മുത്തശ്ശി : നിനക്കൊരു മാറ്റവും ഇല്ല.., ഇപ്പോഴും ദേഷ്യം വന്നാ നി കുഞ്ഞിലെ പോലെ തന്നെയാ..😅
ലീല : ഇഹ് …ഹ്.. മുത്തശ്ശി..😖😫
മുത്തശ്ശിയുടെ സംസാരം കേട്ട് ലീല ചവിട്ടി തള്ളിക്കൊണ്ട് റൂമിൽ നിന്നും പുറത്ത് പോയി..!
>>>>
.
.
.
.
.
.
നീരജ് : ” കൃഷ്ണെ…! കൃഷ്ണെ നി ഇതെല്ലാം കേൾക്കുന്നുണ്ടെന്ന് അറിയാ..! എന്നിട്ടും എന്തിനാ റിപ്ലേ ഒന്നും തരാണ്ട് മിണ്ടാതിരിക്കണേ..! എന്നോട് ദേഷ്യം ആണേൽ ഞാൻ സോറി പറഞ്ഞില്ലേ..”
നീരജ് വോയിസ് റെക്കോർഡ് ചെയ്തു ശേഷം. കൃഷ്ണയ്ക്ക് അയച്ചു..,അത് സെൻ്റാകുന്നതും നോക്കി നിന്നു..! എന്തോ പെട്ടെന്ന് ഓർത്തത് പോലെ നീരജ് അത് അപ്പൊ തന്നെ ഡിലീറ്റ് ചെയ്തു..! നീരജ് അവനയച്ച മെസേജുകൾ സ്ക്രോൾ ചെയ്ത് നോക്കി ” 🚫 you deleated this message ” എന്ന രീതിയിൽ അവനയച്ചിട്ട് ഡിലീറ്റ് ചെയ്ത ഒരുപാട് മെസേജുകൾ അവിടെയുണ്ടായിരുന്നു..! നീരജ് പിന്നെയും വോയിസ് റെക്കോർഡാക്കാനായി വോയിസ് സിംബൽ മുകളിലേക്ക് സ്വയിപ്പ് ചെയ്തു..!
നീരജ് : ” കൃഷ്ണെ , ഞാൻ നിന്നോട് സോറി പറഞ്ഞല്ലോ..! നിന്നെ
പറഞ്ഞത് കൊണ്ടല്ലേ ഞാനവനെ തല്ലിയത്..എന്നിട്ടെന്താ നീയെന്നോട് ഇങ്ങനെ പെരുമാറണെ..🙂
നീരജ് വോയിസ് റെക്കോർഡ് ചെയ്തു കൊണ്ട് അത് ഒന്നുകൂടി കേട്ടു..! ശേഷം എന്തോ ഓരോ പ്രതീക്ഷയിൽ പിന്നെയും അത് സെൻ്റ് ചെയ്തു..! കൃഷ്ണ നീരജിനോട് പിണങ്ങി ഇരിക്കുവാണെന്നാണ് നീരജിൻ്റെ വിശ്വാസം..! അതെല്ലാം ശെരി വയ്ക്കുന്നതാണ് മെസേജ് എല്ലാം സീൻ ചെയ്തിട്ടും അതിനൊന്നും ഒരു റിപ്ലേ പോലും തരാത്തത്..! നീരജ് എന്തൊക്കെയോ ആലോചിച്ച് തൂമ്പയും കയ്യിൽ പിടിച്ച് നിൽപ്പായിരുന്നു..! അപ്പോഴായിരുന്നു അങ്ങോട്ടേക്ക് ശോഭമ്മ വന്നത്..!
ശോഭമ്മ : എന്താണ് മാറി നിന്നൊരു പകൽ സ്വപ്നം കാണൽ..😅
നീരജിന് തോണ്ടിക്കൊണ്ട് ശോഭമ്മ പറഞ്ഞു..!
നീരജ് : ഏയ്…ഒന്നൂല്ല..🤗..! ഇതെന്താ വാക്കത്തിയും കയ്യിൽ പിടിച്ചിട്ട്..👀
ശോഭമ്മയുടെ കയ്യിലെ വാക്കത്തി കണ്ട് നീരജ് തിരിച്ച് ചോദിച്ചു..!
