നീരജ് : പ്രത്യേകിച്ചൊന്നുമില്ല ചേച്ചി ശോഭമ്മയ്ക്ക് ഒന്ന് കാണണം പറഞ്ഞു..! അപ്പൊ എന്നെങ്കിലും ഫ്രീ ആണേൽ ഒന്ന് വരാൻ പറ്റോ ചോദിച്ചതാ..! എല്ലാരെയും ഒന്ന് പരിചയപ്പെടാലോ..🫠
ദേവി : ഏയ്..അതൊന്നും ശരിയാവില്ല..! ആരെങ്കിലും കണ്ടാ അത് മതി പിന്നെ..! 🙂↔️
നീരജ് : ആര് കാണാനാ ചേച്ചി..! ഫുൾ ഡേ ഒന്നും വേണ്ട…ജസ്റ്റ് ഒന്ന് പോകുന്നു എല്ലാരെയും കാണുന്നു ,ചിരിക്കുന്നു, ഒരു കാപ്പിയും കുടിച്ച് പിരിയുന്നു.. അത്രേയുള്ളൂ..!🙂
ദേവി : എന്നാലും ആരേലും കണ്ടാലോ..!🙃
നീരജ് : ചേച്ചി ഇങ്ങനെ നെഗറ്റീവ് അടിക്കല്ലേ..! ആര് കാണാനാ..! അതും ആ വഴി ഇവളുടെ ആരും വരാറില്ല…സേഫ് സോൺ ആണ്..പ്ലീസ്..🙂
ദേവി : ആ …എന്തോ ചെയ്യ്..! അവസാനം എന്തേലും ആയിട്ട് എന്നോട് വന്ന് കരയാൻ നിക്കരുത്..😒
അവസാനം എന്നോണം കൃഷ്ണയെ നോക്കി ദേവി പറഞ്ഞു..!
.
.
.
.
>>>7:15
നീരജ് : എന്തടാ…വിളിച്ചേ..🌝
പല്ല് തേച്ച് കൊണ്ട് നിന്ന കിച്ചുവിന് നോക്കി നീരജ് ചോദിച്ചു..!
കിച്ചു : എന്താണ്ണാ…മുഖത്തൊരു തെളിച്ചം ..! ഭയങ്കര സന്തോഷത്തിൽ ആണല്ലോ..😃😮💨
നീരജിന് കണ്ടതും പതിവ് പോലെ കിച്ചു ചോദിച്ചു..! ഒപ്പം റോഡിൻ്റെ സൈഡിലേക്ക് നീട്ടിയൊരു തുപ്പും..!
നീരജ് : ആരാ സന്തോഷം ആഗ്രഹിക്കാത്തത്…🙂
കിച്ചുവിൻ്റെ തുപ്പ് കണ്ട് മൈൻഡ് ഔട്ടായി നീരജ് പറഞ്ഞു..!
കിച്ചു : അണ്ണാ പടത്തിന് വരിണ്ട..🌝
നീരജ് : ഇല്ലടാ…
കിച്ചു : നൈറ്റ് ആണ്..വരിണ്ടാ..!🤥
പല്ല് തേക്കൽ തുടർന്ന് കൊണ്ട് കിച്ചു ചോദിച്ചു..!
നീരജ് : മാറി
നിന്ന് തേക്ക് മൈരെ..! തുപ്പല് തെറിക്കണ്…😤
നീരജ് പറഞ്ഞ് തീർന്നതും ബ്രഷ് ചെയ്യുന്നതിൻ്റെ ഇടയിലൂടെ കിച്ചുവിൻ്റെ കയ്യിലേക്ക് തന്നെ പേസ്റ്റ് ഒറ്റി..! അത് നീരജ് കാണെ കിച്ചു തോളിലിട്ട തോർത്ത് കൊണ്ട് തുടച്ചു..! എന്നിട്ട് ഒരു വെളുക്കനെ നീരജിന് നോക്കി ചിരിച്ചു…!
നീരജ് : 😐 ആദ്യം പോയി കഴുക് മൈരെ..! ഇല്ലേ പല്ല് തേയും..
