നീരജ് : ഇവളെ കൊണ്ടുള്ളൊരു കാര്യം..!😤
നീരജ് സ്വയം നെറ്റിക്ക് കൈകൊടുത്ത് കൊണ്ട് പറഞ്ഞു..!
നീരജ് : ഒരു ഭാഗത്ത് ഇരിക്കാൻ പറഞ്ഞാ കേൾക്കില്ല … കുരിപ്പ്..! 😤
നീരജ് സ്വയം പറഞ്ഞുകൊണ്ട് സ്കൂൾ മുറ്റം മുഴുവൻ അച്ചുവിന് നോക്കി നടന്നു..! അച്ചു ഇരിക്കാറുള്ള പതിവ് ഇടങ്ങൾ തുടങ്ങി പാർക്കിൻ്റെ അകത്ത് വരെ കയറി നോക്കി..! അവിടെയൊന്നും അച്ചുവിന് കാണാൻ പറ്റിയില്ല..!
നീരജ് : ഇവളിതെവിടെപ്പോയി..👀
അവിടെയെങ്ങാനും അച്ചുവിന് കാണാത്തത് കൊണ്ട് നീരജ് സ്വയം ചോദിച്ചു..!
” ഇനിയെങ്ങാനും ടോയ്‌ലറ്റിലേക്ക് വല്ലതും പോയതാകുമോ..? ഏയ് അങ്ങനെ ആണെങ്കിൽ ബാഗ് ഇവിടെവിടേലും കാണേണ്ടതല്ലേ..! ”
സ്കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന സ്കൂൾ വാനുകൾ കുട്ടികളെയും കയറ്റി പുറത്തേക്ക് പോയി..! സ്കൂൾ മുറ്റത്തെ ഏതാനും ചില കുട്ടികളെ ഒഴിച്ചാൽ അവിടെ വേറെ ആരെയും കണ്ടില്ല…! നീരജിൻ്റെ മനസ്സ് കിടന്ന് പിടയ്ക്കാൻ തുടങ്ങി..! ആവലാതികൾ കൊണ്ട് നിറഞ്ഞ മനസ് മുഴുവൻ ആരോടെന്നില്ലാത്ത രീതിയിൽ ദേഷ്യം ഇരച്ച് കയറാൻ തുടങ്ങി..! നീരജ് അച്ചുവിൻ്റെ ക്ലാസ് റൂമിലേക്ക് നടന്നു..!
എന്തേലും വയ്യായ്ക തോന്നിയിട്ട് ക്ലാസിൽ ഇരിക്കുന്നുണ്ടെങ്കിലോ..! നീരജ് ക്ലാസ് റൂമിനെ ലക്ഷ്യമാക്കി നടന്നു..! പക്ഷേ അങ്ങനെ വല്ല വല്ലായ്മയും
തോന്നുവാണെ ക്ലാസ് മിസ്സിൻ്റെ ഫോണിൽ നിന്ന് വിളിക്കേണ്ടതാണല്ലോ..! എന്തൊക്കെയോ ചോദ്യങ്ങൾ സ്വയം ചോദിച്ചും ഉത്തരം കണ്ടെത്താൻ ശ്രമിച്ചുകൊണ്ട് നീരജ് ക്ലാസ് റൂമിൻ്റെ മുന്നിലെത്തി..!
ക്ലാസ് റൂം കുട്ടികളില്ലാതെ നിശബ്ദമായി കിടക്കുന്നുണ്ടായിരുന്നു..! ഡെസ്കും ബെഞ്ചും അങ്ങോട്ടും ഇങ്ങോട്ടും നീക്കിയിട്ട പോലെ സ്ഥാനം മാറി കിടക്കുന്നുണ്ടായിരുന്നു..! നിലത്ത് ചുരുണ്ട് കൂടി കിടക്കുന്ന പേപ്പർ ചുരുളുകളും ബ്ലാക്ക് ബോർഡിലെ കണക്കുകളും നീരജിൻ്റെ ശ്രദ്ധയിൽ പെട്ടു..!നീരജ് ക്ലാസ് റൂം മുഴുവനായി കണ്ണോടിച്ച് നോക്കി..!
