നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 Likeഅടിപൊളി  

കിച്ചുവിൻ്റെ ഓവർ റിയാക്ഷനും മറ്റും കണ്ട് നീരജ് ചോദിച്ചു..!

കിച്ചു : അണ്ണൻ പറഞ്ഞ വാക്ക് ഇങ്ങനെ ആണേൽ അറം പറ്റാൻ സാധ്യത ഉണ്ട്..! ഇപ്പൊ പിടിച്ച് മാറ്റിയ പിള്ളേരെ സേഫ് ആക്കാം ..! ഇല്ലേ നാളെ തൊട്ട് കോടതിയേറി ഇറങ്ങേണ്ടി വരും..😴

നീരജ് : എന്തിനെ..?

കിച്ചു : പിന്നെ സാക്ഷി പറയണ്ടേ..! ഇല്ലേ കിറുക്കന്മാർ വീട്ടിൽ കയറി

ഇറങ്ങും..🫠

കിച്ചു കോടതികേറി ഇറങ്ങുന്ന കാര്യം പറഞ്ഞു..! അല്ലെങ്കിലും കൊണ്ടവനും കൊടുത്തവനും അല്ല കണ്ട് നിന്നവൻ്റെ തലയിൽ വന്നിട്ടാണ് ബാക്കി പൊല്ലാപ്പ്..😼

നീരജ് : എന്താ ചെയ്യേണ്ടേ..! അവന്മാർക്ക് തിന്നിട്ട എല്ലിൻ്റേ ഇടയിൽ കുത്തുന്നത് കൂടുതലാണ്..😼

സോണിയേയും പ്രവീണിൻ്റെയും ഒപ്പം ലീലയുടെയും സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ട് നീരജ് പറഞ്ഞു..

കിച്ചു : വാ അണ്ണാ..! പറഞ്ഞ് സോൾവ് ആക്കി കൊടുക്കാം..ഒന്നുമില്ലേലും നിങ്ങടെ ശോഭമ്മയുടെ ബന്ധുക്കാര് പിള്ളാരല്ലേ..!

കിച്ചു നീരജിന് നോക്കി സോൾവാക്കി വിടാമെന്ന രീതിയിൽ പറഞ്ഞു..!

നീരജ് : പിന്നെ അതാണല്ലൊ നമ്മടെ പണി..! രണ്ടെണ്ണം കൂടുതൽ കൊള്ളുമ്പൊ ആ കഴപ്പ് അങ്ങോട്ട് മാറിക്കോളും… അപ്പൊ പഠിച്ചോളും..😼

ബിന്ദു ചേച്ചി അടുത്തിരിക്കുന്നത് കൊണ്ട് കഴപ്പ് എന്നത് സ്വകാര്യം പോലെ ശബ്ദം കുറച്ചാണ് നീരജ് പറഞ്ഞത്..!

നീരജ് : അല്ല…നിനക്കെന്താണ് ഇതുവരെയില്ലാത്ത പ്രത്യേകിച്ചൊരു സ്നേഹ കൂടുതൽ..😼

വേറെ ആർക്കുമില്ലാത്ത ആത്മാർഥത ഇക്കാര്യത്തിൽ കിച്ചുവിൽ കണ്ട നീരജ് ചോദിച്ചു..!

കിച്ചു : എന്ത് സ്നേഹ കൂടുതൽ…നിങ്ങടെ ശോഭമ്മയുടെ പിള്ളേരെല്ലെ..! അതോണ്ട് പറഞ്ഞുപോയതാണ്..🙂

കിച്ചു ഒരു പാവത്തിൻ്റെ മുഖഭാവത്തോടെ നീരജിന് നോക്കി പറഞ്ഞു..!

നീരജ് : അങ്ങനെയാണെങ്കിൽ ശെരി..അല്ലാതെ വേറെ ഉദ്ദേശം വല്ലതും ഉണ്ടെങ്കിൽ ഒരിക്കെ കിട്ടിയതും കേട്ടതുമൊന്നും മറന്നിട്ടില്ലല്ലൊ..😼

നീരജ് കിച്ചുവിന് പഴയ കുറച്ച് കാര്യങ്ങൾ ഓർമിപ്പിച്ചുകൊണ്ട് പറഞ്ഞു..! ശോഭമ്മയും ഗീതയും മറ്റും പേടിച്ചിട്ട് നിന്നിടത്ത് തന്നെ നിന്നുകൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്..!

