നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 2അടിപൊളി  

അച്ചു : നീയല്ലേ പറഞ്ഞേ ചോക്ലേറ്റ് വാങ്ങി തരാ എന്ന്..😡

കയ്യിലുള്ള ഫൈവ്സ്റ്റാർന് ഞെക്കിക്കൊണ്ട് അച്ചു പറഞ്ഞു..!

നീരജ് : അപ്പൊ പിന്നെ കയ്യിലിരിക്കുന്ന സാധനത്തിൻ്റെ പേര് വല്ല പഞ്ഞിമിട്ടയി എന്നാണൊ..! വേണേൽ തിന്ന് ഇല്ലേ വേണ്ട..😏

അച്ചു : അതിനിത് ഫൈസ്റ്റാർ അല്ലെ ഡയറിമിൽക്ക് അല്ലാലോ..!👀

അച്ചു നീരജിന് ദേഷ്യത്തോടെ നോക്കി..!

നീരജ് : രണ്ടും ഒന്ന് തന്നെയാ പേരിലാണ് വ്യത്യാസം..!🌝

അച്ചു : ഫൈസ്റ്റാറും ഡയറിമിൽക്കും വേറെ വേറെയാണ്..🫡😤

തലയ്ക്ക് കൈകൊടുത്ത് കൊണ്ട്

അച്ചു പറഞ്ഞു..!

നീരജ് : അതെനിക്കറിയാ..😏

നീരജ് പുച്ഛത്തോടെ പറഞ്ഞു..! അല്ലെങ്കിലും പത്ത് രൂപ കൊണ്ട് എന്തൊക്കെ വാങ്ങിക്കും..! ഈ കുരിപ്പിനെ ആണേൽ അമ്പതിൻ്റെ മേലോട്ടുള്ള വില കൂടിയ സാധനെ ഇറങ്ങൂ..

നീരജ് : ഉം..കയറ് കയറ്..!

ബൈക്കിൽ കയറി ഇരുന്നുകൊണ്ട് നീരജ് അച്ചുവിന് നോക്കി പറഞ്ഞു..! അച്ചു കയറാനായി അടുത്തേക്ക് വന്നപ്പോഴാണ് പിന്നിൽ നിന്നും ഉറക്കെ..

” അച്ചു..”

എന്ന വിളികേട്ടത്..! അച്ചുവിന് പോലെ തന്നെ വിളികേട്ട ഭാഗത്തേക്ക് നീരജും തിരിഞ്ഞ് നോക്കി..! അപ്പോഴാണ് ചിരിച്ചുകൊണ്ട് കോഫീ ഹൗസിൽ നിന്നും ചിരിച്ചുകൊണ്ട് ലീല ഇറങ്ങി വരുന്നത് കണ്ടത്..!

അച്ചു : ആയ്… ലൈലു ..!😃

അച്ചു ചിരിച്ചുകൊണ്ട് ലീലയുടെ അടുത്തേക്ക് ഓടി..!

നീരജ് : ഡീ..

നീരജ് പിന്നിൽ നിന്നും വിളിച്ചെങ്കിലും നീരജിൻ്റെ വിളി കേൾക്കാത്ത മട്ടിൽ അച്ചു ലീലയുടെ അടുത്തേക്ക് ചെന്നു..! ലീല അച്ചുവിന് എടുത്തുകൊണ്ട് വാരിപ്പുണർന്നു..! ലീലയുടെ തൊലിഞ്ഞ സ്നേഹപ്രകടനം കണ്ടിട്ട് നീരജിന് ഇരിക്കപ്പൊറുതിയില്ലാരുന്നു..!

നീരജ് : അച്ചു…നി വരിണ്ടോ..! പോയിട്ടെനിക്ക് വേറെ പണിയുള്ളതാണ്..😡

പറയുന്നതിൻ്റെ ഒപ്പം തന്നെ നീരജിൻ്റെ അമർഷം ആക്സിലേറ്റർ മുറുക്കിക്കൊണ്ട് കാണിച്ചു..! അപ്പോഴാണ് കോഫീ ഹൗസിൽ നിന്നും ശ്രീജിത്തും അവൻ്റെ ഭാര്യയും ഇറങ്ങി വന്നത്..!

