നീരജ് : എടി സാമദ്രോഹി…😅
കൃഷ്ണ : 😹
കൃഷ്ണ പൊട്ടിച്ചിരിച്ചു..! എന്ത് ചന്താണെന്നറിയൊ ആ ചിരിക്ക്…😘
നീരജ് : ആ…എനിക്കടി കൊണ്ടെങ്കിലുമെന്താ ഈ ചിരി കാണാൻ പറ്റിയില്ലോ..❤️😊
തന്നെ തന്നെ നോക്കി ചിരിച്ചു നിൽക്കുന്ന കൃഷ്ണയെ നോക്കി നീരജ് പറഞ്ഞു..!
കൃഷ്ണ : 😇
നീരജ് : എന്തൊരു ചിരിയാടി നിൻ്റെ…എന്നെ ഇങ്ങനെ നോക്കി കൊല്ലല്ലേ..😄
കൃഷ്ണ : ( രാവിലെ തന്നെ പഞ്ചാര അടിക്കാൻ ഇറങ്ങിയതാണൊ..😌 )
നീരജ് : സത്യായിട്ടും…കെട്ടിപ്പിടിച്ചൊരു മുത്തം തരാൻ
തോന്നുന്നു..😉
നീരജ് കൃഷ്ണയുടെ അടുത്തേക്ക് കുറച്ചും കൂടി ചേർന്നുകൊണ്ട് പറഞ്ഞപ്പൊ കൃഷ്ണയുടെ മുഖം അറിയാതെ ചുവന്നുപോയി..!
ദേവി : രണ്ടാളുടെയും പിണക്കം കഴിഞ്ഞെങ്കിൽ എനിക്കങ്ങോട്ട് വരാലൊ…അല്ലെ..🫣
പെട്ടെന്നുള്ള ദേവി ചേച്ചിയുടെ കടന്ന് വരവും ശബ്ദവും കേട്ടപ്പൊ കൃഷ്ണ നീരജിന് പിന്നിലേക്ക് ഉന്തി മാറ്റി..! ദേവി ചേച്ചിയെ കണ്ടപ്പൊ ഏതൊരു കാമുകനെയും പോലെ നീരജും എങ്ങോട്ടോ നോക്കി കൊണ്ട് പരുങ്ങി നിന്നു..!
ദേവി : ഉം…ഞാനൊന്നും കണ്ടില്ലേ..😌
നീരജ് : അതിന് ഞങ്ങളൊന്നും ചെയ്തില്ലല്ലോ..😼
ദേവി ചേച്ചിയുടെ പറച്ചില് കേട്ട് നീരജ് സ്പോട്ടിൽ തന്നെ മറുപടി കൊടുത്തു..!
ദേവി : അതന്നെയല്ലേ ഞാനും പറഞ്ഞത് ഞാനൊന്നും കണ്ടില്ലെന്ന്…🤗
നീരജ് തിരിച്ച് എന്താ പറയാന്നറിയാതെ കൃഷ്ണയെ നോക്കി..! അവളാകെ ദേവി ചേച്ചിയെ കണ്ട് വിളറിയപ്പോലെ നിൽപ്പായിരുന്നു കക്ഷി..!
.
.
.
.
.
നീരജ് : അതേ…നിന്നെ ശോഭമ്മ ഒന്ന് കാണണം പറഞ്ഞു..🫣
തിരികെ പോരാൻ നേരം കൃഷ്ണയോടായി നീരജ് പറഞ്ഞു..!
കൃഷ്ണ : 👀
നീരജ് : തുറിച്ച് നോക്കണ്ട..! എല്ലാരും എല്ലാം അറിഞ്ഞു..!🥵
കൃഷ്ണയുടെ നോട്ടം കണ്ട് നീരജ് പറഞ്ഞു..!
കൃഷ്ണ : ( എങ്ങനെ അറിഞ്ഞു..)
നീരജ് : എങ്ങനെ അറിഞ്ഞൂ ചോദിച്ചാ..! അന്ന് അമ്പലത്തിൽ വെച്ച് കണ്ടപ്പോഴേ ചെറുതായി അവർക്ക് ക്ലിക്ക് ആയി..! അന്നേ പിന്നെ ഞാൻ എന്തൊക്കെയോ പറഞ്ഞാണ് തടി തപ്പിയത്..! ഇപ്പൊ പിന്നെ ആ ടൗണിലെ അടി കൂടി ആയപ്പോ…എല്ലാർക്കും എല്ലാം മനസിലായി..!
