നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 2അടിപൊളി  

അപ്പോഴാണ് എങ്ങോട്ടോ പോവാൻ റെഡിയായിട്ടെന്നപ്പോലെ ലീല പുറത്തേക്ക് വന്നത്..!ലീലയെ കണ്ടതും ശോഭമ്മ അവളുടെ അടുത്തേക്ക് ചെന്നു..!

ലീല : ആൻ്റി ഞാനൊന്ന് പോയിട്ട് വരാമേ..മുത്തശ്ശി ഞാൻ പോവാണെ..🙂‍↕️

ലീല ശോഭമ്മയോടും കല്ലുവിനോടുമായി എങ്ങോട്ടോ പോകുവാണെന്ന് പറഞ്ഞു..!

ശോഭ :

നല്ല വെയിലുണ്ടല്ലൊ കാറെടുക്കായിരുന്നില്ലേ..മോളെ..!

ലീലയെ നോക്കി ശോഭമ്മ പറഞ്ഞു..!

ലീല : ആ…എടുക്കുന്നുണ്ട്..!

ശോഭമ്മ ചോദിച്ചതിന് ലീലയും മറുപടി പറഞ്ഞു..!

കല്ലു : നോക്കി പോയിട്ട് വായോ..😇

അവസാനം കല്ലുവിൻ്റെ വകയും ഒരു യാത്രയയപ്പ് വാങ്ങിക്കൊണ്ട് ലീല കാറിൻ്റെ അടുത്തേക്ക് പോയി..!

ലീല : ഈ വണ്ടിയിലാകെ പൊടിയാണല്ലോ..😤👀

ലീല ശോഭമ്മയെ നോക്കിക്കൊണ്ട് ഉറക്കെ പറഞ്ഞു..!

ശോഭമ്മ : അയ്യോ..ഞാനത് കഴുകാൻ പറയാൻ മറന്നു..!

ശോഭമ്മ നീരജിന് നേരെയാന്ന് നോക്കിക്കൊണ്ട് പറഞ്ഞു..!

ലീല : ഏത് നേരവും കിന്നരിക്കാൻ സമയമുണ്ടല്ലോ..മര്യാദയ്ക്ക് പണി ചെയ്യാനറിയില്ലേ..😤👀

ആരോടെന്നില്ലാതെ എന്നാൽ നീരജിനോടായി തന്നെ ലീല ദേഷ്യത്തോടെ ഉറക്കെ പറഞ്ഞു..!

നീരജ് : ( ഇവളുടെ പറച്ചില് കേട്ടാ തോന്നും ആ വണ്ടി കൊണ്ട് നടക്കുന്നത് മൊത്തം ഞാനാണെന്ന്..😏 ) 👀

നീരജും തിരിച്ച് ശോഭമ്മയെ നോക്കി..! സംഗതി ഈ കാർ കഴുകുന്നതും നീരജിൻ്റെ ടെറിട്ടെറിയിൽ പെടുമെങ്കിലും ലീലയുടെ വണ്ടി കഴുകാൻ മാത്രം നീരജിന് മനസില്ല..! മനസില്ലെന്നല്ല സൗകര്യം ഇല്ല അത്ര തന്നെ..! അവളുടെ മറ്റേടത്തെ പട്ടി ഷോ കൂടി ആവുമ്പൊ നീരജിനുമാകെ പാമ്പിനെ കണ്ട കീരിയുടെ അവസ്ഥയാണ്..! ലീല നീരജിന് ഒന്ന് തുറിച്ച് നോക്കിക്കൊണ്ട് കാറെടുത്തുകൊണ്ട് പുറത്തേക്ക് പോയി..!

നീരജ് : നിനക്കുള്ള പണി ഞാൻ തരാടി..😼

ലീലയുടെ കാറ് പോയതിന് പിന്നാലെ മന്ത്രം ജപിക്കുമ്പോലെ നീരജ് പറഞ്ഞു..!

ശോഭമ്മ : എന്താ..👀

നീരജിൻ്റെ ചുണ്ടുകൾ അനങ്ങുന്നത് കണ്ട് ശോഭമ്മ ചോദിച്ചു..!