നീരജ് : ഇവളിതെവിടെ പോയി..!
അറിയാതെ നീരജ് പറഞ്ഞുപോയി..! നീരജ് ഫോൺ എടുത്ത് സമയം നോക്കി 4:20..! നീരജിന് ആകെ ആധിപ്പിടിക്കാൻ തുടങ്ങി..! നീരജ് സ്കൂൾ വരാന്തയിലൂടെ നടന്നു.
! സ്കൂൾ മുറ്റത്തിറങ്ങി അവൻ ഉറക്കെ വിളിച്ചു…
” അച്ചൂ…. അച്ചൂ ..”
അപ്പോഴായിരുന്നു നീരജിൻ്റെ പിന്നിൽ നിന്നും ശബ്ദം കേട്ടത്..! നീരജ് തിരിഞ്ഞ് നോക്കി അതവിടെ പഠിപ്പിക്കുന്ന ഒരു ടീച്ചർ ആയിരുന്നു..!
ടീച്ചർ : എന്താ…?
നീരജിൻ്റെ വിളികേട്ട് ടീച്ചർ ചോദിച്ചു..! അവൻ ടീച്ചറിൻ്റെ അടുത്തേക്ക് ചെന്നു..!
ടീച്ചർ : ആരാ…? എന്താ..?👀
നീരജിന് അറിയാതെ ടീച്ചർ അവനോടായി ചോദിച്ചു..!
നീരജ് : ടീച്ചറെ…സെക്കൻഡ് സ്റ്റാൻഡേർഡിലെ അക്ഷയ…! അക്ഷയേ കാണാനില്ല…
നീരജിൻ്റെ വാക്കുകൾക്ക് വിറയലും ഒരു തരം ആധിയും പിടിക്കപ്പെട്ടിരുന്നു..!
ടീച്ചർ : കാണാനില്ലെന്നോ..? നിങ്ങളാരാ..👀
നീരജിന് നോക്കി സുമതി ടീച്ചർ ചോദിച്ചു..!
നീരജ് : ടീച്ചറെ ഞാനവളുടെ ചേട്ടനാ..! ഞാനാ അവളെ കൊണ്ടാക്കുകയും വിളിക്കാൻ വരുന്നതും ഒക്കെ..!
സുമതി ടീച്ചർ : നിങ്ങളവളെ ക്ലാസ് റൂമിലും പ്ലേ ഗ്രൗണ്ടിലും നോക്കിയോ..!
നീരജിൻ്റെ സംസാരം കേട്ട് ടീച്ചർ
ചോദിച്ചു..!
നീരജ് : ഞാൻ എല്ലായിടത്തും നോക്കി ടീച്ചറെ..!
നീരജിൻ്റെ മനസ്സ് പിടയ്ക്കാനും മുഖം വിയർക്കാനും തുടങ്ങി..!
ടീച്ചർ : നിങ്ങള് വരൂ..!
സുമതി ടീച്ചർ നീരജിനെയും കൂട്ടി സ്റ്റാഫ് റൂമിലേക്ക് നടന്നു..!
സുമതി : ലാസ്റ്റ് ഹവർ സെക്കൻഡ് ബി യിൽ ആരായിരുന്നുണ്ടായിരുന്നത്..👀
സ്റ്റാഫ് റൂമിലെ മറ്റ് ടീച്ചർമാരോടായി സുമതി ടീച്ചർ ഉറക്കെ ചോദിച്ചു..!
” രേവതിയാണെന്ന് തോന്നുന്നു..! എന്താ ടീച്ചറെ കാര്യം.. ”
അവിടെയുണ്ടായിരുന്ന മറ്റൊരു ടീച്ചർ കാര്യം തിരക്കി..!
സുമതി : എന്നിട്ട് രേവതി എവിടെ..?
അപ്പോഴാണ് അച്ചുവിൻ്റെ മലയാളം ക്ലാസ് ടീച്ചർ നളിനി മേമും മറ്റൊരു ടീച്ചറും അങ്ങോട്ട് വന്നത്..!
നളിനി : 😊
