നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 2അടിപൊളി  

നീരജ് : എന്തിനുവേണ്ടി ഉരുകി തീരുന്ന മെഴുക് തിരികൾ…😅

അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് അന്നത്തെ തുടക്കം ആൻ്റപ്പൻ്റെ വിളിയിലൂടെ തുടങ്ങി..! നീരജ് നേരെ ബാത്റൂമിലേക്ക് കയറി രാവിലെ ഒഴിവാക്കാൻ പറ്റാത്ത പ്രഭാത കർമങ്ങൾ എല്ലാം കഴിഞ്ഞ് വെളിയിൽ ഇറങ്ങി..! നീരജ് കിടക്കയിൽ കിടന്ന ഫോൺ എടുത്ത് ഇന്നലെ കൃഷ്ണയ്ക്ക് അയച്ച മെസ്സേജുകൾ നോക്കി..! എല്ലാത്തിനും ബ്ലൂ ടിക് വീണിട്ടുണ്ട് പക്ഷേ ഒന്നിനും ഒരു റിപ്ലേയുമില്ല..! ഇന്നലെ രാത്രി തൊട്ട് അയച്ച മെസ്സേജുകൾ നീരജ് സ്വയം ഒന്നൂടെ വായിച്ച് നോക്കി..!

നീരജ് : ( ഇനിയവളുടെ വീട്ടിലെങ്ങാനും പിടിച്ചു കാണൊ..😳 , ഏയ് അങ്ങനെ വരാൻ സാധ്യത ഇല്ല….)

നീരജ് ഒരു കാര്യമില്ലാതെയാണെങ്കിലും അങ്ങനെ ഒരു സാധ്യത

കൂടി മനസിൽ ചിന്തിച്ചു..! ഒരുപക്ഷേ ഇന്നലെ അയച്ച മെസ്സേജ് മുഴുവൻ കണ്ടത് അവളുടെ എട്ടന്മാർ എങ്ങാനും ആണെങ്കിലൊ..? അങ്ങനെ ആണേ നീരജിന് ചിലപ്പോ രാത്രിക്ക് രാത്രി തന്നെ സ്കെച്ച് വീണേനെ..!

നീരജ് കയ്യിൽ കിട്ടിയ തോർത്ത് കൊണ്ട് മുഖത്തെ വെള്ളം തുടച്ചു കളഞ്ഞു..! എന്നിട്ട് കണ്ണാടി നോക്കി മുടിയെല്ലാം ഒതുക്കി വെച്ചു..!

നീരജ് : ഒന്ന് കണ്ട് കാല് പിടിച്ച് സമാധാനിപ്പിക്കാം..😌🙂

നീരജ് സ്വയം കണ്ണാടി നോക്കി പറഞ്ഞു..! മെസ്സേജിനെ ഒന്നും റിപ്ലേ പോലും ഇല്ലാത്ത സ്ഥിതിക്ക് അവള് പിണക്കത്തിലായിരിക്കുമെന്ന് നീരജിന് മനസിലായി..! അങ്ങനെ കണ്ണാടി നോക്കി നിൽക്കുമ്പോഴാണ് കണ്ണാടിയിലെ പ്രതിബിംബത്തിൽ നീരജ് ചെയറിൻ്റെ കയ്യിൽ തൂക്കിയിട്ട നിലയിൽ ആ ഷർട്ട് കണ്ടത്..! ചെളി പറ്റി കീറി പറിഞ്ഞ ആ ഷർട്ട് നീരജ് കയ്യിലെടുത്തു..! കൃഷ്ണ ആദ്യായിട്ട് സ്നേഹത്തോടെ വാങ്ങി തന്ന പിറന്നാൾ സമ്മാനമായിരുന്നത്..! കീറിയെങ്കിലും എന്തോ ഇന്നലെ കളയാൻ തോന്നിയില്ല..! നീരജ് ഷർട്ട് വിടർത്തി പിടിച്ചുകൊണ്ട് കോട്ടേഴ്‌സിൻ്റെ പുറത്തേക്ക് നടന്നു..! രണ്ട് മൂന്ന് ബട്ടൺ പൊട്ടിയിട്ടുണ്ട് , അതുപോലെ ഫ്രണ്ടിലെ ഒരു വശം കീറി തൊങ്ങലുപ്പോലെ കിടക്കുന്നുണ്ട്..! എന്നാലും വേണേ അതൊന്ന് സ്റ്റിച്ച് ചെയ്തെടുക്കാം..🙂

