നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 2അടിപൊളി  

നീരജ് : 👀

കിച്ചു

: അണ്ണാ മറ്റവള് വള്ളി പിടിച്ചെന്ന് തോന്നുന്നു..!

കിച്ചു പറഞ്ഞപ്പോഴാണ് നീരജ് അങ്ങോട്ടേക്ക് ശ്രദ്ധിക്കുന്നത്..! ലീല മറ്റവന്മാരുമായി വള്ളി പിടിച്ചിരിക്കുന്നു..! സംഗതി അവന്മാർ വന്നപ്പോഴേ വള്ളി ആണെങ്കിലും , ആ വള്ളി ലീലയെടുത്ത് തലയിൽ വെക്കുമെന്ന് കരുതിയില്ല..!

കിച്ചു : അണ്ണാ …ഇടപെടണൊ..👀

സീറ്റിൽ നിന്നും എഴുന്നേറ്റ് കൊണ്ട് കിച്ചു ചോദിച്ചു..!

നീരജ് : നി ഇരിയടാ.., അവരൊക്കെ വലിയ മറ്റേടത്തെ ടീം ആണ്..നീയിരുന്നു കളി കാണാൻ നോക്ക്..!😼

സീറ്റിൽ നിന്ന് എഴുന്നേറ്റ കിച്ചുവിന് പിടിച്ചിരുത്തികൊണ്ട് നീരജ് പറഞ്ഞു..!

കിച്ചു : അങ്ങനെ ആണെങ്കിൽ ഫുൾ കളി കണ്ടിട്ടേ ഞാൻ പോണുള്ളു..!

നീരജിൻ്റെ വാക്ക് കേട്ട് കിച്ചുവും തിരിച്ച് സീറ്റിലേക്കിരുന്നു..!

എന്നാ നീരജിനെയും കിച്ചുവിനെയും നിരാശപ്പെടുത്തിക്കൊണ്ട് സെക്യൂരിറ്റിയും മറ്റും വന്ന് ആ വാക്ക് തർക്കം ഒഴിവാക്കി വിട്ടു..! പിന്നെ അധിക നേരമൊന്നും അവിടെ നിന്നില്ല ബിന്ദു ചേച്ചിയും ശോഭമ്മയും മറ്റുള്ളവരും കാറിൽ തിരികെ വീട്ടിലേക്ക് മടങ്ങിയപ്പൊ അപ്പൊ തന്നെ നീരജേരും അവിടന്ന് സ്ഥലം വിട്ടു..! സുമ വന്നത് ബൈക്കിലായിരുന്നത് കൊണ്ട് തിരികെ പോരാൻ നേരം കീർത്തി അവൻ്റെ വണ്ടിയിൽ കയറി..കിച്ചു നീരജിൻ്റെ ഒപ്പവും..! രാത്രിയായത് കൊണ്ടും തണുപ്പായത് കൊണ്ടും വേഗം വീട്ടിലെത്തണമെന്ന രീതിയിലാണ് നീരജ് ബൈക്ക് ഓടിച്ചത്..!

കിച്ചു : ഞാൻ വിചാരിച്ചു വലിയ പ്രശ്നം ആവുമെന്ന്..😉

ബൈക്കിൻ്റെ പിന്നിലിരുന്ന കിച്ചു നീരജിനോടായി പറഞ്ഞു..!

നീരജ് : പ്രശ്നം ആയാൽ ആവെന്നെ..! അവളുടെ കയ്യിലിരിപ്പും തൊള്ളായിൽ നിന്ന് വരുന്നതും വച്ചിട്ട് ഇതല്ല ഇതിൻ്റെ അപ്പുറം നടക്കും..😼

ലീലയോടുള്ള അതൃപ്തിയും അവള് വൈകീട്ട് ചായയിൽ വെള്ളമൊഴിച്ച് പറഞ്ഞ ഡയലോഗും

നീരജിൻ്റെ മനസിലേക്ക് കടന്നു വന്നു..!

കിച്ചു : എങ്ങാനും അടി പൊട്ടിയതാണെങ്കിൽ അണ്ണൻ ഇടപെടുമായിരുന്നോ..?👀

നീരജിൻ്റെ തോളിൽ കൈവെച്ചുകൊണ്ട് കിച്ചു ചോദിച്ചു..!

