവള് അങ്ങനെയെന്നോട് മിണ്ടാതെ ഒന്നും ഇരിക്കില്ലെന്ന്..! എന്നാലും ഞാൻ വഴക്കൊന്നും ഉണ്ടാകില്ലെന്ന് വാക്ക് കൊടുത്തതായിരുന്നു..! അതിൻ്റെ ഇടയ്ക്കാണ് ഇന്നലെ അങ്ങനെയൊക്കെ സംഭവിച്ചത്..🙂

ശോഭമ്മ : കഴിഞ്ഞത് കഴിഞ്ഞു..! അതൊന്നും വലിയ കുഴപ്പം ഇല്ല..😅

ശോഭമ്മ പിന്നെയും നടക്കാൻ തുടങ്ങി , പിന്നാലെ നീരജും..!

Leave a Reply

Your email address will not be published. Required fields are marked *