ശോഭമ്മ : ഞാൻ നിന്നെ നോക്കി ഇറങ്ങിയതാ..😄
നീരജ് : എന്തിനെ വെട്ടാനൊ..😳
ശോഭമ്മയുടെ കയ്യിലെ വാക്കത്തിയിലേക്ക് പാളി നോക്കിക്കൊണ്ട് നീരജ് പറഞ്ഞു..!
ശോഭമ്മ : ഹാ..അറം പറ്റണ വർത്താനം പറയല്ലേ..😤
നീരജിൻ്റെ കയ്യിൽ തല്ലിക്കൊണ്ട് ശോഭമ്മ പറഞ്ഞു..!
നീരജ് : 😁
ശോഭമ്മ : ഞാൻ രണ്ട് വാഴ മണി പൊട്ടിക്കാൻ ഇറങ്ങിയതാ..! ബിന്ദു അവിടെ ഏടത്തിയുടെ ഒപ്പം പണിയിലാ അപ്പൊ അവളെ ബുദ്ധിമുട്ടിക്കണ്ട കരുതി..ഞാനിതുമായിങ്ങിറങ്ങി …😃
കയ്യിലെ വാക്കത്തി ഉയർത്തി കാണിച്ചുകൊണ്ട് ശോഭമ്മ പറഞ്ഞു..!
നീരജ് : നല്ല കാര്യം..! ധൈര്യമായി പോയ് വാഴമണിയുടെ കഴുത്തുനോക്കി വെട്ടി വരു മകളെ..🙌😅
ശോഭമ്മയുടെ തലയിൽ അനുഗ്രഹിക്കുമ്പോലെ കൈവെച്ചുകൊണ്ട് നീരജ് പറഞ്ഞു..!
ശോഭമ്മ : വെറുതെ നിക്കുവല്ലെ ..! ഒറ്റയ്ക്ക് നിന്ന് കൊതുകുകടി കൊള്ളാതെ എൻ്റൊപ്പം
പോര്..😅
ശോഭമ്മ ചിരിച്ചുകൊണ്ട് നീരജിന് നോക്കി പറഞ്ഞു..!
നീരജ് : വെറുതെ നിക്കെ..? ഹലോ മാഡം ഈ കാണുന്നതൊന്നും പുറത്ത് നിന്ന് ബംഗാളികളെ ഇറക്കി ചെയ്യിച്ചതല്ല ..! ഈയുള്ളവൻ ഈ ആയുധം വെച്ച് വിയർപ്പൊഴുക്കി പണിതതിന്റെയാ..😮💨😪
കയ്യിലെ തൂമ്പയുയർത്തിക്കൊണ്ട് , ചെത്തി വൃത്തിയാക്കിയ സ്ഥലം കാണിച്ച് നീരജ് പറഞ്ഞു..!
ശോഭമ്മ : അതെയോ..😌😅
നീരജ് : അതേ വലിയ ഡയലോഗോന്നും വേണ്ട..! തലകളരിയാൻ ഞങ്ങൾക്ക് വലിയ മടിയൊന്നും ഇല്ല..🤫😼
നീരജ് ഭീഷണിയുടെ സ്വരത്തിൽ ഒരു കള്ളനോട്ടത്തോടെ പറഞ്ഞു..!
ശോഭമ്മ : ഓഹോ…ആരാണീ ഞങ്ങൾ..😼
കയ്യിൽ തൂക്കിപ്പിടിച്ച് വാക്കത്തി തോളിൽ വച്ചുകൊണ്ട് ആരെയും പേടിയില്ല എന്ന ഭാവത്തിൽ ശോഭമ്മ പറഞ്ഞു..!
നീരജ് : ഞങൾ തൊഴിലാളികൾ..! ” ഇൻക്വിലാബ് സിന്ദാബാദ് …തൊഴിലാളി ഐക്യം സിന്ദാബാദ്..! ഓരോ തുള്ളി ചോരയിൽ നിന്നു**..#
നീരജിൻ്റെ മുദ്രാവാക്യം കേട്ട് ശോഭമ്മ അവൻ്റെ വാ പൊത്തിപ്പിടിച്ചു..!
നീരജ് : ഓ…നിങ്ങള് മറ്റേ ആൾക്കാർ ആണല്ലേ..😌