കിച്ചുവിന്റെ പല്ല് തേപ്പ് എത്രത്തോളം ഉണ്ടെന്നറിയാവുന്നത് കൊണ്ടും രാവിലെ തന്നെ അറപ്പിക്കാതിരിക്കാനുമായിട്ട് നീരജ് പറഞ്ഞു..! കിച്ചു റോഡ് പൈപ്പിൻ്റെ ടാപ്പ് തുറന്ന് ബ്രഷും വായും കഴുകി..! വായിൽ വെള്ളം നിറച്ച് കൊപ്പിളിച്ച് തുപ്പിയശേഷം മുഖം മുഴുവൻ വെള്ളത്തിൽ കഴുകി തോർത്തിൽ മുഖം തുടച്ചു..! ബ്രഷ് ഒന്ന് കുടഞ്ഞുകൊണ്ട് ബ്രഷിലെ വെള്ളം കളഞ്ഞു..!
നീരജ് : ഇനി പറ..!😄
കിച്ചു : അതന്നെ.., വൈകീട്ട് സിനിമയ്ക്ക് പോണ്ട് വരിണ്ടാ ..😶
വേലിയിലെ ചെടിയിൽ നിന്നും ഒരു ഇളം തണ്ട് പൊട്ടിച്ച് പല്ലിൽക്കുത്തിക്കൊണ്ട് കിച്ചു ചോദിച്ചു..!
നീരജ് : വൈകീടാ…! ഉം… ആരൊക്കെ ഉണ്ട് .. !
എന്തോ കാര്യമായി ഓർക്കുന്ന ഭാവത്തിൽ ബൈക്കിൽ ഇരുന്നുകൊണ്ട് നീരജ് ചോദിച്ചു..!
കിച്ചു : ഞാൻ മാത്രം😁
ചുണ്ടിൻ്റെ കോണിൽ ഇളം തണ്ട് കടിച്ചുകൊണ്ട് കിച്ചു ചിരിച്ചു..!
നീരജ് : നീ മാത്രമായിട്ടാണൊ മൈരെ എന്നോട് വരിണ്ടോ ചോദിച്ചത്…🙃
കിച്ചു : അതെന്താ ഞാൻ മാത്രം ആയാൽ നിങ്ങള് സിനിമയ്ക്ക് വരില്ലേ..😤
നീരജ് : 👀
കിച്ചു : അണ്ണൻ വരുന്നുണ്ടേൽ നമുക്ക് വൈകീട്ട് പോവ…! 😒
നീരജ് : ആ…നോക്കാ..!😌
കിച്ചു : നോക്കിയാ
പോരാ…വരണം..!🌝
വായിലെ ഇളം തണ്ട് പുറത്തേക്ക് തുപ്പിക്കൊണ്ട് കിച്ചു നീരജിൻ്റെ അടുത്തേക്ക് വന്നു..!
നീരജ് : പിന്നെ ഞാനിനിവിടെ സുഖവാസത്തിന് വന്നതാണല്ലോ…! ഞാനാദ്യം ചോദിച്ച് നോക്കട്ടെ… പൊക്കോ പറഞ്ഞാ വരാ…!🫠🙃
നീരജ് ശോഭമ്മയോട് സിനിമയ്ക്ക് പോകാനുള്ള അനുവാദം ചോദിക്കുന്ന കാര്യം പറഞ്ഞു..!
കിച്ചു : വിളിച്ചാ മതി എന്നിട്ട്..!
നീരജ് : ആ…ശെരി.., അല്ലാ ഏതാ…പടം..!👀
ബൈക്ക് സ്റ്റാർട്ട് ആക്കികൊണ്ട് നീരജ് ഏത് സിനിമയ്ക്കാ പോകുന്നതെന്ന് കിച്ചുവിനോട് ചോദിച്ചു..!
കിച്ചു : ” ബാലൻ ”
നീരജ് : ടിക്കറ്റോ..? കിട്ടോ..!👀
കിച്ചു : അണ്ണൻ…ടിക്കറ്റിനുള്ള കാശുമായി വന്നാ മതി..! ടിക്കറ്റ് ഒക്കെ സെറ്റ് ആണവിടെ..!
കിച്ചു അത്രയും പറഞ്ഞുകൊണ്ട് ഒരു പടയപ്പ സ്റ്റൈലിൽ തോർത്തും തോളത്തിട്ടുകൊണ്ട് വീട്ടിലേക്ക് കയറിപ്പോയി..! നീരജ് ബൈക്കുംകൊണ്ട് മുന്നോട്ടും..!
