റോഡിലും നിന്നു..! സമയത്തിൻ്റെ സ്പ്രിൻ്റ് അടി കാരണം നീരജ് കാത്ത് നിൽപ്പിന് വിരാമമിട്ടുകൊണ്ട് അച്ചുവിന് സ്കൂളിൽ കൊണ്ടാക്കി..! സ്കൂളിൽ നിന്നും തിരികെ വന്ന നീരജ് പതിവ് പണികളിലേക്ക് കടന്നു..!
.
.
.
.
അങ്ങനെ ദിവസങ്ങൾ രണ്ടെണ്ണം കണ്ണടച്ച് തുറക്കുമ്പോഴേക്കും നീരജിന് മുൻപിലൂടെ കടന്നു പോയി..! കൃഷ്ണയെ കാണാതിരുന്നിട്ട് ഇന്നേക്ക് ദിവസം നാല്..
ഇന്നെങ്കിലും കൃഷ്ണയെ കാണാൻ പറ്റണെ എന്നായിരുന്നു ആ പടിക്കെട്ടുകൾ കയറുമ്പൊ നീരജിൻ്റെ മനസിലുണ്ടായിരുന്നത്..! കയ്യിലിരുന്ന് തൂക്കു പാത്രം നീരജിൻ്റെ മനസ് പോലെ അങ്ങോട്ടും ഇങ്ങോട്ടും ആടി കളിച്ചു..! പടികൾ കയറി മെറ്റൽ വിരിച്ച മുറ്റത്തേക്ക് കയറി ചെന്നപ്പോ പതിവ് പോലെ പാല് കൊടുക്കാനും വാങ്ങാനുമായി വന്നവരുടെ ഒരു ചെറിയ വരി തന്നെ ഉണ്ടായിരുന്നു..! ഇത്ര നാളും സൊസൈറ്റിയിൽ വെച്ച് കണ്ടു പരിചയിച്ച മുഖങ്ങൾ പതിവ് അന്വേഷണം പോലെ ചെറിയ ചിരികൾ വിരിഞ്ഞു നിന്നു..! ചിരിക്കാനുള്ള ഒരു മൂഡിൽ അല്ലാത്തത് കൊണ്ടും ഒരു മര്യാദയെന്നോണം നീരജും തിരിച്ച് ചിരിച്ചു കാണിച്ചു..! ആളുകൾ ഓരോന്നായി പോകുന്നത് വരെയും നീരജ് മുറ്റത്ത് കാത്ത് നിന്നു..! ഇടയ്ക്ക് അവിടെ എങ്ങാനും കൃഷ്ണയുണ്ടോ എന്ന് നീരജ് തലപൊക്കി നോക്കി..! ഒടുവിൽ തിരക്കുകൾ കുറഞ്ഞു ആളുകൾ വന്ന വഴിയ്ക്ക് തിരികെ പോയി..! നീരജ് പാൽ പാത്രവുമായി കൗണ്ടറിൻ്റെ ഭാഗത്തേക്ക് നടന്നു..!
ദേവി : ആ…നിന്നെ ഇന്ന് കണ്ടില്ലല്ലോ എന്ന് ഞാനിപ്പോ രമ ചേച്ചിയോട് പറഞ്ഞുള്ളൂ..!😃
പേന കൈവിരലുകൾക്കിടയിൽ വെച്ച് കറക്കിക്കൊണ്ട് ദേവി ചേച്ചി പറഞ്ഞു..!
നീരജ് : ഇന്നും അവള് വന്നില്ലല്ലോ🙂
ദേവി : മ്ച്ചും ..
ദേവി ചേച്ചി
ഇല്ലെന്ന രീതിക്ക് തലയാട്ടി..!
ദേവി : എക്സാം വല്ലോം അടുത്ത് കാണും..! ഇപ്പൊ കാര്യമായിട്ട് പഠിത്തം ആണ്..😄
നീരജിൻ്റെ മുഖത്തെ തെളിച്ചമില്ലായ്മ കണ്ടിട്ടാവും ദേവി ചേച്ചി ഒരുപക്ഷേ അങ്ങനെ പറഞ്ഞത്..!
