ഗീത : എവിടെടൊ ആ കുട്ടി..!
നീരജ് : ഏത് കുട്ടി..👀
നീരജ് ശോഭമ്മയെ നോക്കി..!
ഗീത : ഉരുളാൻ നിക്കണ്ടാ ശോഭ എല്ലാരോടും പറഞ്ഞു..!😊
നീരജ് : ( അപ്പൊ എല്ലാരോടും പറഞ്ഞെന്ന് പറഞ്ഞത് വെറുതെയല്ലല്ലെ…വീണ്ടും നന്ദി ഉണ്ടേ…😤🙂 ) 🤗
ഗീത : ലീല ഒന്നും വഴക്കുണ്ടാക്കില്ല..! ഞാൻ അവളോട് പറഞ്ഞിട്ടുണ്ട് എല്ലാം..! അതോണ്ട് അക്കാര്യത്തിൽ താൻ പേടിക്കേണ്ടാ ,കേട്ടോ..😊
നീരജ് : 😬🤥
അപ്പോഴാണ് അച്ചുവിൻ്റെ കയ്യിലിരുന്ന നീരജിൻ്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങിയത്..!
അച്ചു : കെ..ഐ..
നീരജ് : കേ…കൈ കോ ഒന്ന് പോടി..😏
നീരജ് അച്ചുവിൻ്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി..! കോൾ കട്ടായി..!
നീരജ് : അവളാ…! കൃഷ്ണയാ..🤗
നീരജ് ശോഭമ്മയുടെ അടുത്ത് നിന്ന് എഴുന്നേറ്റ് മാറി ..!
കൃഷ്ണ : { ഞാൻ പുറത്ത് ഉണ്ട്..}
കൃഷ്ണയുടെ മെസ്സേജ് നോട്ടിഫിക്കേഷൻ ബാറിൽ കിടന്ന് ഓടിക്കളിച്ചു..!
നീരജ് : { ദേ…വരണു
}
നീരജ് അതിനൊരു മറുപടി കൊടുത്ത് കൊണ്ട് ശോഭമ്മയെ നോക്കി..!
നീരജ് : അവള് ഗേറ്റിൻ്റെ പുറത്തുണ്ട്..! ഞാൻ വിളിച്ചിട്ട് വരാ..🤗
നീരജ് പറഞ്ഞതും അച്ചു നീരജിന് തട്ടി മാറ്റിക്കൊണ്ട് അകത്തേക്ക് ഓടി..! നീരജ് ആ ഓട്ടം കണ്ട് അവളെ ഒന്ന് നോക്കി..! രസികൻ സിനിമയിൽ ദിലീപിന് കൊല്ലാൻ കാള ഭാസ്ക്കരൻ വന്നെന്ന് പറയുമ്പോ കൂടെയുള്ളവർ കാട്ടുന്ന ഒരു രംഗം നീരജിൻ്റെ മനസ്സിലൂടെ കടന്ന് പോയി..!
നീരജ് : 👀😕
ശോഭമ്മ : ചെന്ന് കൂട്ടിയിട്ട് വാ..! ബാക്കി കാര്യം ഞങ്ങള് ഏറ്റു…☺️😄
ശോഭമ്മയുടെയും ബിന്ദു ചേച്ചിയുടെയും മുഖത്ത് സമാധാനത്തോടെയുള്ള ആകാംഷയുടെ ചിരി വിടർന്നു..! നീരജ് ഗേറ്റിനടുത്തേക്ക് നടന്നു..! ഗേറ്റ് തുറന്ന് റോഡിലേക്ക് ഇറങ്ങിയപ്പോ വെള്ള പെയിൻ്റടിച്ച മതിലിൻ്റെ സൈഡിലെ ഭോഗൻ വില്ലയും നോക്കി തിരിഞ്ഞ് നിൽപ്പായിരുന്നു കൃഷ്ണ അന്നേരം..!നീരജ് മെല്ലെ ശബ്ദം ഉണ്ടാക്കാതെ കൃഷ്ണയുടെ അടുത്തേക്ക് പോയി..!
