നീരജ് : മനസ്സിലുണ്ടായിരുന്നു..🙂
ലീലയ്ക്ക് രണ്ടെണ്ണം കൊടുക്കണം എന്ന് വീട്ടിലേക്ക് മടങ്ങി വരുമ്പോ നീരജിൻ്റെ മനസ്സിലുണ്ടായിരുന്നു..! അവളെയെങ്ങനും തൊട്ടതാണെ കൊതുകിനും അടിച്ച് ജയിലിൽ കമ്പി എണ്ണി ഇരിക്കായിരുന്നു..! അറിയാലോ വിമൻസ് കമ്മീഷനൊക്കെ ഭയങ്കര സ്ട്രോങ്ങ് ആണ്..! കൂടെയൊരു ബലത്തിന് ഒരു പീഡനം കൂടിയായാൽ സഭാഷ്..! നീരജിനോടുള്ള ഇരിപ്പ് വശം വെച്ച് അവളതല്ല അതിൻ്റെ അപ്പുറത്തെ കേസ് വരെ കൊടുക്കും..!
കിച്ചു : ഇത് വലിയ തലവേദന ആയല്ലോണ്ണാ..! നിങ്ങൾക്ക് രണ്ടെണ്ണം പിടിച്ച് കൊടുക്കായിരുന്നു..😏
നീരജ് : മോട്ടറാക്കി കുഴിയിൽ ചാടിക്കാതെ മിണ്ടാതിരിക്കടാ..😼
കൊതുകും ജയില് കമ്പികളും നീരജിൻ്റെ മനസ്സിലൂടെ മിന്നിമറഞ്ഞു..!
കിച്ചു : എനിക്കിത് ഉറപ്പാണ്ണാ അവളത് നിങ്ങളെ ദ്രോഹിക്കാൻ വേണ്ടി മാത്രം ചെയ്തതാണ്..!
നീരജിൻ്റെ തോളിൽ പിടിച്ചുകൊണ്ട് കിച്ചു പറഞ്ഞു..!
നീരജ് : എടാ…നിനക്ക് മനസിലായില്ലേ..! എന്നിട്ട് വേറെ ആർക്കും മനസിലാവണില്ല…! എല്ലാർക്കും ഇതൊരു നിസ്സാരമായ സംഭവം , ഞാനവളെ കാണാനില്ല പറഞ്ഞപ്പോ അടിച്ച ടെൻഷൻ ഉണ്ടല്ലോ , വേറാർക്കും പറഞ്ഞാ മനസിലാവണുമില്ല..!
നീരജ് അവൻ്റെ ഊഹാപോഹങ്ങൾ കിച്ചുവിനോട് പറഞ്ഞു..!
കിച്ചു : അണ്ണനും തിരിച്ചവക്കൊരു പണി കൊടുക്ക്..! അതിനു ശേഷം അണ്ണനിട്ട് പണിയാൻ അവള് മനസിൽ പോലും ചിന്തിക്കരുത്..!🤗
നീരജ് : മൂപ്പിക്കാതെ മിണ്ടാതിരി മൈരെ..! ഇവിടെ
പിടിച്ച് നിക്കാൻ പെടുന്ന പാട് എനിക്കെ അറിയൂ..😹
നീരജ് ബൈക്കിൻ്റെ സ്പീഡ് കൂട്ടി..! മഴ പെയ്യില്ലന്ന് കയ്യിലടിച്ച് ഉറപ്പ് നൽകിയ കിച്ചുവിനെയും അത് വിശ്വസിച്ച നീരജിനെയും ദൈവം ചതിച്ചു ..! തീയേറ്ററിലേക്ക് പോകുന്ന പോക്ക് അത്യാവശ്യം നല്ലൊരു മഴ ..! എവിടേലും കയറി നിന്ന പടം കാണാൻ പറ്റില്ലെന്നും വൈകുമെന്നുള്ളത് കൊണ്ട് മഴയും കൊണ്ട് മൂന്നും കൂടി തീയേറ്ററിലേക്ക് വച്ച് പിടിച്ചു..! സിനിമയിറങ്ങിയിട്ട് കുറച്ച് നാളെയെങ്കിലും നല്ല റിവ്യൂ കാരണം ഇപ്പോഴും നല്ല തിരക്കാണ് തിയേറ്ററിൽ..! നീരജ് ബൈക്ക് പാർക്കിങ്ങിൽ ബൈക്ക് വെച്ച ശേഷം മഴ കൊള്ളാതെ ടിക്കറ്റ് കൗണ്ടറിൻ്റെ ഭാഗത്തേക്ക് നടന്നു..!
