അടുത്തടി പിന്നെയും വീണു..!
നീരജ് : ( ദൈവമേ അത് മൈൻഡ് വോയിസ് അല്ലായിരുന്നോ..🙂 )
ഏതാണ്ട് ഒരു ഒന്നര മണിക്കൂർ നേരം നീരജ് അതേ അവസ്ഥയിൽ നിൽക്കേണ്ടി വന്നു..! വണ്ടി ഓവർ സ്പീഡിൽ ഓടിച്ചതിനും മറ്റുള്ള വണ്ടികളെ ഓവർ ടേക്ക് ചെയ്തതിന് അടക്കം നീരജിന് കേൾക്കാൻ വേറൊന്നും ഇല്ലായിരുന്നു..! പോരാതെ മെയിൻ ആയി അച്ചു കൂടെയുള്ളപ്പോ അങ്ങനെ ഓടിച്ചതിന് വേറെയും..! അങ്ങനെ ആകെ മൊത്തം കിട്ടിയാ അടി എണ്ണി തിട്ടപ്പെടുത്താൻ പറ്റാത്തത്രയുമായി..🙂
.
.
.
.
.
വിചാരണയ്ക്ക് ശേഷം നീരജ് നേരെ പോയത് കോട്ടേഴ്സിലേക്ക് ആയിരുന്നു..! കുറച്ച് നേരം കണ്ണാടി നോക്കി ദേഷ്യപ്പെട്ടു..! മുൻപ് പറഞ്ഞത് പോലെ ബിന്ദു ചേച്ചി അടിച്ചത് കൊണ്ടല്ല മറിച്ച് ആ ലീലയുടെ കൊണച്ച എക്സ്പ്രഷനും ഇട്ടുള്ള ഇരിപ്പ് കണ്ടാണ് നീരജിന് ഏറെ ദേഷ്യപ്പിടിച്ചത്..! അല്ലെങ്കിലും ബിന്ദു ചേച്ചിയുടെ അടിക്കൊന്നും വലിയ അമരമൊന്നുമില്ല ,അതൊട്ടും നീരജിൻ്റെ മസിലിനെയൊ ആ ശരീരത്തിലോ വലിയ മാറ്റങ്ങളൊന്നും വരുത്താൻ പാകത്തിന് ഒന്നുമില്ലായിരുന്നു..! പക്ഷേ നീരജിൻ്റെ കുഞ്ഞ് മനസു വേദനിക്കാൻ പാകത്തിന് അതൊക്കെ ധാരാളം..! പക്ഷേ അത് കൊണ്ടൊന്നും നീരജ് തളരില്ല..! എന്നാലും എവിടെയൊക്കെയോ ചെറിയ സങ്കടം..! അല്ലെങ്കിലും പണ്ടാരാണ്ടൊ പറഞ്ഞത് പോലെ ഓരോ മനുഷ്യരുടെ ഉള്ളിലും ഓരോ കുട്ടിയുണ്ടാവും..! എത്രയൊക്കെ വളർന്നാലും എന്തൊക്കെ മാറിയാലും ചിലപ്പോഴൊക്കെ വാശി പിടിക്കാനും വിതുമ്പി കരയാനും പാകത്തിന് കുഞ്ഞ് മനസുമായ ആ കുട്ടി എല്ലാ മനുഷ്യരുടെ ഉള്ളിലും ഇപ്പോഴും എപ്പോഴും ഉണ്ടാവും..!
