നീരജ് : ചേട്ടാ ചായ..
ചായ അടിക്കുന്ന ചേട്ടനെ നോക്കി നീരജ് ചോദിച്ചു..!
” ദാ ഒരെണ്ണം എടുത്തോ..”
അടിച്ച് വെച്ച ചായ ഗ്ലാസ്സുകളിലേക്ക് നോക്കി ഒരെണ്ണം എടുത്തോളാൻ പറഞ്ഞു..! നീരജ് ചായ നിറച്ച ഗ്ലാസുകളിൽ നിന്നൊരെണ്ണം എടുത്തുകൊണ്ട് ബിന്ദു ചേച്ചിയുടെ അടുത്തേക്ക് നടന്നു..!
നീരജ് : ചേച്ചി മീഡിയം ചായയാണെ..🤗
ചായ ഗ്ലാസ് ഇത്തിരി പൊക്കിക്കൊണ്ട് നീരജ് ബിന്ദു ചേച്ചിയോടായി പറഞ്ഞു..! അപ്പോഴാണ് പെട്ടെന്ന് ആരോ വന്ന് നീരജിൻ്റെ മേലെ മുട്ടിയത്..!
ഉയർത്തിപ്പിടിച്ച ഗ്ലാസിലെ ചായ ചെറുതായി തുളുമ്പിക്കൊണ്ട് കയ്യിലൂടെ ഒലിച്ചിറങ്ങി..! ഇടിച്ച ആളെ കണ്ട് നീരജിൻ്റ് നാവിൻ തുമ്പിൽ കിടന്ന് തെറികൾ പുറത്തേക്ക് ചാടാൻ വെമ്പി..!
ലീല : നിൻ്റെ മുഖത്ത് എന്താടാ കണ്ണില്ലെ..😤😡
നീരജിന് നേരെ
ആക്രോശിച്ചുകൊണ്ട് ലീല പറഞ്ഞു..!
നീരജ് : ( ഇത് ഞാൻ പറയണ്ട ഡയലോഗല്ലെ..🤨 ) ഇങ്ങോട്ട് വന്നിടിച്ചിട്ട് ഡയലോഗ് അടിക്കണാ..! 😼😤
നീരജും വിട്ടുകൊടുക്കാതെ ലീലയോടായി പറഞ്ഞു..!
ലീല : ഡാ…നിന്നെ ഞാൻ..😡
ലീല നീരജിൻ്റെ നേർക്ക് കൈച്ചൂണ്ടി കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു..!
നീരജ് : പോടീ…😼
നീരജ് ലീല കേൾക്കാൻ പാകത്തിന് പറഞ്ഞുകൊണ്ട് അവളെയും മറി കടന്ന് ബിന്ദു ചേച്ചിയുടെ അടുത്തേക്ക് പോയി..!
നീരജ് : ഇന്നാ…ചൂട് ചായ..🤗
ചായ ഗ്ലാസ് ബിന്ദു ചേച്ചിക്ക് നേരെ നീട്ടിക്കൊണ്ട് നീരജ് പറഞ്ഞു..!
കിച്ചു : ചേച്ചി ഭയങ്കര ചൂടിലാണെന്ന് തോന്നുന്നു..😌
ചായ കൊണ്ടുവരുമ്പോളുണ്ടായ നീരജിൻ്റെയും ലീലയുടെയും ഏറ്റുമുട്ടൽ കണ്ട് കിച്ചു ചോദിച്ചു..!
നീരജ് : ചൂടാവട്ടെ…! കുറച്ച് കഴിയുമ്പൊ റേഡിയേറ്റർ താനെ തണുത്തോളും..😼
തിരികെ ബെഞ്ചിലേക്ക് ഇരുന്നുകൊണ്ട് നീരജ് പറഞ്ഞു..!
കിച്ചു : അണ്ണാ ദേ നോക്കിക്കേ..😼
കിച്ചു റോഡിലേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു..!
നീരജ് : 👀
നീരജ് ഇരുന്നിടത്ത് നിന്നും തിരിഞ്ഞുകൊണ്ട് കിച്ചു കൈച്ചൂണ്ടിയ ഇടത്തേക്ക് നോക്കി..!