നീരജ് : അല്ല എവിടെയാ..ബോംബ് വെയ്ക്കണേന്ന് ചോദിച്ചില്ലേ…! ഇപ്പൊ പറ്റിയൊരു സ്ഥലം കിട്ടിയിട്ടുണ്ട്…വെക്കട്ടെ..😼

ശോഭമ്മയെ നോക്കി നീരജ് പറഞ്ഞു..!

ശോഭമ്മ : ഡാ…ഡാ വേണ്ടാട്ടാ…😠

ശോഭമ്മ നീരജിന് നോക്കി പറഞ്ഞു..!

നീരജ് : സാമൂഹ്യസേവനം വേണ്ടെങ്കിൽ വേണ്ട..! ഈ സമൂഹത്തിന് എന്നെക്കൊണ്ടാവുന്ന ഒരു സഹായം അത്രേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ..🤗

നീരജ് ചിരിച്ചുകൊണ്ട് കൈമലർത്തി..!

ശോഭമ്മ : നിനക്കെന്താടാ അവളെ കാണുമ്പോ മാത്രം ഇത്ര പ്രശ്നം..😼

നീരജ് : അത് അവളോട് ചോദിക്ക്..! എന്നെ കാണുമ്പോ മാത്രം എന്താ ഇത്ര കുരുപ്പൊട്ടാനെന്ന്..😼

ലീലയെ സപ്പോർട്ട് ചെയ്തുകൊണ്ട് സംസാരിച്ച ശോഭമ്മയെ വീക്ഷിച്ചുനോക്കിക്കൊണ്ട് നീരജ് പറഞ്ഞു..!

ശോഭമ്മ : അവളെ നിന്നേക്കാൾ മൂത്തതാണ്..ഇത്തിരി താണ് കൊടുക്കാം..😐

നീരജ് : ഇത്ര താണാ മതിയോ..😹

കാൽ മുട്ട് മടക്കി നിലത്തേക്ക് കുറച്ച് താഴ്ന്നുകൊണ്ട് നീരജ് പറഞ്ഞു..!

കല്ലു : 😅

നീരജിൻ്റെയും ശോഭമ്മയുടെയും സംഭാഷണങ്ങൾ കേട്ടിരുന്നക്കൊണ്ട് കല്ലു ചിരിക്കാൻ തുടങ്ങി..!

നീരജ് : എന്താ ചിരി..! നല്ല സന്തോഷം ആയെന്ന് തോന്നുന്നു..😌

കല്ലുവിൻ്റെ ചിരിക്കണ്ട് നീരജ് കല്ലുവിന് ചൊറിയാൻ തുടങ്ങി..!

കല്ലു : പാവാത്..! അതിൻ്റെ ഉള്ളിലുള്ളതെന്താന്ന് ആർക്കാ അറിയാ…🫠

കല്ലു പതിയെ ചിരി നിറുത്തി..! ലീലയെ കുറിച്ചോർത്തുള്ള അവരുടെ സങ്കടം പറയാൻ തുടങ്ങി..!

കല്ലു : എല്ലാം എൻ്റെ കുട്ടീടെ വിധിയാണ്..🙂

ആരോടെന്നില്ലാതെ കല്ലു നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു..! ഒപ്പം കൈകൊണ്ട് കണ്ണൊന്നൊപ്പി..

നീരജ് : അയ്യേ…ഇത്രയും പെട്ടെന്ന് ചിരി മാറി കരച്ചിലായാ .. ഷെ മോശം മോശം..😄

നീരജ് കല്ലുവിൻ്റെ അടുത്തേക്ക് വന്നിരുന്നുക്കൊണ്ട് പറഞ്ഞു..!

കല്ലു : എൻ്റെ കുട്ടി..അതൊരു പാവാണ്..

നീരജ് : പിന്നെ

. എനിക്ക് നന്നായി അറിയാലോ അത്..! ഇപ്പൊ സങ്കടപ്പെടാൻ മാത്രം എന്താ ഇണ്ടായേ..

നീരജ്

കല്ലുവിന് സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു..! ഒടുവിൽ ശോഭമ്മയെയും കല്ലുവിനെയും സ്വസ്ഥമായ അന്തരീക്ഷത്തിലാക്കി നീരജ് അവിടന്ന് ടൂൾസും എടുത്ത് അടുത്ത പണിയിലേക്ക് തിരിഞ്ഞു…!

Leave a Reply

Your email address will not be published. Required fields are marked *