ഇത്രയും ഗതികെട്ടൊരു സിനിമയ്ക്ക് വേറെ ഉണ്ടാവില്ലെന്ന് നീരജ് ഒരു നോക്ക് ചിന്തിച്ചു..!
കിച്ചു :പുല്ല് …! നീയവനെയൊന്ന് വിളിച്ചേ..😤
കീർത്തി ഫോൺ എടുത്ത് സുമയെ വിളിച്ചു..! സുമ വന്നോണ്ടിരിക്കുവാണെന്നും അവൻ്റെ കൂടി ടിക്കറ്റ് എടുക്കാൻ പറഞ്ഞു..! സിനിമ ഇപ്പൊ തുടങ്ങും വെയിറ്റ് ചെയ്യണോ ചോദിച്ചപ്പോ വേണ്ട നിങ്ങള് കയറിക്കോ എന്നായിരുന്നു അവൻ്റെ മറുപടി..! അതോണ്ട് തന്നെ വലിയ ലാഗ് ആക്കാതെ അവർ സ്റ്റെപ്പ് കയറാൻ തുടങ്ങി..!
പടത്തിന് കയറുന്നതിന് മുൻപ് നീരജ് ഒന്ന് കൂടി നേരത്തെ കാണാൻ വന്ന സിനിമയുടെ പോസ്റ്റർ നോക്കി..! ഇന്ന് ഫുൾ ഇൻസ്റ്റഗ്രാം അൽഗോരിതം
വച്ച് താൻ കണ്ടത് മുഴുവൻ ആ സിനിമയിലെ സീനുകൾ ആയിരുന്നു..!
” എത്ര വൈകിയാലും അമ്മ വരും…🙂 ” ( Fahhhh…)
തിയേറ്ററിനകത്തേക്ക് കയറിയപ്പോ ആകെ വിരലിൽ എണ്ണാവുന്ന ആളെ ഉണ്ടായിരുന്നുള്ളൂ..!
നീരജ് : ഇതാണോ നിൻ്റെ നല്ല റിവ്യൂ ഉള്ള സിനിമ..! ഇതിപ്പൊ എവിടെ വേണേലും ഇരുന്ന് കാണാലോ..😐
തിയേറ്ററിനകത്ത് ആളുകളെ കാണാത്തത് കൊണ്ട് നീരജ് ചോദിച്ചു..!
കിച്ചു : ചിലപ്പോ ഷോയ്ക്ക് ആളുകൾ എത്തുന്നുണ്ടാവുള്ളൂ…😐
നീരജ് : ഇനിയിപ്പോ സിനിമ കഴിഞ്ഞിട്ടോ..😤
നീരജും കിച്ചുവും ഒരു മൈൻഡ് വോയിസ് പോലെ ശബ്ദം കുറച്ച് സംസാരിക്കാൻ തുടങ്ങി..!
” ഡാ… നീരജെ…കൂയ്…”
തിയേറ്ററിനക്തുന്നിനുള്ള ഉറക്കെയുള്ള ശബ്ദം കേട്ട് നീരജ് മേലേക്ക് നോക്കി
” അച്ചു ” …!
കിച്ചു : നിങ്ങടെ ഫുൾ സ്ക്വാഡും ഉണ്ടല്ലോ..👀
തിയേറ്ററിനകത്ത് കൂടി നടക്കുന്നതിനിടയിൽ കിച്ചു പറഞ്ഞു..!
നീരജ് : ഉം.. മൈൻഡ് ചെയ്യാൻ നിക്കണ്ട..🙂
കിച്ചു : പിന്നെ എൻ്റെ അമ്മായിയുമവരുടെ മക്കളുമാണല്ലോ വന്നിരിക്കുന്നത് മൈൻഡ് ചെയ്യാൻ …! അല്ലെങ്കിലും ആര് മൈൻഡ് ചെയ്യുന്നു.. എനിക്കെൻ്റെ ഓറയാണ് വലുത്..😏
നീരജ് : ഓറയും പൊക്കിപ്പിടിച്ചോണ്ട് നടന്നോ..! എവിടേലും തട്ടി വീഴാണ്ട് നോക്കിക്കൊ..😐
ഇപ്പൊ ഓറ ഫാമിംഗ് പോലെത്തന്നെ ഓറ ലോസിങ്ങും ഉണ്ടല്ലൊ..അതുകൊണ്ടൊരു അഡ്വൈസ് പോലെ നീരജ് കിച്ചുവിനോട് പറഞ്ഞു..!
