നീരജ് : ആ…🙂
ശബ്ദം പുറത്ത് വരാതിരിക്കാൻ ശ്രമിച്ചെങ്കിലും ചെറിയ രീതിയിൽ അത് പുറത്ത് വന്നു..! അടി കൊണ്ട കയ്യിൽ നീരജ് തടവിയപ്പൊ ബിന്ദു ചേച്ചി നീരജിന് ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു..!
നീരജ് : 👀
നീരജിൻ്റെ മുഖത്ത് അന്നേരം എന്തിനാ തല്ലിയത് എന്നറിയാനുള്ള വ്യഗ്രത നിഴലിച്ചു നിന്നു..!
നീരജ് : എന്താ ചേച്ചി..😤
കൈ തടവിക്കൊണ്ട് നീരജ് ബിന്ദു ചേച്ചിയെ നോക്കി..! അപ്പോഴേക്കും ചറ പറ എന്നോണം നീരജിന് അടി കിട്ടി കൊണ്ടേയിരുന്നു..!
നീരജ് : ഹാവൂ…ആ ശോഭമ്മെ…😕
നീരജ് തുള്ളി ചാടി അടി കിട്ടുന്നതിൽ ഒഴിഞ്ഞുമാറി കൊണ്ട് ശോഭമ്മയെ വിളിച്ചു..! ശോഭമ്മ വന്ന് നീരജിൻ്റെ ചെവിയിൽ പിടിച്ചതോടെ ബിന്ദു ചേച്ചിക്ക് തല്ലാൻ പാകത്തിന് നീരജിന് പിടിച്ച് വച്ചത് പോലെയായി..!
ബിന്ദു : മനുഷ്യന്മാരായ പറഞ്ഞാ കേൾക്കണം…ഒരു നൂറ് വട്ടം പറഞ്ഞാലും നിനക്ക് മനസിലാവില്ല..!😡
തല്ലുന്നതിനിടയിൽ ബിന്ദു ചേച്ചി ഉറക്കെ പറഞ്ഞു..! ചേച്ചി തല്ലുന്നതിനേക്കാളും നീരജിന് സഹിക്കാൻ
പറ്റാതിരുന്നത് ഇതെല്ലാം കണ്ടുള്ള ലീലയുടെ ചിരിയായിരുന്നു..!
നീരജ് : എന്തിനാ വെറുതെ തല്ലണെ..😤
ബിന്ദു ചേച്ചിയുടെ കയ്യിൽ പിടിച്ചുകൊണ്ട് നീരജ് ചോദിച്ചു..! പക്ഷേ അത് ചേച്ചിയെ കുറച്ച് കൂടി ചൊടിപ്പിച്ചതെയുള്ളു..!
ബിന്ദു : എനിക്കെന്താടാ നിന്നെ തല്ലാൻ പാടില്ലെ…😡
ചേച്ചി കൈ വലിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു..!
നീരജ് : കാര്യം പറഞ്ഞിട്ട് തല്ലിക്കൊ..🙂
ഇപ്പൊ എന്തെങ്കിലും പറഞ്ഞാലോ ചെയ്താലോ ചേച്ചിക്കത് ഫീലാകുമെന്ന് തോന്നിയിട്ട് നീരജ് പറഞ്ഞു..!
ബിന്ദു : എന്താടാ ഇത്..😡
ബിന്ദു ചേച്ചി നീരജിന് നേരെ ഫോൺ സ്ക്രീൻ തിരിച്ചു..! ഇനി നീരജിൻ്റെ വല്ല തുണ്ടുമായിരിക്കുമോ …ഏയ് അതാകാൻ ഒട്ടുവഴിയില്ല..! കാരണം ഒരു പെണ്ണിന് മണപ്പിക്കാൻ പോയിട്ട് മര്യാദയ്ക്ക് ഒന്ന് തൊടാൻ പോലും നീരജിന് ദൈവം ഇതിന് മുൻപ് അവസരം കൊടുത്തിട്ടില്ല..! അല്ലെങ്കിലും ദൈവത്തിന് അതാണല്ലോ പണി..😼
നീരജ് : ഇത് ഞാനല്ലേ..👀
സ്റ്റോപ്പായി നിൽക്കുന്ന വീഡിയോ തമ്പനയിലിലെ മുഖം കണ്ട് നീരജ് പറഞ്ഞു..! നീരജ് പ്ലേ ബട്ടൺ തൊട്ടപ്പൊ വീഡിയോ പ്ലേ ആയി..!