കിച്ചു : ഇതവന്മാരാണെങ്കിൽ ചേച്ചിയുടെ റേഡിയേറ്ററിലിന്ന് മണ്ണ് വാരിയിടുമെന്ന് തോന്നുന്നു..😕
കിച്ചു പറഞ്ഞത് പോലെ തന്നെ തിയേറ്ററിൽ വച്ച് ബഹളം ഉണ്ടാക്കിയവന്മാർ തന്നെയായിരുന്നു വന്നത്..! രണ്ട് പൾസറും ഒരു എംടിയും ചീറി വന്ന് കോഫീ ഷോപ്പിൻ്റെ മുൻപിൽ നിറുത്തി..! ബൈക്ക് വന്നതും എംടിയിൽ വന്നൊരുത്താൻ ചാടിയിറങ്ങി വന്ന് തെറിപ്പറയൻ തുടങ്ങി..! ഫങ്ക് സ്റ്റൈലിൽ മുടി വളർത്തിയ ആ മൈരൻ്റെ വായിൽ നിന്ന് വരുന്നത് കേട്ടിട്ട് അവൻ്റെ മൂലസ്ഥാനം കൊടുങ്ങല്ലൂർ ആണെന്ന് തോന്നുന്നു..! എന്നാ ആ തെറിക്ക്
വലിയ ആയുസൊന്നും ഇല്ലായിരുന്നു അപ്പോഴേക്കും പ്രവീണവൻ്റെ നെഞ്ചത്തേക്ക് ചവിട്ടി..! ചവിട്ടെന്ന് പറഞ്ഞാ വലിയ തരക്കേടില്ലാത്ത തരത്തിൽ ഒരു ഉഗ്രൻ സാധനം..😮💨
കിച്ചു : ഇങ്ങനെ ഒരെണ്ണം അണ്ണനെ എന്നാണാവോ കിട്ടുവാ..🤠
പ്രവീണിൻ്റെ ചവിട്ട് കണ്ട് കിച്ചു നീരജിന് ചൊറിഞ്ഞു കൊണ്ട് പറഞ്ഞു..!
നീരജ് : ഉം…എൻ്റൂഹം ശരിയാണെങ്കിൽ അവൻ്റെ ശവമെടുക്കുന്നതിൻ്റെ തലേന്ന്…🤫
കിച്ചു ചോദിച്ച അതേ താളത്തിൽ തന്നെ നീരജ് മറുപടി പറഞ്ഞു..!
കിച്ചു : 🫨..
ബൈക്കിൽ വന്നവന്മാരും സോണിയേരും തമ്മിൽ അത്യാവശം നല്ല രീതിക്ക് ഉന്തും തള്ളുമായി..! ചായ അടിക്കുന്ന അണ്ണൻ മുതൽ കടക്കാരൻ ചേട്ടൻ വരെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..! ഇതെല്ലാം കണ്ട് നോക്കി പഴയ WWE റസ്ലിങ് കാണുന്ന ലാഘവത്തോടെ നോക്കിയിരുപ്പായിരുന്നു നീരജും,കിച്ചുവും ,സുമയും കീർത്തിയുമൊക്കെ..! പക്ഷേ ശോഭമ്മയുടെയും ബിന്ദു ചേച്ചിയുടെയും കൂടെയുണ്ടായിരുന്ന മറ്റുള്ളവരുടെയും മുഖത്ത് ഒരു തരം ആശങ്കയായിരുന്നു..! പ്രവീണിൻ്റെയും സോണിയുടെയും മുഖഭാവവും കിട്ടുന്ന ഇടിയുടെ ഇഫക്ടും കൂടി കാണുമ്പോ അവന്മാർ ഏതാണ്ട് പാതി തീർന്നത് പോലെയായി..!
കിച്ചു : ചെക്ക്…👻
സോണിക്ക് നല്ലൊരു ചവിട്ട് കിട്ടിയപ്പൊ
നീരജിൻ്റെ തുടയിൽ തല്ലിക്കൊണ്ട് കിച്ചു പറഞ്ഞു..!
നീരജ് : നിനക്കെന്താടാ വയ്യേ..🙄