കിച്ചു : ഇവരിവിടെയുള്ള കാര്യം അണ്ണന് അറിയായിരുന്നോ..👀
മുകളിലേക്ക് കയറിക്കൊണ്ട് കിച്ചു നീരജിനോടായി ചോദിച്ചു..!
നീരജ് : സിനിമയ്ക്ക് പോണു പറഞ്ഞു..! അത് കറക്ടായി ഈ തിയേറ്ററിൽ തന്നെ വന്ന് കയറുന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..!🙂
കിച്ചു :
നല്ല നാൾ വാഴ്ത്തുക്കൾ അണ്ണാ…🤗
നീരജ് : നന്ദിയുണ്ട് മോനെ…🙂
നീരജും കിച്ചുവും കീർത്തിയും കൂടി മുകളിലേക്ക് കയറാൻ തുടങ്ങി..! കിച്ചുവായിരുന്നു മുൻപിൽ അവൻ്റെ പിന്നിലായിരുന്നു നീരജും കീർത്തിയും..! ശോഭമ്മയേര് ഇരിക്കുന്ന സ്ഥലത്തെത്തിയപ്പോ നീരജ് ഒന്ന് ചെറുതായി ചിരിച്ചു..! ഇനി ചിരിക്കാതെ കിച്ചു പറഞ്ഞ ഓറയും പൊക്കിപ്പിടിച്ചോണ്ട് നടന്നതാണെ പിന്നെ നീരജിന് തിരിച്ച് വീട്ടിൽ കയറാൻ പറ്റുന്നു തോന്നണില്ല..!
അച്ചു : കൂയ്… കൂയ്…😹
നീരജിന് കണ്ട സന്തോഷത്തിൻ്റെ പുറത്താണൊ അതോ മറ്റവളുടെ കുതന്ത്രത്തിന് പുറത്താണോ അറിയില്ല അച്ചു ഉറക്കെ ഒച്ചയിട്ട നീരജിന് വിളിച്ചു..!
നീരജ് : ഒന്ന് മിണ്ടാതിരിയടി അടുത്തുള്ള ജങ്ഷൻ വരെ കേൾക്കാം നിൻ്റെ ശബ്ദം..😤
അച്ചുവിനോടായി നീരജ് പറഞ്ഞു..!
അച്ചു : ഏ…👻
ശോഭമ്മ നീരജിൻ്റെ കയ്യിൽ പിടിച്ചു..! നീരജ് കുറച്ച് താഴ്ന്നു കൊണ്ട് എന്താണെന്ന് ചോദിച്ചു..! അപ്പോഴേക്കും കീർത്തി നീരജിന് മറിക്കടന്ന് കിച്ചുവിൻ്റെ അടുത്തേക്ക് പോയി..!
ശോഭമ്മ : ഇതേതാടാ കുട്ടി..😼
കീർത്തിയെ നോക്കികൊണ്ട് ശോഭമ്മ ചോദിച്ചു..!
നീരജ് : എന്തായാലും ശോഭമ്മ വിചാരിച്ച ആളല്ല..!😸
നീരജ് സിനിമയ്ക്ക് വന്ന എല്ലാരെയും ഒന്ന് നോക്കി..!
നീരജ് : ഇതിപ്പോ കല്ലു ഒഴികെ ബാക്കി എല്ലാരും ഉണ്ടല്ലോ..! എന്താ ഫാമിലി ആയി ഫുൾ തിയേറ്റർ ബുക്ക് ചെയ്തതാണോ..😼
ഒരു റോ മുഴുവനും ശോഭമ്മയുടെ സ്വന്തക്കാർ ഇരിക്കുന്നത് കണ്ട് നീരജ് ചോദിച്ചു..!
ശോഭമ്മ : ഉം..എന്തേ തമ്പുരാനെ പിടിച്ചില്ലേ..🤭
