നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 Likeഅടിപൊളി  

>>> 18: 49

കിച്ചു : അണ്ണൻ എന്തൊറപ്പിലാ നാളെ ചേച്ചിയെ ഇങ്ങോട്ട് കൊണ്ട് വരാന്ന് ഉറപ്പ് കൊടുത്തത്..!👀

കിച്ചു നീരജിന് നോക്കി ചോദിച്ചു..!

നീരജ് : നാളെയല്ല …മറ്റനാൾ ശനിയാഴ്ച..🙂

നീരജ് കിച്ചുവിന് തിരുത്തിക്കൊണ്ട് പറഞ്ഞു..!

കിച്ചു : ആ ശനിയാഴ്ചയെങ്കിൽ ശനിയാഴ്ച..! അണ്ണൻ എന്തുറപ്പിലാ ചേച്ചിയെ കൊണ്ട് വരാ പറഞ്ഞത്

നീരജ് : എന്താടാ..!😼

നീരജ് കിച്ചുവിനൊന്ന് നോക്കി..!

കിച്ചു : അണ്ണാ..അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാണ്..! നിങ്ങൾക്ക് ബോധം ഇല്ലേ..😼

നീരജ് : 👀

കിച്ചു : അണ്ണാ..ഇത് പണിയാണ്..! പണിയെന്ന് പറയുമ്പോ അണ്ണനെയിവിടെന്ന് കിട്ടാൻ പോകുന്ന മുട്ടൻ പണി..😤

നെറ്റിയിൽ കൈവെച്ചുകൊണ്ട് കിച്ചു പറഞ്ഞു..!

നീരജ് : പോടാ…ഓരോന്ന് പറഞ്ഞ് ടെൻഷൻ ആക്കാതെ..!🙂

ഒന്നാമതെ കൃഷ്ണയെ പറഞ്ഞെങ്ങനെ കൺവിൻസാക്കും

എന്ന ടെൻഷനിലിരിക്കുന്ന നീരജ് കിച്ചുവിനോടായി പറഞ്ഞു..!

കിച്ചു : കാര്യത്തില്..! ചേച്ചി വരുമ്പോ മറ്റവള് അണ്ണനോടുള്ള ചൊരുക്ക് മുഴുവൻ ചേച്ചിയോട് കാണിക്കാൻ നോക്കും..! പോരാതെ കഴിഞ്ഞാഴ്ച പടം കഴിഞ്ഞ് വന്നപ്പോ അണ്ണൻ അവൾക്കിട്ട് വെച്ചത് അവളും മറന്ന് കാണില്ല..!😼

കിച്ചു അവൻ്റെതായ രീതിയിൽ ഒരു സാധ്യത പറഞ്ഞു..!

നീരജ് : ഏയ്… അക്കാര്യമോർത്ത് നി പേടിക്കണ്ട..! അതിനെൻ്റെ കയ്യിൽ വേറെ കുറച്ച് പ്ലാനിങ്സുണ്ട്..! ശനിയാഴ്ച ആയതുകൊണ്ട് കൃഷ്ണയ്ക്ക് ലീവ് ആയിരിക്കും സെക്കൻഡ് സാറ്റർഡേ അല്ലാത്തത് കൊണ്ട് മറ്റവള് വർക്കിനും പോവും..! അപ്പൊ വീട്ടിൽ ശോഭമ്മ ,ബിന്ദുചേച്ചി, കല്ലു , അച്ചു.. പിന്നെ മറ്റവളുടെ അമ്മ അവര് നാളെ വൈകീട്ടോടെ പോവും..🤗

നീരജ് അവൻ്റെ പ്ലാൻ കിച്ചുവിനോട് പറഞ്ഞു..!

കിച്ചു : അതൊക്കെ അണ്ണനെ വെറുതെ തോന്നണതാ..! ആ ലീല കയറി ചേച്ചിക്ക് മുൻപിൽ ചെക്ക് വച്ചാ അണ്ണൻ്റെ ശോഭമ്മ പോലും ചിലപ്പോ മിണ്ടാതെ നിക്കും..! അവസാനം വേല പറമ്പില് മുണ്ട് പോയവൻ്റെ അവസ്ഥയാവും ചേച്ചിക്ക് മുന്നിൽ നാളെ അണ്ണൻ..😏

കിച്ചു പിന്നെയും ലീല ആ വീട്ടിൽ ഉണ്ടായാലുണ്ടാവുന്ന പ്രശ്നം പറഞ്ഞു..!