ലീല : അച്ചൂന് ചോക്ലേറ്റ് വേണോ…?😊

നീരജ് ബൈക്കിൽ ഇരുന്ന് പറയുന്നതൊന്നും വകവെക്കാതെ ലീല അച്ചുനോട് ചോദിച്ചു..! അതിൻ്റെ മറുപടിയായി അച്ചു വേണമെന്ന രീതിയിൽ തലയാട്ടി..!

ലീല : വാ..😊

ലീല അച്ചുവിൻ്റെ കയ്യും പിടിച്ച് തിരിച്ച് മാർക്കറ്റിനകത്തേക്ക് കയറി പോയി..!

നീരജ് : ഹലോ…😤

നീരജ് ബൈക്കിൽ നിന്നും ഇറങ്ങി ലീലയുടെ

പിന്നാലെ പോയി..! നീരജിൻ്റെ കൈത്തട്ടി ഹെൽമറ്റ് നിലത്തേക്ക് വീണു..! നീരജ് പെട്ടെന്ന് തന്നെ ഹെൽമറ്റ് എടുത്ത് മിററിൻ്റെ കാലിൽ തൂക്കി..! നീരജ് വേഗം അച്ചുവിൻ്റെ അടുത്തേക്ക് ചെന്നു..!

നീരജ് : അച്ചു നി വരുന്നുണ്ടോ..? 😤

നീരജ് അച്ചുവിന് വട്ടം പിടിച്ച് നിന്നുകൊണ്ട് പറഞ്ഞു..!

അച്ചു : നിക്ക് ഇപ്പൊ വരാ..

അച്ചു നീരജിൻ്റെ അടുത്ത് ഇപ്പൊ വരാമെന്ന് രീതിയിൽ കൈകൊണ്ട് കാണിച്ചു..!

നീരജ് : ദേ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ വരാൻ നോക്ക്..!😤

നീരജിൻ്റെ ക്ഷമ നശിക്കാൻ പാകത്തിനായിരുന്നു ലീലയുടെ പ്രവർത്തികൾ..! അല്ലെങ്കിലും അച്ചുവിനോട് ലീല കാണിക്കുന്ന അടുപ്പം നീരജിന് സംബന്ധിച്ച് അവനെ ദഹിക്കാത്ത ഒന്നാണ്..!

ലീല : നമുക്ക് തിരിച്ച് കാറിൽ പോയാലോ അച്ചു..!😏😊

അച്ചുവിൻ്റെ മുടി ഒതുക്കിക്കൊണ്ട് ലീല പറഞ്ഞു..!

നീരജ് : ഹലോ..അനാവശ്യ കാര്യത്തില് വെറുതെ ഇടപെടാൻ വരണ്ട..!😡

പല്ല് കടിച്ചുകൊണ്ട് നീരജ് പറഞ്ഞു..!

ലീല : അതെന്നെയാണ് എനിക്കും പറയാൻ ഉള്ളത്..! 😏

ഉരുളക്കുപ്പേരി ലീലയുടെ ഭാഗത്ത് നിന്നും മറുപടി വന്നു..! ലീല അച്ചുവിൻ്റെ കൈപ്പിടിച്ചുകൊണ്ട് അകത്തേക്ക് നടക്കാൻ ഒരുങ്ങി..!

നീരജ് : നിനക്ക് പറഞ്ഞാ മനസിലാവില്ലെ..😡😤

നീരജ് മുന്നോട്ട് ആഞ്ഞതും നീരജിൻ്റെ നെഞ്ചിൽ തള്ളിക്കൊണ്ട് പെട്ടെന്ന് ശ്രീജിത്ത് വന്നു..!

ശ്രീജിത്ത് : എന്താടാ..😡

നീരജ് അവൻ്റെ നെഞ്ചിൽ വച്ച ശ്രീജിത്തിൻ്റെ കൈയിലേക്ക് നോക്കി..!

നീരജ് : വെറുതെ അനാവശ്യ

ശ്രീജിത്ത് : എല്ലായിടത്തും കയറി ആളാവാൻ നോക്കാണൊ..!

നീരജ് പറയുന്നതിൻ്റെ ഇടയിൽ കയറി ശ്രീജിത്ത് പറഞ്ഞു..!

Leave a Reply

Your email address will not be published. Required fields are marked *