നീരജ് : കീർത്തി..!
മുന്നോട്ട് നടക്കാനൊരുങ്ങിയ കീർത്തിയെ നീരജ് പിന്നിൽ നിന്നും വിളിച്ചു..!
കീർത്തി : ആഹ്…😇
കീർത്തി തിരിഞ്ഞ് നീരജിന് തന്നെ ഉറ്റു നോക്കി..!
നീരജ് : ഞാൻ കൊണ്ടാക്കി തരാ…! കയറിക്കോ..😊
കീർത്തിയുടെ ഭാഗത്ത് നിന്നും എന്ത് പ്രതികരണം വരുമെന്നറിയില്ലെങ്കിലും നീരജ് ലീലയോടുള്ള ഇഷ്ടക്കേടിൻ്റെ പുറത്ത് ചോദിച്ചു..! എന്ന നീരജിന് ഞെട്ടിച്ച് കൊണ്ട് കീർത്തി അവൻ്റെ ബൈക്കിൻ്റെ പിന്നിലേക്ക് കയറി..! നീരജ് ഒന്ന് ചിരിച്ചുകൊണ്ട് ബൈക്ക് മുന്നോട്ട് എടുത്തു..!
നീരജ് : ( നീയെന്താടി..മൈരെ കരുതിയെ..! അച്ചുവിന് കൂടെ കൂട്ടിയ നീരജിന് അങ്ങ് ഇല്ലാണ്ടാക്കം എന്നോ..😏 )
നീരജ് ഒരു തരം പുച്ഛത്തോടെ ലീലയെ നോക്കി… ബൈക്ക് മുന്നോട്ട് എടുത്തു..! എന്തോ ലീലയോട് ഒരു യുദ്ധം ജയിച്ച പ്രതീതിയായിരുന്നു അവനപ്പൊ..! പക്ഷെ പെട്ടന്നായിരുന്നു നീരജ് എയർ പോയ ബലൂൺ പോലെയായത്..! മുന്നിലൂടെ പോയ ബസ്സിൻ്റെ വിൻഡോയിലൂടെ രണ്ടു കണ്ണുകൾ തന്നെ തന്നെ തുറിച്ച് നോക്കുന്നത് നീരജ് കണ്ടു..! തലയിട്ട് സസൂക്ഷ്മം തുറിച്ച് നോക്കുന്ന ആളെക്കണ്ട് നീരജ് അറിയാതെ പറഞ്ഞു പോയി..!
” കൃഷ്ണ..”
കൃഷ്ണയെ കണ്ട നീരജ് ആകെ മഴ നനഞ്ഞ കോഴിയെപ്പോലെയായി..! അതിനേക്കാളും ചേരുന്നത് മധുരിച്ചിട്ട് തുപ്പാനും പറ്റണില്ല ,കയ്ചിട്ട് ഇറക്കാനും പറ്റണില്ല.. എന്നാണ്..! ഏതാണ്ട്
നീരജും ആവൊരു അവസ്ഥയിലായിരുന്നു ആ സമയത്ത്..! ലീലയെ കാണിക്കാനും ചെറിയാനും വേണ്ടിയാണ് കീർത്തിയെ വണ്ടിയിൽ കയറ്റിയത്..! അതിപ്പോ ആരോ പറഞ്ഞ് വച്ചത് പോലെ കറക്റ്റ് കൃഷ്ണ കാണുകയും ചെയ്തു..! ഇപ്പൊ കീർത്തിയെ ഇറക്കിയ അതൊരു വലിയ പരാചയമാവും .., ഇറക്കിയില്ലെങ്കിൽ അതൊരു ദുരന്തവും..🙂..! പരാജയപ്പെടുന്നതിനേക്കാൾ ദുരന്തത്തിൽ പോയി പെടുന്നതാണെന്ന് ബോധ്യത്തിൽ നീരജ് ബൈക്ക് മുന്നോട്ട് എടുത്തു..! യാത്രയിലുടനീളം കൃഷ്ണ മനസിൽ എന്താവും ചിന്തിച്ചത് എന്നാണ് നീരജും ആലോചിച്ചോണ്ടിരുന്നത്..! നാല് ദിവസമായി മെസ്സേജ് അയച്ചിട്ടെങ്കിലും നേരിട്ട് കണ്ടിട്ടങ്കിലും , സംഗതി പിണക്കം ആണെങ്കിലും അവളെൻ്റെ പെണ്ണല്ലെ അവളെന്ത് വിചാരിച്ചു കാണും..! സംഗതി ചട്ടിയും കലവുമാകുമ്പോ തട്ടിയും മുട്ടിയും ഇരിക്കുമെങ്കിലും ആ നോട്ടം കണ്ടിട്ട് മിക്കവാറും ഇന്നതെല്ലാം തവിട് പൊടിയാവും..🙂