” ഠോ ”
നീരജ് പിന്നിൽ നിന്നും ഉറക്കെ ശബ്ദം ഉണ്ടാക്കിക്കൊണ്ട് കൃഷ്ണയുടെ മുന്നിലേക്ക് ചാടി..! പെട്ടെന്നുള്ള ശബ്ദം കേട്ട് കൃഷ്ണ ചെറുതായി അമ്പരന്നെങ്കിലും ഒന്നും സംഭവിക്കാത്ത പോലെ നീരജിന് നോക്കി..!
നീരജ് : പേടിച്ചില്ലേ.. 👀
കൃഷ്ണ ഇല്ലെന്ന രീതിയിൽ തലയാട്ടി..! നീരജ് കൃഷ്ണയുടെ ഇടുപ്പിൽ പിടിച്ചുകൊണ്ട് അവൻ്റെ അടുത്തേക്ക് ചേർത്തി..!
നീരജ് : നുണ…😼🙂
നീരജ് കൃഷ്ണയുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു..! പക്ഷേ റോഡിൽ വച്ചുള്ള നീരജിൻ്റെ ആ പ്രവൃത്തിയിൽ ആരെങ്കിലും കാണുന്നുണ്ടോ എന്ന പേടിമാത്രമായിരുന്നു അവളുടെ കണ്ണിൽ..! നീരജാണെങ്കിൽ കൃഷ്ണയെ കണ്ട സന്തോഷത്തിലായിരുന്നു..!
കൃഷ്ണ പേടിച്ചില്ലെന്നും ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടെന്നും പിന്നെ
നീരജ് വരുന്ന അറിയാമെന്നും
കൃഷ്ണ നീരജിന് നോക്കി പറഞ്ഞു..!
നീരജ് : എന്നാലും…😐
കൃഷ്ണ : ( പെട്ടെന്ന് ശബ്ദം കേട്ടപ്പോ ചെറുതായി ഞെട്ടി..🤗 )
കൃഷ്ണ ചിരിച്ചുകൊണ്ട് പറഞ്ഞു..! പക്ഷേ ആ ചിരി വലിയ തെളിച്ചമൊന്നും ഇല്ലായിരുന്നു..!
നീരജ് : ആ…അതെന്തോ ആവട്ടെ..! വാ😄
നീരജ് കൃഷ്ണയുടെ കയ്യും പിടിച്ചുകൊണ്ട് ഗേറ്റ് തുറന്ന് അകത്തേക്ക് നടന്നു..! കൃഷ്ണ ആ വലിയ വീടിന് മുഴുവനായി ഒന്ന് കണ്ണോടിച്ചു നോക്കി..!
നീരജ് : എങ്ങിനെ ഉണ്ട്..😅
കൃഷ്ണയുടെ നോട്ടം കണ്ട് നീരജ് ചോദിച്ചു..!
കൃഷ്ണ : 👌
കൃഷ്ണ നന്നായിട്ടുണ്ടെന്ന് കൈകൊണ്ട് കാണിച്ചു..!
നീരജ് : ടെൻഷൻ ഉണ്ടല്ലേ…! പേടിക്കണ്ട , ഞാനില്ലേ കൂടെ..🫶😸
കൃഷ്ണയുടെ മുഖത്തെ ഇടയ്ക്കിടെയുള്ള പവർ കട്ട് കണ്ട് നീരജ് ചിരിച്ചുകൊണ്ട് പറഞ്ഞു..!
നീരജ് : നി വരുന്നുണ്ടെന്ന് പറഞ്ഞ് പായസം വരെ ഉണ്ടാക്കിയിട്ടുണ്ട് ശോഭമ്മയും ബിന്ദു ചേച്ചിയും..🤗
കൃഷ്ണ : 😊
കൃഷ്ണയ്ക്ക് നീരജ് ആ വീടും അതിൻ്റെ പരിസരത്തുള്ള ചെടികളും മറ്റും കൈച്ചൂണ്ടിക്കൊണ്ട് പറഞ്ഞു കൊടുത്തു..! അങ്ങനെ കൃഷ്ണയോട് ഒന്നും രണ്ടും പറഞ്ഞ് നടക്കുമ്പോഴാണ് മേലെ ബാൽക്കണിയിൽ നിന്നും തങ്ങളെ നോക്കുന്ന ലീലയെ നീരജ് കണ്ടത്..!