കൃഷ്ണ : ( എന്നിട്ട് )
കൃഷ്ണ കൈ കൊണ്ട് എന്നിട്ട് എല്ലാവരും എന്ത് പറഞ്ഞെന്ന
രീതിയിൽ ചോദിച്ചു..!
നീരജ് : എന്ത് പറയാൻ ..! നിന്നെ ഇങ്ങോട്ട് കൊണ്ട് വരണം എല്ലാർക്കും ഒന്ന് കാണണം പറഞ്ഞു..! ഞാൻ കൊണ്ട് വരാമെന്ന് ഉറപ്പും കൊടുത്തു…! 😶🌫️
കൃഷ്ണയുടെ തൊണ്ടക്കുഴിയിലൂടെ ഒരു നെടുവീർപ്പ് കണക്കെ ഉമി നീർ ഇറങ്ങിപ്പോയി..!
നീരജ് : അവരെല്ലാരും ഭയങ്കര കമ്പനിയാണ്..! 🤗🤍
കൃഷ്ണയുടെ മുഖത്തെ വിഷാദഭാവം കണ്ട് നീരജ് അവളെ സമാധാനിപ്പിക്കാനായി പറഞ്ഞു..! അത് മനസിലാക്കിയിട്ടാവണം കൃഷ്ണയൊന്ന് ചിരിച്ചത്..! ആ ചിരിയിൽ സമാധാനം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു..! കൃഷ്ണ അത്രയേറെ നീരജിനിന്ന് വിശ്വസിക്കുന്നുണ്ട് ,തനിക്ക് വേദന തരുന്ന ഒന്നും അവൻ ചെയ്യില്ലാന്ന് കൃഷ്ണയ്ക്കറിയാം..!
കൃഷ്ണ : 😊
നീരജ് : നി ഫ്രീ ആണേൽ പറയ്..! നമുക്കൊന്ന് എല്ലാരെയും കാണാം..! ഒപ്പം നിനക്ക് കല്ലൂനെയും കാണലോ..🌝
ശരിയെന്ന രീതിയിൽ കൃഷ്ണ ചിരിച്ചുകൊണ്ട് തലയാട്ടി..!
ദേവി : ഇതുവരെയും നിങ്ങടെ പിണക്കം കഴിഞ്ഞില്ലേ..പിണക്കം കഴിഞ്ഞെങ്കിൽ എനിക്കങ്ങോട്ട് വരാവോ..🫣
കണ്ണിന് മുൻപിൽ കൈകൾ കൊണ്ട് മറച്ചിട്ടെന്ന പോലെ ദേവി ചേച്ചി ചിരിച്ചുകൊണ്ട് അങ്ങോട്ടേക്ക് വന്നു..!
നീരജ് : ഏയ്…എന്ത് പിണക്കം..😅
നീരജ് കൃഷ്ണയുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു..!
ദേവി : അതേ..! എന്നിട്ടാണ് ഒരാളെന്നോട് വന്ന് അങ്കണവാടി പിള്ളാരുടെ കൂട്ട് സങ്കടം പറഞ്ഞത്…😌
നീരജ് : അതുപിന്നെ…🫠
ദേവി : വേണ്ട…വേണ്ട ഇനി കിടന്ന് ഉരുളണ്ടാ..! സംസാരിച്ച് കഴിഞ്ഞെങ്കിൽ നിനക്ക് പോവാനായില്ലേ..😤
ദേവി ചേച്ചി നീരജിന് നോക്കി കണ്ണുരുട്ടി പറഞ്ഞു..!
നീരജ് : ഓകെ..! ബൈ ദി ബൈ ഞാൻ പോകുന്നു..! ഞാൻ പറഞ്ഞ കാര്യം മറക്കല്ലേ ടാ..!😊
കൃഷ്ണയുടെ തോളിൽ തട്ടിക്കൊണ്ട് നീരജ്
പറഞ്ഞു..!
ദേവി : എന്ത് കാര്യം..?👀