നീരജ് : അങ്ങനെ ഒന്നും ഉണ്ടാവില്ലെന്ന് ഉറപ്പ് തന്നതല്ലേ..! പിന്നെ അവള് വർക്കിന് പോവില്ലേ..😐

നീരജ് കിച്ചുവിന് നോക്കി പറഞ്ഞു..!

കിച്ചു : അണ്ണനെ പോലും അത് ഉറപ്പിക്കാൻ ആയിട്ടില്ല..! ചേച്ചിയെ കാണണം എന്ന് നിർബന്ധം ആണേൽ അണ്ണൻ വല്ല പാർക്കിലെ കോഫീ ഷോപ്പിലോ കൊണ്ടുപോയി കാണിക്ക്..! അതാവുമ്പോ റിസ്ക് ഇല്ല.., അല്ലാ വച്ചാ വിളിച്ച് വരുത്തിയിട്ട് അപമാനിക്കുന്നത് പോലെയാകും..

നീരജ് : നി വെറുതെ

കാട് കയറി ചിന്തിക്കാതെ..! അങ്ങനെ ഒന്നും ഉണ്ടാവില്ല..!

കിച്ചു : ഉം…അണ്ണൻ്റെ വിശ്വാസം അണ്ണനെ രക്ഷിക്കട്ടെ..! പിന്നെ എന്തേലും സംഭവിച്ചിട്ട് കിച്ചു ഒന്നും പറഞ്ഞില്ലാ പറയരുത്..!

തിരികെ വീട്ടിലേക്ക് പോയ നീരജ് ശോഭമ്മയോട് അഥവാ എന്തേലും പ്രശ്നം ഉണ്ടായാൽ അതിൻ്റെ പൂർണ ഉത്തരവാദിത്തം ശോഭമ്മയ്ക്കാണെന്ന് പറഞ്ഞു..! ഒപ്പം സാറ്റർഡേ ലീല വർക്കിന് പോവില്ലേന്ന് രഹസ്യമായി ചോദിച്ച് ഉറപ്പ് വരുത്തി..!

പിറ്റേന്ന് പതിവ് പോലെ നീരജ് സൊസൈറ്റിയിലേക്ക് പോയി..! കൃഷ്ണയോട് കാര്യം പറഞ്ഞപ്പൊ അവള് അന്നേരം അടിച്ച ടെൻഷൻ ഉണ്ടെല്ലൊ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നായിരുന്നു..! ഒടുവിൽ വെറും പത്ത് മിനിറ്റ് കാര്യമേ ഉള്ളൂ പോകുന്നു ഒന്ന് കണ്ട് ചിരിക്കുന്നു കാപ്പിക്കുടിക്കുന്നു പിരിയുന്നു..എന്ന നീരജിൻ്റെ കൺവിൻസിങിൽ കൃഷ്ണ സമ്മതിച്ചു..! കൃഷ്ണയെ പറഞ്ഞ് കൺവിൻസ് ആക്കിയപ്പൊ അടുത്ത പ്രശ്നം ദേവി ചേച്ചിയായിരുന്നു..! ചേച്ചിയാണെങ്കിൽ അമ്പിനും വില്ലിനും അടുക്കാതെ സംസാരിച്ചു..! പിന്നെയും കുറെ നേരത്തെ കൺവിൻസിങിലൂടെ നീരജ് ദേവി ചേച്ചിയെയും പിടിച്ച് കുപ്പിയിലാക്കി..!

>>>8:19

നീരജ് : എന്താണ് കാര്യമായിട്ട് കുക്കിംഗിലാണല്ലൊ..!👀

ബിന്ദു : ആ…ചെറുതായിട്ട്..😌😃

നീരജ് : പായസം..! പായസം ഉണ്ടാക്കുന്ന കാര്യം പറഞ്ഞില്ലല്ലോ..🌝

Leave a Reply

Your email address will not be published. Required fields are marked *