സമയം പിന്നെയും കൊറെ മുന്നോട്ട് പോയി..! നീരജ് ഫോണിൽ നോക്കി ഇരുന്നതല്ലാതെ പുറത്തേക്കൊന്നും അങ്ങനെ ഇറങ്ങിയില്ല..! അല്ല ഒരു കണക്കിന് ശരീരത്തിനും മനസിനും അതാണ് നല്ലത്..! ഒടുവിൽ ഫോണും നോക്കി കിടന്ന് കിടന്ന് നീരജ് ഉറങ്ങിപ്പോയി..! പകൽ കൈകൊട്ടുകൊണ്ടുള്ള പണിയായത് കൊണ്ട് നല്ല ക്ഷീണം ഉണ്ടായിരുന്നു ശരീരത്തിന് , ഇപ്പൊ മനസിനും..! ഫോണും നോക്കി നോക്കി നീരജ് കിടന്നുറങ്ങിപ്പോയി..! പിന്നെ എപ്പോഴോ ബിന്ദു ചേച്ചി വന്ന് വിളിച്ചപ്പോഴാണ് എഴുന്നേറ്റ് പോയത്..! ആദ്യം ഉറക്ക പിച്ചിൽ വേണ്ടെന്ന് പറഞ്ഞതാണ് പിന്നെ ചേച്ചിയാണ് പറഞ്ഞത് ” അന്തി പഷ്ണി കിടക്കണ്ടാന്ന് “..!
മുഖമെല്ലാം നല്ല
കഴുകിയിട്ടാണ് നീരജ് ഡൈനിങ് ടേബിളിൽ വന്നിരുന്നത്..! ഉറക്കത്തിൽ നിന്നും എഴുന്നേറ്റത് കൊണ്ടാവും ഒരു മടുപ്പ് ഫീല്..! അതുപോലെ തന്നെ ഇടയ്ക്കെവിടെയോ കണ്ണൊക്കെ അടയുന്നത് പോലെ..!
ബിന്ദു : നിനക്ക് ചപ്പാത്തി വെക്കട്ടെ…!
നീരജ് : ഉം…
ചെറിയ ഉറക്കപ്പിച്ചിൽ നീരജ് പറഞ്ഞു..! ചപ്പാത്തിയും വെജ് കുറുമയും അതായിരുന്നു രാത്രിയിലെ ഭക്ഷണം..!
ബിന്ദു : ഭക്ഷണത്തിൻ്റെ മുന്നിലിരുന്നാണാ ഉറക്കം തൂങ്ങണെ…😤
നീരജിൻ്റെ തലയിൽ ബിന്ദു ചേച്ചി വക ഒരു കിഴുക്ക് കൂടി വീണു..!
നീരജ് : ഇഹ്…ഞാനെന്താ ചെണ്ടയാ..😐
ഒരു കൈ കൊണ്ട് തല തടവുമ്പോ മറ്റേ കൈ കൊണ്ട് ചപ്പാത്തി തിന്നുകയായിരുന്നു നീരജ്..!
ബിന്ദു : മനുഷ്യന്മാരായാലെ ഇത്തിരി ബോധം വേണം..😼
നീരജ് : എൻ്റെ പൊന്ന് ചേച്ചി തിന്നുമ്പോ എങ്കിലും ഇത്തിരി സമാധാനം താ..! 😕
നീരജ് ചപ്പാത്തി പിച്ചിക്കൊണ്ട് പറഞ്ഞു ..!
ബിന്ദു : ആ വണ്ടി എങ്ങാനും ഇടിച്ചതാണെങ്കിലോ..?👀
നീരജ് : അതിന് ഇടിച്ചില്ലല്ലോ..! ഇടിച്ചാലും എനിക്കെന്തെങ്കിലും പറ്റിയാലും അവൾക്കൊന്നും പറ്റില്ല …അത് പോരെ..!😒
ബിന്ദു : തർക്കുത്തരത്തിന് മാത്രം ഒരു കുറവുമില്ല..! അപ്പൊ നിനക്കെന്തെങ്കിലും പറ്റിക്കോട്ടെ എന്നാണോ ഞാൻ പറഞ്ഞത്…😤
നീരജ് : ഇതീല് കൂടുതൽ ഇനിയെന്ത് പറ്റാനാ…👀
നീരജ് പ്ലേറ്റിൽ നിന്നും മുഖമുയർത്തി നോക്കി..!
ബിന്ദു : അതെന്താ എനിക്ക് നിന്നെ ഒന്ന് തല്ലാനും പാടില്ലേ..😼
നീരജ് : തല്ലോ… കൊല്ലൊ എന്ത് വേണേലും ചെയ്തോ..! പക്ഷേ അവളുടെ മുന്നിൽ വെച്ച് മാത്രം വേണ്ട…😒