നീരജ് : അതിന് അടിപൊട്ടിയില്ലല്ലൊ..! ഇത് ചെറിയൊരു വാക്ക് തർക്കം അത്രയല്ലേ ഉള്ളൂ..🤗

കിച്ചു : അഥവാ പൊട്ടിയതാണെങ്കിലോ..?

നീരജ് : അതപ്പോഴല്ലേ..😌

കിച്ചു : അപ്പൊ അണ്ണൻ കേറി ഇടപെടുമായിരുന്നോ..?

നീരജ് : അങ്ങനെ ചോദിച്ചാ..! ആദ്യം അവൾക്കിട്ട് രണ്ടെണ്ണം കിട്ടാൻ വല്ല വഴിയുണ്ടോ നോക്കും..! കിട്ടുവാണേൽ രണ്ടെണ്ണം മേടിച്ചോട്ടെ കരുതും എന്നിട്ട് ഇടപെടും..!😌

കിച്ചു : എന്നാലും ഇടപെടാതിരിക്കില്ലല്ലെ..😉

നീരജ് : നിനക്കീയിടയായി കുറച്ച് സംശയം ചോദിക്കല് കൂടിയിട്ടുണ്ട്..! ഇടപെടാതിരിക്കാൻ അവളും നമ്മളും ഒന്നല്ലലോ..! പിന്നെ ഒരു മനുഷ്യത്വം എന്ന സമാനം ഒക്കെ ഇല്ലേ..പിന്നെ പോരാതെ അറിയുന്ന ആൾക്കാരും അപ്പൊ സ്വാഭാവികമായും ചോദിച്ചു പോവും..!😄

കിച്ചു : അപ്പൊ മുൻപ് അവക്കിട്ട് രണ്ടെണ്ണം കിട്ടുവാണേൽ കിട്ടട്ടെ പറഞ്ഞിട്ട്..👀

നീരജ് : ശത്രു എന്നും ശത്രു ആട.. അവളായതുക്കൊണ്ട് കിട്ടുന്നത് വാങ്ങിച്ചോട്ടെ ..! പിന്നെ അവളോട് സന്ധി ചെയ്യാൻ മാത്രം ഞാനാത്ര വിശാല ഹൃദയനൊന്നുമല്ലല്ലൊ…😅

നീരജ് ചിരിച്ചുകൊണ്ട് പറഞ്ഞപ്പോഴാണ് മുൻപിൽ പോയ സുമ ബൈക്കൊന്ന് സ്ലോ ആക്കിയത്..!

സുമ : ഡാ…തണുപ്പൊക്കെ അല്ലെ..ഒരു ചായ കുടിച്ചിട്ട് പോവാ..😄

സുമ പറഞ്ഞതിനോട് വേറെ വിയോജിപ്പൊന്നുമില്ലാതെ നാലാളും കൂടി അടുത്ത് കണ്ട കോഫീ ഹൗസിലേക്ക് കയറി..! മൂന്ന് ചായയ്ക്കും ഒരു കോഫിക്കും ഓർഡർ കൊടുത്തുകൊണ്ട് നാലാളും കൂടി അവിടെയുണ്ടായിരുന്ന ബെഞ്ചിലേക്കിരുന്നു..! രാത്രിയായത് കൊണ്ട് വലിയ തിരക്കൊന്നുമില്ല…! നൈറ്റ് റൈഡിനിറങ്ങിയവരും വേറെ എന്തേലും ആവശ്യത്തിന് പോയവരുമാത്രമാണ് ഈ

നേരത്ത് സാധരണ ചായ കുടിക്കാൻ വരാറുള്ളത്..! പുറത്തേ തണുപ്പിന് മാറ്റുകൂട്ടിക്കൊണ്ട് കടയ്ക്ക് മുന്നിലെ ഇലിമിനേഷൻ ബൾബും മങ്ങിയും തെളിഞ്ഞും കൊണ്ടിരുന്നു..!

സുമ : നല്ല ഒന്നാംതരം മോളാണ് ടാ..😅

Leave a Reply

Your email address will not be published. Required fields are marked *