നീരജ് : നിൻ്റെ എന്ത് നാക്കാണെന്നാണ് പറഞ്ഞത്…🥵
മുടിയും മുഖവും കൈക്കൊണ്ട് തുടച്ചുകൊണ്ട് നീരജ് പറഞ്ഞു..!
കിച്ചു : മനുഷ്യൻ തോറ്റു ശാസ്ത്രം ജയിച്ചു..😌
ഒരു ഉളുപ്പുമില്ലാതെ കിച്ചു നീരജിനോടിയി പറഞ്ഞു
നീരജ് : ശവം..😤
കീർത്തി : 😹
കിച്ചു : ഒരുപാട് കിണിക്കല്ലേ നി..
കീർത്തിയുടെ ചിരിക്കണ്ട് തലക്കിട്ടൊരു കൊട്ട് കൊടുത്തുകൊണ്ട് കിച്ചു പറഞ്ഞു..!
നീരജ് : നി പോയി ടിക്കറ്റ് എടുത്തിട്ട് വാ..!😅
കിച്ചു ടിക്കറ്റ് എടുക്കാൻ കൗണ്ടറിലേക്ക് പോയപ്പോ നീരജും കീർത്തിയും നനഞ്ഞ ഡ്രസ്സ് കുടയുകയായിരുന്നു..! ബൈക്ക് ഓടിച്ചത് നീരജായത് കൊണ്ട് ഏറ്റവും കൂടുതൽ നനഞ്ഞതും അവനായിരുന്നു..! നീരജിൻ്റെ പിന്നിലായിരുന്ന കിച്ചുവും കീർത്തിയും അത്രയ്ക്കങ്ങോട്ട് നനഞ്ഞിട്ടില്ല..!
നീരജ് : ഇതൊന്ന് നേരെ കുടഞ്ഞിട്ട് വരാട്ടാ..! 😤
നീരജ് കീർത്തിയോടായി പറഞ്ഞു..!
കീർത്തി : ഉം..
നീരജ് കീർത്തിയോട് പറഞ്ഞിട്ട് ടോയ്‌ലറ്റിലേക്ക് നടന്നു..! ടോയ്‌ലറ്റിൽ കയറി ഇട്ട ബനിയൻ
ഊരി നന്നായി ഒന്ന് പിഴിഞ്ഞു..! പിഴിയാൻ പാകത്തിന് ഒന്നും ഇല്ലായിരുന്നെങ്കിലും അവസാനം രണ്ട് മൂന്ന് പ്രാവശ്യം ബനിയൻ നന്നായി പിഴിഞ്ഞ് കുടഞ്ഞു..! കുടഞ്ഞ ശേഷം ബനിയനും എടുത്തിട്ട് നീരജ് പുറത്തേക്ക് നടന്നു..!
നീരജ് : ഏത്…സ്ക്രീനിലാ
ടിക്കറ്റുമായി വന്ന കിച്ചുവിന് നോക്കി നീരജ് ചോദിച്ചു..!
കിച്ചു : അണ്ണാ…ആ പടം കാണാൻ പറ്റുന്നു തോന്നണില്ല..! 🙂
നീരജ് : എഹ്…👀
നീരജ് അടിമുടിയൊന്ന് കിച്ചുവിന് നോക്കി..!
കിച്ചു : ടിക്കറ്റ് ഫുൾ സോൾഡ് ആയത്രേ..😐
നീരജ് : നീയല്ലേ മൈരെ പറഞ്ഞേ…ടിക്കറ്റ് സെറ്റ് ആണെന്ന്…!🫠
കിച്ചുവിന് നോക്കി നീരജ് പറഞ്ഞു..!
കിച്ചു : ഞാൻ കരുതിയ സീറ്റ് ഫുള്ളായിരിക്കുമെന്ന്..🙂