നീരജ് : പൂറീമോൻ..😡😤

ഷർട്ടിൻ്റെ അവസ്ഥ കണ്ടപ്പോ നീരജിന് പെട്ടെന്ന് ദേഷ്യം വന്നു..! മൊത്തത്തിൽ അവനെ കൊടുത്തത് പോരാന്ന് ഒരു നിമിഷം നീരജിന് തോന്നിപ്പോയി..! എന്നാലും ഇനി എന്തെങ്കിലും വന്നാൽ നില നിൽപ്പിന് ബാധിക്കുമെന്നറിയാവുന്നത് കൊണ്ട് അവനൊന്നടങ്ങി..! ഇപ്പൊ മെയിൻ പ്രശ്നം ആ അവരാതി അല്ലല്ലോ ..! കൃഷ്ണയെ പറഞ്ഞ് അനുനയിപ്പിക്കലല്ലേ..! ഷർട്ട് വേണേൽ ഒന്ന് കഴുകി ഉണക്കിയ ശേഷം

സ്റ്റിച്ച് ചെയ്യാ.., ഫ്രണ്ടിലെ പ്രിൻ്റുള്ളത് കൊണ്ട് കീറിയതറിയില്ല..! പിന്നെ ബട്ടൺ എന്തായാലും മാറ്റി പിടിപ്പിക്കണ്ടി വരും, ആകെ അതിലിനി ഒന്നോ രണ്ടോ ബട്ടൻസ് മാത്രേ അവശേഷിക്കുന്നുള്ളൂ..! അങ്ങനെ എന്തൊക്കെയോ ചിന്തിച്ചിട്ട് നീരജ് കോട്ടേഴ്‌സിൻ്റെ വാതിലും പൂട്ടി സൊസൈറ്റിയിലേക്ക് പോവാൻ റെഡിയായി..! ബൈക്ക് പോർച്ചിൽ നിന്നും ഇറക്കി നിറുത്തി കയ്യിൽ കിട്ടിയ തുണികൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും പൊടി വല്ലതും ഉണ്ടേൽ പോവാൻ തട്ടികളഞ്ഞു..!

നീരജ് : ചേച്ചി … പാത്രം..!

കിച്ചനിലേക്ക് നോക്കി വിളിച്ചു പറഞ്ഞുകൊണ്ട് നീരജ് ഷർട്ട് അവിടെയുണ്ടായിരുന്ന അഴയിലേക്ക് വിരിച്ചിട്ടു..! സൊസൈറ്റീന്ന് തിരിച്ച് വന്നിട്ട് കഴുകാം..!

ബിന്ദു : ഇന്നാടാ പാത്രം..! അല്ല അതെന്താ..!👀

ഷർട്ട് വിരിച്ചിടുന്നതിന്റെ ഇടയിൽ പാത്രം കൊണ്ട് വന്ന ബിന്ദു ചേച്ചി നീരജിനോട് ചോദിച്ചു..!

നീരജ് : ഇതെൻ്റെ പ്രിയതമ ആദ്യയായിട്ട് സ്നേഹത്തോടെ വാങ്ങി തന്ന പിറന്നാൾ സമ്മാനാ..😅

നീരജ് ചിരിച്ചുകൊണ്ട് പറഞ്ഞെങ്കിലും ഉള്ളിൻ്റെ ഉള്ളിലെവിടെയൊ ഒരു നെരിപ്പോട് പുകയുന്നുണ്ടായിരുന്നു..!

ബിന്ദു : പുതിയ ഷർട്ട് ആയിട്ടാണോടാ ഇവിടെ ഇങ്ങനെ കൊണ്ടിടുന്നത്..😤👀

നീരജിൻ്റെ പ്രവർത്തി കണ്ട് മനസ്സിലാവാതെ ബിന്ദു ചേച്ചി ചോദിച്ചു..!

Leave a Reply

Your email address will not be published. Required fields are marked *