റോഡിലൂടെ വണ്ടികളെ ഓവർടേക്ക് ചെയ്ത് സ്പീഡിൽ ബൈക്ക് ഓടിക്കുന്ന നീരജ് മുൻപിൽ കൈകൊണ്ട് ഗോഷ്ടിക്കാണിച്ചും കൂവിവിളിച്ചു കൊണ്ട് അച്ചുവും..! അപ്പോഴാണ് നീരജിന് മറ്റൊരു കാര്യം കൂടി മനസിലായത്..! ഫോർച്ചൂണർ സോണിയുടേതാണെന്ന് താൻ മനസ്സിലാക്കും മുൻപേ അവർ തന്നെയും അച്ചുവിനെയും കണ്ടിട്ടുണ്ട്..! വീഡിയോ എടുത്ത ആങ്കിളും ഇടയ്ക്ക് കേൾക്കുന്ന ശബ്ദവും കാറിൻ്റെ ബാക്കിലെ ഗ്ലാസും വീഡിയോയിൽ ഫോർ കേ മികവിൽ തെളിഞ്ഞ് കാണുന്നു..! അത് ലീലയുടെയും സംഘത്തിൻ്റെയും തനിക്കുള്ളൊരു പണിയാണെന്ന് മനസ്സിലായപ്പൊ നീരജ് ലീലയെ തുറിച്ച് നോക്കി..! ഞാനൊന്നു മറിഞ്ഞില്ലേ രാമ
നാരായണ എന്ന മട്ടിലിരുന്ന ലീലയും നീരജിന് തുറിച്ച് നോക്കി..!
ബിന്ദു : ഇപ്പൊ നിനക്കൊന്നും പറയാൻ ഇല്ലേ..😤
നീരജിൻ്റെ കൈ തണ്ടയിൽ ഒന്നുകൂടി തല്ലിക്കൊണ്ട് ബിന്ദു ചേച്ചി ചോദിച്ചു..!
ശോഭമ്മ : ആ…മതി ബിന്ദു..!
നീരജ് ശോഭമ്മയെ നോക്കി..! ഇത്ര നേരം അടിക്കാനും അടിക്കൊള്ളാനും പാകത്തിൽ പിടിച്ച് വച്ചിട്ട് ഇപ്പൊ നിന്ന് നന്മ മരം കളിക്കുന്നോ..!
നീരജ് : ( എഐ ആണെന്ന് പറഞ്ഞാലോ..🙂 )
(മനസ് : ഉവ്വാ…ഇട്ടിരിക്കുന്ന ബനിയനിലെ ഒരു നൂല് പോലും മാറിയിട്ടില്ല.. അപ്പോഴാ എഐ പോലും..! എഐ വെച്ച് മോർഫ് ചെയ്യാൻ നി ആരടാ സെലിബ്രറ്റിയാ…! )
നീരജ് പ്രത്യേകിച്ച് ഒന്നും മിണ്ടിയില്ല..! ചിരിക്കണം എന്നുണ്ട് പക്ഷേ ചിരിച്ചാ ചത്തിട്ട് റീത്ത് വെച്ചപ്പോലെ ഇരിക്കും..ഈ ഒരു സാഹചര്യത്തിൽ..!
ശോഭമ്മ : നോക്കിയും കണ്ടും വണ്ടി ഓടിക്കണ്ടേടാ…
നീരജിന് നോക്കി ഒരു താക്കീത് പോലെ ശോഭമ്മ പറഞ്ഞു..!
നീരജ് : ( അതിന് ഒന്നും പറ്റിയില്ലല്ലോ.. )
ബിന്ദു : എന്തേലും പറ്റിയാലേ നിനക്ക് അറിയുള്ളൊ..😡