>>>
തിരികെ നീരജ് വീടെത്തും മുൻപേ അച്ചുവും സംഘവും വീടെത്തിയിരുന്നു..! ബൈക്ക് കാർപോർച്ചിലേക്ക് കയറ്റി വെച്ചുകൊണ്ട് നീരജ് വാങ്ങിയ സാധനങ്ങളുടെ കവറും കയ്യിലെടുത്ത് കിച്ചണിലേക്ക് നടന്നു..! അച്ചുവിൻ്റെ ശബ്ദം ഒരു കോലാഹലം പോലെ വീടിനകത്ത് നിന്നും നീരജിന് കേൾക്കുന്നുണ്ടായിരുന്നു..! കിച്ചണിൽ അന്നേരം ബിന്ദു ചേച്ചിയോ ശോഭമ്മയോ ഉണ്ടായിരുന്നില്ല..! നീരജ് വാങ്ങിയ സാധനങ്ങൾ കവറോടെ കിച്ചൺ സ്ലാബിലേക്ക് വച്ചു ബിന്ദു ചേച്ചിയോട് പറഞ്ഞ സാധനങ്ങൾ വാങ്ങിയിട്ടുണ്ടെന്ന് പറയാമെന്ന ധാരണയിൽ നീരജ് ഹാളിലേക്ക് നടന്നു..! നീരജ് ചെല്ലുമ്പോ ലീല വാങ്ങിക്കൊടുത്ത വലിയൊരു ഡയറി മിൽക്കും തിന്ന് കുറച്ച് ചോക്ലേറ്റ് മുഖത്തും ആക്കി അച്ചു സെറ്റിയിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു..! തൊട്ടടുത്ത് ശോഭമ്മയും ബിന്ദു ചേച്ചിയും കാര്യമായി ഫോണും നോക്കി ഇരിക്കുന്നുണ്ടായിരുന്നു..! അവർക്ക് എതിരായി അച്ചുവിനോട് എന്തൊക്കെയോ പറഞ്ഞ് ചിരിച്ചുകൊണ്ട് ലീലയും..!
നീരജ് :
ചേച്ചി സാധനങ്ങൾ ആ സ്ലാബിൻ്റെ മീതെ വെച്ചിട്ടുണ്ടെ…🤗
നീരജ് ചിരിച്ചുകൊണ്ട് ബിന്ദു ചേച്ചിയുടെ അടുത്തേക്ക് പോയപ്പോ നീരജിന് ദഹിപ്പിക്കുന്ന പോലെ ബിന്ദു ചേച്ചി അവനെ നോക്കി..!
നീരജ് : എന്ത് പറ്റി മുഖത്ത് വല്ല കടന്നലും കുത്തിയാ..😌
ബിന്ദു ചേച്ചിയുടെ വലിഞ്ഞ് മുറുകിയിരിക്കുന്ന മുഖം കണ്ട് നീരജ് ചോദിച്ചപ്പോ അച്ചു വാ പൊത്തി ചിരിക്കുവായിരുന്നു..! അച്ചുവിൻ്റെ വാ പൊത്തി ചിരിച്ചുകൊണ്ട് ലീലയുടെ അടുത്തേക്ക് ചെന്നു..! അച്ചുവിൻ്റെ വാ പൊത്തിയുള്ള ചിരിയും ലീലയോടുള്ള സമ്പർക്കവും നീരജിന് ഓരോ സെക്കൻ്റിലും ചൊടിപ്പിച്ചുകൊണ്ടിരുന്നു..! പെട്ടെന്നായിരുന്നു നീരജിൻ്റെ കൈത്തണ്ടയിൽ ബിന്ദു ചേച്ചിയുടെ കൈ പതിഞ്ഞത്..!