ബിന്ദു : ഡാ…അച്ചുവിന് ഒന്ന് പോയി കൂട്ടിയേ..🙂

ലീലയുടെ കയ്യിൽ പിടിച്ച് പേടിച്ചരണ്ട പോലെ നിക്കുന്ന അച്ചുവിന് നോക്കി ബിന്ദു ചേച്ചി പേടിയോടെ പറഞ്ഞു..! അപ്പോഴാണ്

നീരജും അച്ചുവിൻ്റെ കാര്യം ആലോചിച്ചത്..! നീരജ് അച്ചുവിന് ഒന്നും നോക്കി ആ നോട്ടം അവസാനം പോയി എത്തി നിന്നത് ലീലയിൽ ആയിരുന്നു..! ലീലയും അവരെ തന്നെ ഒന്ന് നോക്കി..! ആ വലിയ ഉണ്ട കണ്ണുകൾ ചുവന്ന് കരയാൻ പാകത്തിന് നിൽക്കുകയായിരുന്നു അന്നേരം..! നീരജ് എഴുന്നേറ്റുകൊണ്ട് അച്ചുവിൻ്റെ അടുത്തേക്ക് നടക്കാൻ ഒരുങ്ങി..! അപ്പൊ തന്നെ ഇരുന്നിടത്ത് നിന്ന് കിച്ചുവും എഴുന്നേറ്റു..!

നീരജ് : എങ്ങോട്ടാ..👀

നീരജിൻ്റെ ഒപ്പം കിച്ചുവും എഴുന്നേറ്റത് കണ്ട് നീരജ് കിച്ചുവിന് നോക്കി ചോദിച്ചു..!

നീരജ് : ഞാൻ അച്ചുവിന് വിളിക്കാനാണ്..😼

അത്രയും പറഞ്ഞുകൊണ്ട് നീരജ് സുമയെ ഒന്ന് നോക്കി..! സുമയും നീരജിന് തന്നെ ഒരു നിമിഷം നോക്കി..! കീർത്തി ലൈവ് ആയി അടി കാണുന്ന മൂടിലായിരുന്നു..! ബിന്ദു ചേച്ചിയാണെങ്കിൽ പേടിച്ചിട്ടാണ് തോന്നുന്നു ചുരിദാർ ഷാളിൽ പിടിച്ച് തിരുപ്പിച്ചുകൊണ്ടിരുന്നു..! നീരജ് അച്ചുവിൻ്റെ അടുത്തേക്ക് നടന്നു..!

നീരജ് : അച്ചു…വാ

ലീലയുടെ കയ്യിൽ പിടിച്ച് പേടിച്ചരണ്ട നിൽക്കുന്ന അച്ചുവിന് നോക്കി നീരജ് വിളിച്ചു..! എന്നാ അച്ചു ആണെങ്കിൽ ലീലയുടെ കയ്യിൽ തന്നെ പിടിച്ച് നിൽപ്പായിരുന്നു..! നീരജ് ലീലയെ ഒന്ന് നോക്കി…ദേഷ്യത്തോടെയുള്ള മുഖത്തിന് അപ്പോഴും ഒരു മാറ്റവും ഇല്ല..! നിറഞ്ഞിരിക്കുന്ന അവളുടെ കണ്ണുകൾ കൂടി കണ്ടപ്പൊ നീരജിൻ്റെ ഉള്ളിൽ ഒരു ചിരി വിടർന്നു..! മുഖം മനസിൻ്റെ കണ്ണാടിയാണെന്ന് പറയുമ്പോലെ ആ ചിരി ഒരു പുച്ഛത്തോടെ അവൻ്റെ ചുണ്ടിലും എത്തി..! അത് കണ്ടിട്ട് അപമാനബോധത്തോടെ ആവണം അവളുടെ ചുണ്ടൊന്ന് വിറച്ചത്..! വിതുമ്പാൻ നിന്ന ചുണ്ടുകൾ നീരജിൻ്റെ മുന്നിൽ കരഞ്ഞാലുണ്ടാകുന്ന അപമാനം ഓർത്തിട്ടാവും ബലമായി പിടിച്ച് വച്ചത്..!

Leave a Reply

Your email address will not be published. Required fields are marked *