ഗീത : ഇതാണോ ആ കുട്ടി..എന്തോരം നേരായടൊ ഇയാളെ നോക്കിയിരിക്കാൻ തുടങ്ങിയിട്ട്…!😊
കൃഷ്ണയെ കണ്ടമത്രേ ഗീത സെറ്റിയിൽ നിന്നും എഴുന്നേറ്റ് കൊണ്ട് ചോദിച്ചു..!
ശോഭമ്മ : അതേ ഇതാണ് ആ കുട്ടി..! 😄
കൃഷ്ണയുടെ തോളിൽ പിടിച്ച് തന്നോട് ചേർത്തുകൊണ്ട് ശോഭമ്മ പറഞ്ഞു..!
ഗീത : സുന്ദരി മോളാണല്ലോ..😊..!
കൃഷ്ണയുടെ കയ്യിൽ പിടിച്ചുകൊണ്ട് ഗീത പറഞ്ഞു..!
” ഒഹ്…ഒഹ് ..”
ഗീത പറഞ്ഞത് ഇഷ്ടപ്പെടാത്ത മട്ടിൽ ഒരു ആക്കിയ പോലെ ലീല ചുമച്ചു..! നീരജ് ഉൾപ്പടെ എല്ലാരും ലീലയെ നോക്കി.. ലീലയുടെ മുഖത്ത് അന്നേരം പരമമായ പുച്ഛഭാവമായിരുന്നു..! ഇതെല്ലാം കണ്ട് അവൾക്ക് പൊളിയുന്നുണ്ടെന്ന് ലീലയുടെ മുഖം കണ്ട് നീരജിന് മനസിലായി..! അതിൻ്റെ സന്തോഷം തിരപ്പോലെ നീരജിൻ്റെ മനസിനകത്ത് പഞ്ചാരി കൊട്ടിക്കയറുവായിരുന്നു..!
ഗീത : വാ ഇരിക്ക്..!😊
കൃഷ്ണ നീരജിനൊപ്പം സെറ്റിയിലേക്ക് ഇരുന്നു..! ചുറ്റുമുള്ള നേട്ടങ്ങളിൽ ചിലത് നീരജിന് അത്ര തൃപ്തികരം അല്ലാത്ത നോട്ടങ്ങളായിരുന്നു..! അതിനിടയിലും ഗീതയുടെ മുഖത്ത് മാത്രം നീരജ് ആത്മാർത്ഥയോടെയുള്ള സമാധാനം കിട്ടുന്നൊരു ചിരി കണ്ടു..! ആ പിശാച്മോറിയുടെ അമ്മയായത് കൊണ്ട് മാത്രമാണ് ഗീതയുമായി ഒരു സംസാരത്തിനും നീരജ് നിന്ന് കൊടുക്കാത്തത്..!
ബിന്ദു : എടുക്ക്..! കൃഷ്ണ വരുന്നത് കൊണ്ട് ശോഭേച്ചി പ്രേതകം പറഞ്ഞുണ്ടാക്കിപ്പിച്ചതാ…😊
ട്രേയിൽ പായസവും കൊണ്ട് വന്ന ബിന്ദു ചേച്ചി പറഞ്ഞു..! ഒപ്പം മറ്റുള്ളവർക്കും ചേച്ചി ഗ്ലാസിൽ പായസം കൊടുത്തു..!
ശോഭമ്മ : മോൾടെ വീട്ടിൽ ആരൊക്കെ ഉണ്ട്..😃
പായസം കുടിച്ചുകൊണ്ടിരുന്ന കൃഷ്ണയോടായി ശോഭമ്മ ഒരു തുടക്കം എന്നത് പോലെ ചോദിച്ചു..!
നീരജ് : എല്ലാരും ഉണ്ട്..! അച്ചൻ , അമ്മ , ഏട്ടന്മാർ അവരുടെ ഭാര്യമാരും പിന്നെ കുട്ടികളും…!
ഗ്ലാസിലെ പായസം വേഗം കുടിച്ചുകൊണ്ട് നീരജ് പറഞ്ഞു..!