നീരജ് : ഉം..
നീരജ് വെറുതെയൊന്ന് തലയാട്ടി..! ചിലപ്പോ അവള് പഠിക്കുവായിരിക്കും..! നന്നായി പഠിക്കുന്ന കൂട്ടത്തിലാണ് കൃഷ്ണ , അത് നീരജിനും അറിയാ…
എന്നത്തേയും പോലെ കുറച്ച് നേരം അവിടെ നിന്ന് തിരഞ്ഞിട്ട് നീരജ് പാലും വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങി..!
>>>9:15
നീരജ് : നീ റെയിൻ കോട്ട് എടുത്തിട്ടേ..!👀
ബൈക്കിലേക്ക് കയറിയ അച്ചുവിനോടായി നീരജ് പറഞ്ഞു..!
അച്ചു : അതിനിപ്പൊ മഴയില്ലല്ലോ..!👀
നീരജ് : മഴയില്ലെങ്കിൽ വേണ്ട പക്ഷേ നല്ല മഴക്കാറുണ്ട്..! ഇടയില് വണ്ടി നിറുത്തി ഇടാൻ നിന്നാ നീയും ബാഗുമടക്കം എല്ലാം നനയും..!😕
പതിവില്ലാതെ തോന്നിയത് പോലെ പെയ്യുന്ന മഴയെ പഴിച്ചുകൊണ്ട് അച്ചു റൈൻ കോട്ടെടുത്തിട്ടു..!
നീരജ് : പോവാം..! 😉
അച്ചു : മ്മ്..😼
നീരജ് വണ്ടി മുന്നോട്ടെടുത്തു..! ഇന്ന് പതിവിലും അഞ്ച് മിനിറ്റ് മുൻപായി തന്നെ നീരജ് അച്ചുവിന് സ്കൂളിൽ എത്തിച്ചു..! അച്ചു ക്ലാസിലേക്ക് കയറിയെന്ന് ഉറപ്പാക്കിയ ശേഷം നീരജ് തിരികെ വീട്ടിലേക്ക് മടങ്ങി..! പിന്നെ പതിവ് പണികളിലും മറ്റുമായി മുഴുകി അന്നത്തെ ദിവസം എങ്ങനെയൊക്കെയോ കഴിഞ്ഞു പോയി..!
.
.
.
>>>16:20
അച്ചു : ആ വണ്ടിയെ വെട്ടിക്ക്..
മുന്നിലൂടെ ചീറി പാഞ്ഞ് പോയ ഫോർച്ചൂണർ കണ്ട് അച്ചു പറഞ്ഞു..!
നീരജ് : മിണ്ടാതെ ഇരുന്നോണം..! റോഡിലൊക്കെ വെള്ളമാണ് വണ്ടി എങ്ങാനും തെന്നിയാൽ ഈ ആവേശം
ഒന്നും കാണില്ല..🙃
അച്ചു : നിനക്ക് വണ്ടി ഓടിക്കാൻ അറിയില്ലെങ്കിൽ അത് പറ..! 😤
നീരജിൻ്റെ വാക്കിന് അപ്പാടെ തള്ളിക്കൊണ്ട് അച്ചു പറഞ്ഞു..!
നീരജ് : അപ്പൊ പിന്നെ ഈ ബൈക്ക് ഞാൻ ഉരുട്ടുവാണൊ..😏
അച്ചുവിൻ്റെ ചോദ്യം കേട്ട് നീരജ് പറഞ്ഞു..!
അച്ചു : പറ്റില്ലെങ്കിൽ അത് പറ..! അമ്മേ..😨
അച്ചു പറഞ്ഞ് തീരുന്നതിന് മുൻപ് തന്നെ നീരജ് ആക്സസിലേറ്റർ മുറുക്കി ഗിയർ മാറ്റി..! പെട്ടെന്നുള്ള പ്രവർത്തിയിൽ അച്ചു നീരജിൻ്റെ മേലെ തട്ടിക്കൊണ്ട് മുന്നോട്ട് ആഞ്ഞു..!