ബിന്ദു : അപ്പൊ അടി കിട്ടാൻ ദൂരത്തേക്കൊന്നും പോണ്ടല്ലെ…😹
ഒരു തമാശ എന്നോണം നീരജിൻ്റെ തോളിൽ തട്ടിക്കൊണ്ട് ബിന്ദു ചേച്ചി പറഞ്ഞു..!
നീരജ് : ചേച്ചിയെ…😼
ബിന്ദു : ചുമ്മാ…😉
ഗീത : കുട്ടി പഠിക്കാണോ…😊
നീരജ് : ഹാ..പിജി സെക്കൻഡ് ഇയർ..☺️
നീരജൊന്ന് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു..!
ശോഭമ്മ : നിങ്ങള് സംസാരിച്ചിരിക്ക്…ഞാൻ അമ്മയെ കൊണ്ട് വരാം..!
പെട്ടെന്ന് എന്തോ ഓർത്തത് പോലെ ശോഭമ്മ സെറ്റിയിൽ നിന്നും എഴുന്നേറ്റു കൊണ്ട് പറഞ്ഞു..!
ഗീത : ഇതിപ്പോ എല്ലാത്തിനും നി തന്നെയാണല്ലോ ഉത്തരം പറയുന്നത്..! ആ കുട്ടിക്കും എന്തേലും പറയാൻ അവസരം കൊടുക്കടൊ..😅
കൃഷ്ണയോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് നീരജിൻ്റെ തുടരെ തുടരെയുള്ള മറുപടി കേട്ട് ചിരിച്ചുകൊണ്ട് ഗീത പറഞ്ഞു..! ഗീതയുടെ ആ ഒരു ചോദ്യത്തിന് കൃഷ്ണ നീരജിൻ്റെ മുഖത്തേക്ക് നോക്കി..! നീരജ് വെറുതെ കൃഷ്ണയെ നോക്കി ചിരിച്ചതെ ഉള്ളൂ..!
ലീല : ചിലപ്പോ നമ്മളോട് സംസാരിച്ചാൽ മുത്ത് കൊഴിഞ്ഞാലോ കരുതിയിട്ടാവും…😏
ലീല അവളുടെ സ്ഥിരം ചൊറിയൽ തുടങ്ങി..!
ഇന്നിപ്പോ നീരജിൻ്റെ ഒപ്പം കൃഷ്ണ കൂടി ഉള്ളത് അവനോടുള്ള ദേഷ്യം ഇരട്ടിക്കാൻ മറ്റൊരു കാരണം കൂടിയായി..!
ശോഭമ്മ : ലീലെ… വേണ്ട..😼
ഹാളിലേക്ക് വീൽ ചെയറിൽ മുത്തശ്ശിയെയും കൊണ്ട് വന്ന ശോഭമ്മ പറഞ്ഞു..!
നീരജ് : കല്ലു…🫶🤍
കൃഷ്ണയുടെ എതിർ ദിശയിലേക്ക് നോക്കി നീരജ് ചുണ്ടനക്കികൊണ്ട് പറഞ്ഞു..!
ശോഭമ്മ : എന്തിനാ മോളെ നല്ലൊരു ദിവസം ആയിട്ട് അവനെ ദേഷ്യം പിടിപ്പിക്കാൻ നിക്കണേ…😼
ലീല : ഓ…നമ്മളൊന്നും പറഞ്ഞില്ലേ…! 😏🙌
ലീലയുടെ സംസാരം കേട്ട് നീരജിന് പൊളിയുന്നുണ്ടെങ്കിലും കൃഷ്ണ അടുത്തുള്ളത് കൊണ്ട് അവൻ കൂളായി നിന്നു..! കൃഷ്ണയുടെ മുഖത്ത് തികച്ചും സമാധാനവും ചിരിയും മാത്രവുമായിരുന്നു അന്നേരം ഉണ്ടായിരുന്നത്..!
മുത്തശ്ശി : കൊറെ ആയി മോളെ ഒന്ന് കാണണം എന്ന് ഞാനിവനോട് പറഞ്ഞിട്ട്..! എന്നിട്ട് ഇപ്പോഴാ എന്നെ കാണാൻ തോന്നിയുള്ളൂ…😊😅
വീൽ ചെയറിലിരുന്ന് വെളുക്കെ ചിരിച്ചുകൊണ്ട് മുത്തശ്ശി പറഞ്ഞു..!
